വിയര്‍ത്തുകുളിച്ചു. എന്നെ കൊണ്ട് ഇത് പറ്റില്ലെന്ന് തോന്നി; മോശം നടനെന്ന് തോന്നിയ അനുഭവം പറഞ്ഞ് ദുല്‍ഖര്‍

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കുറുപ്പ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിനെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്ന സിനിമ പക്ഷെ ഇതിനോടകം തന്നെ വിവാദവുമായി മാറിയിട്ടുണ്ട്. സുകുമാര കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുമോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്തായാലും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളും ശ്രദ്ധ നേടുകയാണ്. ദുല്‍ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. 2012 ല്‍ തന്നെ ശ്രീനാഥ് കുറുപ്പിന്റെ ആശയം ദുല്‍ഖറിനോട് സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ചും സംവിധായകനെക്കുറിച്ചും ദുല്‍ഖര്‍ മനസ് തുറക്കുകയാണ്.

തുടക്കം മുതല്‍ ഞാനും

സിനിമയുടെ തുടക്കം മുതല്‍ ഞാനും ഭാഗമായിരുന്നു. അതുകൊണ്ട് എല്ലാം അറിയാമായിരുന്നു. ഇതൊരു സിനിമയാണ്. അതിനാല്‍ കുറച്ച് ഫിക്ഷനുമുണ്ട്. അല്ലെങ്കില്‍ അതൊരു ഡോക്യൂമെന്ററിയായി പോകുമെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം, സുകുമാരക്കുറുപ്പ് എന്ന വ്യക്തിയോട് പ്രേക്ഷകര്‍ക്ക് വെറുപ്പ് തോന്നണം. അതു തന്നെയാണ് ഞങ്ങളുടെ ആഗ്രഹമെന്നും താരം പറയുന്നു. പിന്നാലെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ മറുപടി പറയുന്നുണ്ട്. തന്റെ ആദ്യത്തെ വരുമാനം എത്രയായിരുന്നുവെന്ന ചോദ്യത്തിന് ദുല്‍ഖര്‍ മറുപടി പറയുന്നുണ്ട്. ആദ്യത്തെ വരുമാനം പത്ത് വയസില്‍ ചെയ്ത പരസ്യത്തില്‍ നേടിയ 2000 രൂപയാണ്. ആ 2000 രൂപയുടെ കണക്ക് പറഞ്ഞ് ഉമ്മച്ചിയെ കൊണ്ട് ഒരുപാട് ടോയ്‌സ് വാങ്ങിയിട്ടുണ്ടെന്നാണ് ദുല്‍ഖര്‍ ചിരിച്ചു കൊണ്ടു പറയുന്നത്.

കുറുപ്പ് ചെയ്യാനുള്ള കാരണവും

കുറുപ്പ് ചെയ്യാനുള്ള കാരണവും ദുല്‍ഖര്‍ പറയുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ച് എല്ലാവര്‍ക്കും ഒരു ആകാംഷയും ജിജ്ഞാസയും പണ്ടു മുതലേയുള്ളതാണ്. ചെറുപ്പകാലം തൊട്ടേ നമ്മുടെ പോപ്പ് കള്‍ച്ചറിന്റെ ഭാഗമാണ്. സിനിമകളിലൊക്കെ റഫറന്‍സുകള്‍ ഉണ്ടാകും. അന്നുമുതലേയുള്ള ആകാംഷയാണ് ആരാണ് സുകുമാരക്കുറുപ്പ് എന്നത്. ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ല. ട്രെയിലറൊക്കെ ഇറങ്ങിയ ശേഷം സെര്‍ച്ച് ചെയ്ത് നോക്കുകയാണ്. ഇന്നത്തെ തലമുറ അറിയേണ്ട സംഭവമാണെന്ന് തോന്നിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം തന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോയുടെ ലൊക്കേഷനില്‍ നടന്നൊരു സംഭവവും ദുല്‍ഖര്‍ പങ്കുവെക്കുന്നുണ്ട്.

എന്നെ കൊണ്ട് ഇത് പറ്റില്ല

''ശ്രീനാഥ് മനപ്പൂര്‍വ്വം അരി പെറുക്കിപ്പിച്ചിട്ടുണ്ട്. സെക്കന്റ് ഷോയുടെ ചിത്രീകരണം നടക്കുകയാണ്. കോഴിക്കോട് ഭാഗത്തെ ഒരു ചെറിയ ടൗണിലാണ് ചിത്രീകരണം. ഞാന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ ഒരു ഷൂട്ടിംഗ് ആയതിനാല്‍ കാണാനൊക്കെ ഒരുപാട് പേര്‍ വന്നു നില്‍ക്കുന്നുണ്ട്. ചെറിയൊരു സീനാണ്. ആളുകള്‍ വെറുതെ കളിയാക്കുകയും നിന്നെ കൊണ്ട് ഒന്നും പറ്റില്ലെടാ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാന്‍ ആകെ ടെന്‍ഷനായി. ഇതൊക്കെ ശ്രീനാഥ് കാണുന്നുണ്ടായിരുന്നു. പിന്നെയൊരു 37-40 ടേക്ക് വരെ ശ്രീനാഥ് ഓക്കെ പറഞ്ഞില്ല. വണ്‍ മോര്‍, വണ്‍ മോര്‍ എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഞാന്‍ വിയര്‍ത്തുകുളിച്ചു. എന്നെ കൊണ്ട് ഇത് പറ്റില്ലെന്നും ഞാനൊരു മോശം നടനുമാണെന്ന് തോന്നി. ഒടുവില്‍ ഞാന്‍ ശ്രീനാഥിനോട് ചോദിച്ചു. എന്താണ് പ്രശ്‌നമെന്ന്. അപ്പോള്‍ ശ്രീനാഥ് പറഞ്ഞത് നീന്റെ പേടി മാറ്റാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു''. ദുല്‍ഖര്‍ പറയുന്നു.

Recommended Video

ആ സത്യം ദുൽഖർ പറയുന്നു.. വാപ്പച്ചിയോട് മുട്ടാൻ എനിക്കാവില്ല | Filmibeat Malayalam
ശോഭിത ധൂലിപാല

മൂത്തോനിലൂടെ മലയാളത്തില്‍ എത്തിയ ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത്ത്, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവും. അഞ്ച് ഭാഷകളിലായി ആയിരത്തി അഞ്ഞൂറ് തീയേറ്ററുകളിലായാണ് ചിത്രത്തിന്റെ റിലീസ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കുറുപ്പ്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X