For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സിനിമയില്‍ ടൊവിനോ ഉണ്ടോ? ഇഷ്ടപ്പെട്ടിട്ടും നഷ്ടമായ അന്ധാദുന്‍; ദുല്‍ഖര്‍ പറയുന്നു

  |

  സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാര കുറുപ്പായി എത്തുന്ന ചിത്രം നവംബര്‍ 12 ന് തീയേറ്ററുകളിലൂടെ റിലീസ് ചെയ്യുകയാണ്. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകന്‍. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിരിക്കുകയാണ്.

  മൗനരാഗത്തിലെ പാവം പെണ്ണ് തന്നെയോ ഇത്; ഐശ്വര്യയുടെ കിടിലന്‍ ചിത്രങ്ങള്‍

  കുറുപ്പിന്റെ ട്രെയിലറും ടീസറുമൊക്കെ വൈറലായി മാറിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കുറുപ്പ്. സിനിമയുടെ നിര്‍മ്മാണവും ദുല്‍ഖര്‍ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലെ ദുല്‍ഖറിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ചിത്രത്തിലെ തന്റെ സഹതാരങ്ങളെ കുറിച്ചുള്ള ദുല്‍ഖറിന്റെ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. കുറുപ്പിനെ തേടിയിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഇന്ദ്രജിത്ത് സുകുമാരനെക്കുറിച്ചുള്ള അഭിപ്രായം ഒറ്റ വാക്കില്‍ പറയാന്‍ പറഞ്ഞപ്പോള്‍ ദുല്‍ഖര്‍ പറഞ്ഞത് സീസണ്‍ഡ് എന്നായിരുന്നു. തനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഇന്ദ്രജിത്തെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മീശമാധവന്റെ കാലം തൊട്ടേ തനിക്ക് ഇന്ദ്രജിത്തിനെ ഇഷ്ടമാണെന്നും ചിത്രം കാണുമ്പോള്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രം ജയിക്കണമെന്നാകും എല്ലാവരും ആഗ്രഹിക്കുക എന്നാണ് ദുല്‍ഖര്‍ പറയുന്നത്. സണ്ണി വെയ്ന്‍ സിന്‍സിയര്‍ ആണെന്നും ഷൈന്‍ ടോം ചാക്കോ എഫര്‍ട്ട്‌ലെസ് ആണെന്നും ഹരീഷ് കണാരന്‍ എന്‍ഡിയറിംഗ് ആണെന്നും ദുല്‍ഖര്‍ പറയുന്നു.

  പിന്നാലെ ഈ സിനിമയില്‍ എവിടെയെങ്കിലും ടൊവിനോ വരുന്നുണ്ടോ? എന്നായിരുന്നു അവതാരക ചോദിച്ചത്. ഇതിന് ദുല്‍ഖര്‍ നല്‍കിയ മറുപടി പടം കാണണ്ടേ? എന്നായിരുന്നു. എന്നോട് ഒരുപാട് പേര്‍ ചോദിച്ചിട്ടുണ്ട് എന്തൊക്കെയാണ് സസ്‌പെന്‍സ് എന്നും ആരൊക്കയാണ് വരുന്നതെന്ന് എന്നൊക്കെയും. പിന്നെന്തിനാണ് സിനിമ കാണുന്നതെന്നും ഞാന്‍ നിങ്ങള്‍ക്ക് മൊത്തം കഥ പറഞ്ഞ് തരാം എന്നും ദുല്‍ഖര്‍ പറയുന്നു. ചെയ്യണമെന്ന് ആഗ്രഹമുണ്ടായിട്ടും കൈ വിട്ട് പോയ സിനിമ ഏതാണെന്ന ചോദ്യത്തിനും ദുല്‍ഖര്‍ മറുപടി നല്‍കുന്നുണ്ട്.

  ഇഷ്ടപ്പെട്ട ഒരു സിനിമയും നോ പറയാതിരുന്നിട്ടില്ല. പക്ഷെ എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് എന്റെ അടുത്ത് എത്താതെ പോയ സിനിമ അന്ധാദുന്‍ ആണ്. അന്വേഷണമൊക്കെ നടന്നിരുന്നു. പക്ഷെ എന്തോ ഒരു മിസ് കമ്യൂണിക്കേഷന്‍ സംഭവിച്ചതാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ആയുഷ്മാന്‍ ഖുറാനയായിരുന്നു അന്ധാദുനിലെ നായകനായി എത്തിയത്. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തിന്‌റെ മലയാളം റീമേക്കാണ് പൃഥ്വിരാജ് നായകനായ ഭ്രമം. ഇഷ്ടപ്പെട്ട സിനിമ ഴോണര്‍ ഏതാണെന്ന ചോദ്യത്തിന് ആക്ഷന്‍ ചിത്രം ചെയ്യണമെന്നാണ് ആഗ്രഹം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

  Also Read: സിനിമ സീരിയൽ താരം കോഴിക്കോട് ശാരദ അന്തരിച്ചു

  ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam

  ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പ് നവംബര്‍ 12നാണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

  Read more about: dulquer salmaan
  English summary
  Dulquer Salmaan opens up about kurup movie and tovino thomas and how he lost andhadhun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X