അവന്‍ ചിന്തിക്കാതെ പറഞ്ഞാകും, എല്ലാവരും വേദനിച്ചെന്ന് കണ്ടപ്പോഴാണ് മാപ്പ് പറഞ്ഞത്; റാണയെക്കുറിച്ച് ദുല്‍ഖർ

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ ഒന്നായിരുന്നു റാണ ദഗ്ഗുബട്ടിയുടെ പ്രസ്താവന. ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് റാണ നടത്തിയൊരു പ്രസ്താവനയാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. ദുല്‍ഖറിന്റെ ഒരു സിനിമയിലെ നായികയെക്കുറിച്ചായിരുന്നു റാണയുടെ പരാമര്‍ശം. ഭര്‍ത്താവ് ലണ്ടനിലുള്ള നായിക എന്ന് മാത്രമായിരുന്നു റാണ നടിയെക്കുറിച്ച് പറഞ്ഞത്. പിന്നാലെ റാണ പരാമര്‍ശിച്ച് ബോളിവുഡ് താരം സോനം കപൂറാണെന്ന കണ്ടെത്തലുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തുകയായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് പരാതികളൊന്നുമില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. റാണ ചിന്തിക്കാതെ പറഞ്ഞതായിരിക്കാം എന്നും ദുല്‍ഖര്‍ അഭിപ്രായപ്പെടുന്നുണ്ട്. പ്രൊഡക്ടിവിറ്റിയെ ബാധിക്കുമോ എന്ന ആശങ്കയുടെ പുറത്ത് റാണ അറിയാതെ പറഞ്ഞു പോയതാണെന്നാണ് ദുല്‍ഖര്‍ നടത്തിയ വിശദീകരണം.

Sonam Kapoor

''അത് അദ്ദേഹത്തിന്റെ പ്രസ്താവനയാണ്. ഞാനതിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് എല്ലാവരേയും ഇഷ്ടമാണ്. എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തും. സഹതാരങ്ങളായുമെല്ലാം. ഞാന്‍ വളരെ ഈസിഗോയിംഗ് ആണ്. ഞാന്‍ പൊതുവെ പരാതിപ്പെടാറില്ല. എനിക്ക് തോന്നുന്നത് അവന്‍ ഒട്ടും ചിന്തിക്കാതെ പറഞ്ഞതാകും എന്നാണ്. അതുകൊണ്ടാകാം അവന്‍ പിന്നീട് മാപ്പ് പറഞ്ഞത്. അവന്‍ വളരെ പ്രിയപ്പെട്ട സുഹൃത്താണ്. എല്ലാവരേയും അത് ബാധിച്ചെന്ന് മനസിലാക്കിയാണ് അവന്‍ വിശദീകരണം നല്‍കിയത്'' ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന്റെ പുതിയ സിനിമയായ കിങ് ഓഫ് കൊത്തയുടെ പ്രീറിലീസ് പരിപാടിക്കിടെയായിരുന്നു റാണയുടെ വിവാദ പ്രസ്താവന. ഒരു ഹിന്ദി നായിക ദുല്‍ഖറിന്റെ സമയം നഷ്ടപ്പെടുത്തിയെന്നും അവരുടെ അശ്രദ്ധ കാരണം ഷോട്ട് മോശമായെന്നുമാണ് റാണ പറഞ്ഞത്. എന്നാല്‍ ദുല്‍ഖര്‍ പരാതിപ്പെട്ടില്ലെന്നും പക്ഷെ തനിക്ക് ദേഷ്യം അടക്കാന്‍ സാധിച്ചില്ലെന്നും റാണ പറഞ്ഞിരുന്നു. അധികം വൈകാതെ സംഭവം വലിയ വിവാദമായി മാറുകയും ചെയ്തു.

വിവാദമായി മാറിയതോടെ റാണ ദഗ്ഗുബട്ടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എഥ്തുകയായിരുന്നു. സോനം കപൂറിനോടും ദുല്‍ഖര്‍ സല്‍മാനോടും താന്‍ മാപ്പ് ചോദിക്കുന്നതായാണ് റാണ പറഞ്ഞത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ ആരേയും ലക്ഷ്യം വച്ചല്ല പറഞ്ഞതെന്നും റാണ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുകയുണ്ടായി.

Sonam Kapoor

''എന്റെ പ്രസ്താവന മൂലം സോനത്തിനെതിരെ ഉയര്‍ന്നു വന്ന നെഗറ്റിവിറ്റിയില്‍ എനിക്ക് അതിയായ സങ്കടമുണ്ട്. തീര്‍ത്തും തമാശയായി പറഞ്ഞൊരു കാര്യമായിരുന്നു അത്. സുഹൃത്തുക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം കളിയാക്കാറുണ്ട്. എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതില്‍ എനിക്ക് അതിയായ കുറ്റബോധമുണ്ട്'' എന്നായിരുന്നു റാണയുടെ പ്രതികരണം. ഇതിനിടെ സോനം കപൂര്‍ പങ്കുവച്ചൊരു പോസ്റ്റും ചര്‍ച്ചകള്‍ക്ക് കൊഴുപ്പേകി. പേരൊന്നും എടുത്ത് പറയാതെ എലനോര്‍ റൂസ്വെല്‍റ്റിന്റെ പ്രസാതവന പങ്കുവെക്കുകയായിരുന്നു സോനം ചെയ്തത്.

ബുദ്ധികുറഞ്ഞവര്‍ ആളുകളെക്കുറിച്ച് ചര്‍ച്ച ചെയ്യും, ശരാശരിയാളുകള്‍ സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും, വലിയ ആളുകള്‍ ആശയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും എന്ന വാക്കുകളായിരുന്നു സോനം പങ്കുവച്ചത്. പിന്നാലെ സോനം റാണയ്ക്കിട്ട് പേരെടുത്ത് പറയാതെ ഒരു കൊട്ട് കൊടുത്തതാണെന്ന് സോഷ്യല്‍ മീഡിയ അവകാശപ്പെടുകയായിരുന്നു.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X