ഒരു ആഗ്രഹമുണ്ട്, കേരളത്തില്‍ നടക്കില്ല, തമിഴ്‌നാട്ടില്‍ നടക്കും; വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിലെ സൂപ്പര്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി കടന്നു വന്ന ദുല്‍ഖര്‍ വളരെ പെട്ടെന്നു തന്നെ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ച പാന്‍ ഇന്ത്യന്‍ താരമാണ് ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍. കേരളത്തിന് പുറത്തും ഒരുപാട് ആരാധകരുണ്ട് ദുല്‍ഖറിന്.
താര ജീവിതത്തില്‍ നഷ്ടമാകുന്ന ഒന്നാണ് സ്വകാര്യതയെന്നത്. സാധാരണ മനുഷ്യരെ പോലെ പൊതു ഇടങ്ങളില്‍ തങ്ങളുടെ ഇഷടം പോലെ ഇറങ്ങി നടക്കാനോ സാധാരണ ജീവിതം നയിക്കാനോ താരങ്ങള്‍ക്ക് സാധിക്കില്ല. അങ്ങനൊരു ജീവിതം അനുഭവിക്കാന്‍ പലപ്പോഴും വേഷം മാറി എത്തേണ്ടി വരുന്ന അവസ്ഥയും താരങ്ങള്‍ക്കുണ്ട്. ഇപ്പോഴിതാ തന്റെ വലിയൊരു ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. താരങ്ങള്‍ക്ക് നഷ്ടമാകുന്ന സ്വകാര്യതയെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ദുല്‍ഖറിന്റെ വാക്കുകള്‍. കലൈഞ്ജര്‍ ്ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

'എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്‌നാട്ടില്‍ കുറച്ച് എളുപ്പമാണ്' എന്നാണ് താരം പറയുന്നത്. ഹേ സിനാമികയാണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ബൃന്ദ മാസ്റ്ററുടെ കൂടെ പ്രവര്‍ത്തിച്ചത് മറക്കാനാവാത്ത അനുഭവമാണെന്നും സഹപ്രവര്‍ത്തകരെല്ലാം സ്വന്തം കുടുംബത്തെ പോലെയായിരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം ആറ് മാസത്തോളം 'ഹേ സിനാമിക' ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ലോക്ക്ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ വീണ്ടും ഒത്തുക്കൂടിയപ്പോള്‍ ഫാമിലി റീയൂണിയന്‍ പോലെയായിരുന്നുവെന്നാണ് ദുല്‍ഖര്‍ ഓര്‍ക്കുന്നത്. കാജല്‍ അഗര്‍വാളും അദിതി റാവു ഹയാദിരിയുമായിരുന്നു ചിത്രത്തിലെ നായികമാര്‍.

തന്റെ പത്തുവര്‍ഷത്തെ കരിയറില്‍ ഇത്രയും സിനിമകള്‍ ചെയ്യുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യാമെന്നാണ് കരുതിയതെന്നും ദുല്‍ഖര്‍ പറയുന്നു. അതേസമയം തന്റെ അഭിനയത്തില്‍ ഇപ്പോഴും തൃപ്തനല്ലെന്നും ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ടെന്ന് തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ഒഴിവ് സമയങ്ങളില്‍ വെറുതെ ഇരിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. ആ സമയത്ത് ആരെങ്കിലും വേറെ എന്തെങ്കിലും പ്ലാന്‍ ഇട്ടാല്‍ താന്‍ അസ്വസ്ഥനാകുമെന്നും താന്‍ വരില്ലെന്ന് പറയുമെന്നും ദുല്‍ഖര്‍ പറയുന്നു. 'വര്‍ക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ മടിപിടിച്ചിരിക്കും. ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്' എന്നാണ് ദുല്‍ഖര്‍ പറയുന്നത്.
Recommended Video

അതേസമയം ഇങ്ങനെ ഇരിക്കുന്ന സമയത്ത് അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന് പറയുന്നതെന്ന് അമാല്‍ ചോദിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. സല്യൂട്ട് ആണ് ദുല്‍ഖറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന പുതിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് ആണ് സിനിമയുടെ സംവിധാനം. സോണി ലൈവിലൂടെ മാര്‍ച്ച് 18 നാണ് ്‌സിനിമയുടെ റിലീസ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. കുറുപ്പ്് ആണ് ദുല്‍ഖറിന്റെ ഒടുവില്‍ തീയേറ്ററുകളിലേക്ക് എത്തിയ സിനിമ.


Click it and Unblock the Notifications