For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റേറ്റ് അവാര്‍ഡ് കാശ് കൊടുത്ത് വാങ്ങി! 500 കൂടുതല്‍ തന്നാല്‍ വില്‍ക്കുമോ? തകര്‍ന്നു പോയെന്ന് ദുല്‍ഖര്‍

  |

  മലയാളത്തിലെ മിന്നും താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി കടന്നു വന്ന ദുല്‍ഖര്‍ ഇന്ന് മലയാള സിനിമയില്‍ മാത്രമല്ല മറ്റ് ഭാഷകളിലടക്കം വലിയ താരമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ മിന്നും വിജയങ്ങള്‍ നേടിയ ശേഷം തെലുങ്കില്‍ സീതാ രാമം എന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ ചുപ്പിലൂടെ ഹിന്ദിയിലും തരംഗം സൃഷ്ടിക്കുകയാണ് ദുല്‍ഖര്‍.

  Also Read: 'അവളുടെ പ്രൈവസി പോയിയെന്ന് ഞങ്ങൾക്കറിയാം, എനിക്ക് പ്രൈവസി വേണ്ട'; മകളെ കുറിച്ച് പേളി മാണി പറയുന്നു!

  അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മറ്റൊരുതാരത്തിനും അവകാശപ്പെടാനില്ലാത്ത വിജയത്തിലൂടെയാണ് ദുല്‍ഖര്‍ ഇപ്പോള്‍ കടന്നു പോകുന്നത്. സീതാ രാമം പാന്‍ ഇന്ത്യന്‍ വിജയം നേടിയതിന് പിന്നാലെ വന്ന ചുപ്പും കയ്യടി നേടുകയാണ്. ചിത്രം കണ്ടവരെല്ലാം ദുല്‍ഖറിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ്.

  മലയാള സിനിമയിലെ സൂപ്പര്‍ താരമായ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. 2016 ലായിരുന്നു ദുല്‍ഖറിനെ തേടി പുരസ്‌കാരമെത്തിയത്. ചാര്‍ലി എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു ദുല്‍ഖറിന് പുരസ്‌കാരം നേടിക്കൊടുത്തത്. എന്നാല്‍ ദുല്‍ഖറിന് പുരസ്‌കാരം നല്‍കിയതിനെ ചിലര്‍ അന്ന് വിമര്‍ശിച്ചിരുന്നു. അതേക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'സ്ത്രീകളെ നിങ്ങൾ ഇങ്ങനെ ചിന്തിക്കരുത്, ഇങ്ങനെയല്ല ജീവിക്കേണ്ടത്'; സമീറ റെഡ്‌ഡി പറയുന്നു

  ദുല്‍ഖര്‍ സല്‍മാന്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കാശ് കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു വിമര്‍ശനം. തന്നെ തകര്‍ത്തുകളഞ്ഞതായിരുന്നു ആ പ്രതികരണം എന്നാണ് ദുല്‍ഖര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം.

  ''ഞാന്‍ ഒരു ട്രോള്‍ കണ്ടത് ഓര്‍ക്കുന്നുണ്ട്. നീ നിന്റെ അവാര്‍ഡ് വില്‍ക്കുന്നുണ്ടോ, നീ കൊടുത്തതിനേക്കാള്‍ 500 രൂപ കൂടുതല്‍ തരാമെന്നായിരുന്നു അത്. ഞാന്‍ അന്ന് തകര്‍ന്നു പോയി. ഞാന്‍ അങ്ങനെ ചെയ്യുമെന്നാണ് ഇവര്‍ കരുതുന്നതെന്ന് തോന്നി. എനിക്ക് വാങ്ങാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ വളരെ മുമ്പേ ഞാനത് ചെയ്യുമായിരുന്നു'' എന്നാണ് താരം പറഞ്ഞത്.

  Also Read: അവിടെയെത്തി പതിനഞ്ച് മിനുറ്റില്‍ പ്രസവിച്ചു; ആ വേദന എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി മിയ ജോര്‍ജ്

  എന്നാല്‍ തനിക്ക് ആശ്വാസം നല്‍കിയ വാക്കുകളെക്കുറിച്ചും ദുല്‍ഖര്‍ മനസ് തുറക്കുന്നുണ്ട്. ''ഒരു വ്യക്തി എന്നോട് പറഞ്ഞു, നിനക്ക് നിന്നെ തന്നെ സംശയിക്കാം, മറ്റൊന്നിനായിരിക്കും അര്‍ഹിക്കുന്നത് എന്ന് തോന്നിയേക്കാം. പക്ഷെ നിനക്ക് ലഭിക്കുന്ന അവാര്‍ഡ്, പ്രത്യേകിച്ച് വലിയ അവാര്‍ഡുകള്‍, ആ സിനിമയിലെ പ്രകടനത്തിനുള്ളതാകില്ല. അതുവരെ നീ ചെയ്ത പണിക്കുള്ളതായിരിക്കും, നീ ചെയ്യാന്‍ പോകുന്നതിനായിരിക്കും. അതിനാല്‍ ഒരിക്കലും ആസ്വദിക്കാതിരിക്കരുത്. ആ ചിന്ത എനിക്ക് ഇഷ്ടമായി. എനിക്ക് അത് മനസമാധാനം നല്‍കി'' എന്നാണ് ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നത്.

  നേരത്തെ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലും ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക് നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ച് മനസ് തുറക്കുന്നുണ്ട്. റിവ്യൂകളില്‍ തന്നെക്കുറിച്ച് മോശം കാര്യങ്ങള്‍ എഴുതിയത് വായിച്ചിട്ടുണ്ട്. ഞാന്‍ അഭിനയം നിര്‍ത്തണമെന്നും എനിക്ക് പറ്റിയ പണയില്ല ഇതെന്നും പറഞ്ഞിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

  സീതാരാമത്തിന്റെയും ചുപ്പിന്റേയും മികച്ച പ്രതികരണങ്ങള്‍ക്ക് പിന്നാലെ ഒടിടിയിലേക്കും എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. രാജും ഡികെയും ഒരുക്കുന്ന ഗുലാബ് ആന്റ് ഗണ്‍സ് എന്ന ഷോയിലൂടെയാണ് ദുല്‍ഖര്‍ വെബ് സീരീസ് ലോകത്തേക്ക് എത്തുന്നത്. രാജ് കുമാര്‍ റാവു, ആദര്‍ഷ് ഗൗരവ്വ് എന്നിവാണ് സീരീസിലെ മറ്റ് പ്രധാന താരങ്ങള്‍. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഗുലാബ് ആന്റ് ഗണ്‍സിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടീസര്‍ വൈറലായി മാറുകയും ചെയ്തിരുന്നു.

  സല്യൂട്ട് ആണ് ദുല്‍ഖര്‍ സല്‍മാന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മലയാളത്തില്‍ കിംഗ് ഓഫ് കൊത്ത, ഓതിരം കടകം തുടങ്ങിയ സിനിമകളാണ് ദുല്‍ഖറിന്റേതായി അണിയറയിലുള്ളത്.

  Read more about: dulquer salmaan
  English summary
  Dulquer Salmaan Recalls A Comment Crushing Him As It Accused Him Of Buying State Award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X