വേറെ വെറെ ചെയ്യുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യം; മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ദുല്‍ഖര്‍

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമായി മാറഇയിരിക്കുകയാണ് ദുല്‍ഖര്‍. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ തുടക്കം മുതല്‍ തന്നെ സ്വന്തമായൊരു പാതസൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ സ്വന്തമായൊരു ഇടമുണ്ട് ദുല്‍ഖറിന്.

മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ദുല്‍ഖര്‍. ദുല്‍ഖര്‍ നായകനായി എത്തിയ തെലുങ്ക് ചിത്രം സീതാരാമം മികച്ച വിജയമായി മാറിയിരിക്കുകയാണ്. മലയാളത്തില്‍ സല്യൂട്ട് ആണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോഴിതാ ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമായ ബിലാലിനെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ബിലാലില്‍

തനിക്ക് ബിലാലില്‍ ചേരണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ അതിന് വാപ്പച്ചി സമ്മതിക്കണമെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. മാതൃഭൂമിയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''വാപ്പച്ചിയും അമല്‍ നീരദും അടുത്തത് എന്താണ് പ്ലാന്‍ചെയ്തിരിക്കുന്നതെന്ന് എനിക്കറിയില്ല. ബിലാല്‍ തന്നെയാണോ അതോ വേറെ സിനിമ വല്ലതുമാണോ എന്ന് അവര്‍ക്കേ അറിയൂ. ബിലാലില്‍ എങ്ങനെയെങ്കിലും ഇടിച്ചുകയറാന്‍ നോക്കും. പക്ഷേ, വാപ്പച്ചി സമ്മതിക്കണം'' എന്നാണ് താരം പറയുന്നത്. അതേസമയം നാളിതുവരെ മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇതിന് പിന്നിലെ കാരണവും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നുണ്ട്.

വേറെ വെറെ  ചെയ്യുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യം


''തത്കാലം രണ്ടുപേരും വേറെ വെറെ ചിത്രം ചെയ്യുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. അത് പിന്നീടാണെനിക്ക് മനസ്സിലാകുന്നത്. വെവ്വേറെ ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതാണ് അതിനുപിന്നിലെ ഉദേശ്യം'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്നാല്‍, ഒരു ഫാന്‍ബോയ് എന്നനിലയില്‍ വാപ്പച്ചിയോടൊപ്പം സിനിമചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

മറ്റ് ഭാഷകളില്‍ അഭിനയിക്കുന്നതിനാല്‍ മലയാളത്തില്‍ ദുല്‍ഖറിന്റെ സിനിമകള്‍ക്കിടയില്‍ വലിയ ഇടവേളകള്‍ വരാറുണ്ട്. ഇത് മനപ്പൂര്‍വ്വം ചെയ്യുന്നതല്ലെന്നാണ് താരം പറയുന്നത്. ഏറ്റവുംകൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് മലയാളത്തില്‍ അഭിനയിക്കുമ്പോഴാണ്. കഥകള്‍ കേള്‍ക്കുമ്പോള്‍ ഏതെങ്കിലുമൊരു പ്രത്യേക ഭാഷയില്‍ നിന്നുമാത്രം കേള്‍ക്കാറില്ല. എല്ലാഭാഷയിലെ കഥകളും കേള്‍ക്കും. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെടുന്നവ ചെയ്യും. മലയാളത്തില്‍ ഉടനെ രണ്ട് ചിത്രങ്ങള്‍ വരുന്നുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഭാഷ


ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിങ് ഓഫ് കൊത്ത ആണ് ഒരു സിനിമ. ഇതിന് പുറമെ ഒരു കൊച്ചുസിനിമയുമുണ്ടെന്നാണ് താരം അറിയിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ നേരത്തേ അനൗണ്‍സ് ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. അങ്ങനെചെയ്താല്‍ ആളുകള്‍ പ്രതീക്ഷിക്കും. അത് പെട്ടെന്ന് വന്നില്ലെങ്കില്‍ അവര്‍ക്ക് നിരാശയുണ്ടാകുമെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്.

കഥയിഷ്ടപ്പെട്ടാല്‍ ഏത് ഭാഷയാണെന്ന് നോക്കാറില്ല താനെന്നാണ് ദുല്‍ഖര്‍ പറയുന്നത്. പഠിച്ചത് പുറത്തായതുകൊണ്ട് എനിക്ക് മറ്റു ഭാഷകള്‍ കൈകാര്യംചെയ്യാന്‍ എളുപ്പമുണ്ട്. സീതാരാമിന്റെ തമിഴിലും തെലുങ്കിലുമൊക്കെ ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു. തമിഴ് കുറച്ചുകൂടി എളുപ്പമാണ്. തെലുങ്ക് കുറച്ച് പ്രയാസമനുഭവപ്പെട്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

റൊമാന്റിക് സിനിമകള്‍

നേരത്തെ താന്‍ സീതാരാമത്തോടെ റൊമാന്റിക് സിനിമകള്‍ നിര്‍ത്തുകയാണെന്ന് ദുല്‍ഖര്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. ഇതിനും താരം വിശദീകരണം നല്‍കുന്നുണ്ട്. പൂര്‍ണമായും റൊമാന്റിക് ചിത്രങ്ങള്‍ ഒഴിവാക്കിയിട്ടില്ല. കുറച്ചുകാലത്തേക്ക് ഇങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യേണ്ടയെന്ന് തീരുമാനിച്ചിരിക്കുകയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

''ഞാന്‍ ഏതൊക്കെ വേഷം ചെയ്താലും ആളുകള്‍ എന്നെ റൊമാന്റിക് ഹീറോ എന്നുമാത്രമാണ് വിളിക്കുക. കുറച്ചുമുമ്പാണ് കുറുപ്പും സല്യൂട്ടും ഇറങ്ങിയത്. അതില്‍ അങ്ങനെയുള്ള കാരക്ടറുകളായിരുന്നില്ല. എന്നാലും ആളുകള്‍ക്ക് റൊമാന്റിക് ഹീറോ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം. റൊമാന്റിക് സിനിമകള്‍ പ്ലാന്‍ചെയ്ത് ചെയ്യുന്നതല്ല. അത് സംഭവിച്ചുപോകുന്നതാണ്'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

അതുപോലെ തന്നെ മുമ്പ് എന്‍.ആര്‍.ഐ., അല്ലെങ്കില്‍ അര്‍ബന്റോളുകള്‍ മാത്രം ചെയ്യുന്ന നടന്‍ എന്ന് ത്‌നനെ വിശേഷിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അങ്ങനെ ടൈറ്റിലുകള്‍ വന്നാല്‍ അത് ബ്രേക്ക്‌ചെയ്യണമെന്നും ദുല്‍ഖര്‍ പറയുന്നു. അതൊക്കെയാണ് തന്നെ ഇങ്ങനെയുള്ള തീരുമാനത്തിലെത്തിച്ചതെന്നും താരം വ്യക്തമാക്കുന്നുണ്ട്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X