രണ്ട് വിഷയത്തിന് തോറ്റൂ!! ദുൽഖറിനോട് പറഞ്ഞത്, വൈറലാകുന്നു ഉമ്മച്ചിയുടെ മാസ് ഡയലോഗ്
മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമ്മാൻ. സെലിബ്രിറ്റി പുത്രൻ എന്ന ലേബലില്ലാതെ പ്രേക്ഷരുടെ ഇടയിൽ എത്തിയ ദുൽഖർ വളരെ പെട്ടെന്ന തന്നെ മലയാളത്തിലെ യുവതാരങ്ങളുടെ പട്ടികയിൽ കയറി കൂടുകയായിരുന്നു. ചെയ്ത എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ഇതോടെ ഡിക്യൂ പ്രേക്ഷകരുടെ കുഞ്ഞിക്കയായി മാറി.
''കാവല്‍മാലാഖ'യ്ക്ക് ഒപ്പം അപ്പൻ!! മെയ്ദിനത്തിൽ കയ്യടി നേടി നടൻ ആന്റണി, അഭിമാന നിമിഷം
2017 ൽ പുറത്തിറങ്ങിയ സോളോയ്ക്ക് ശേഷം പുറത്തു വരുന്ന ദുൽഖർ ചിത്രമാണാ ഒരു യമണ്ടൻ പ്രേമകഥ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ വീണ്ടും മലയാളത്തിൽ എത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയിൽ വിജയ ചരിത്രം രചിക്കുന്ന ദുൽഖറിന്റെ ജീവിതത്തെ ഒരു പരാജയ കഥ വെളിപ്പെടുത്തുകയാണ്.

ചെറുപ്പത്തിലുള്ള സംഭവം
ചെറുപ്പത്തിൽ നടന്ന ഒരു രസകരമായ സംഭവമാണ് ദുൽഖർ വെളിപ്പെടുത്തിയിരിക്കുന്നത്. യമണ്ടൻ പ്രേമകഥയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു പഠനത്തിനിടെ തോൽവി സംഭവിച്ചതിനെ കുറിച്ച് ദുൽഖർ വെളിപ്പെടുത്തിയത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചാറ്റ് ഷോയിലുണ്ടായിരുന്നു,

രണ്ട് വിഷയത്തിന് തോറ്റു
ഒരു വെക്കേഷൻ സമയമായിരുന്നു. എല്ലാവരും ചേർന്ന് പുറത്തു പോകാൻ പ്ലാൻ ചെയ്തപ്പോഴായിരുന്നു പരീക്ഷഫലം പുറത്തു വന്നത്. രണ്ട് വിഷയത്തിന് തോറ്റു. ഫുൾ ട്രിപ്പ് തീരുന്നതുവരെ ഉമ്മച്ചി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു. നിനക്കെന്തിനാണ് ഹോളിഡേ രണ്ട് വിഷയത്തിന് തോറ്റതല്ലേ? നീ എന്ത് ചെയ്തിട്ടാണ്? എന്നൊക്കെ ചോദിക്കും...

ഹോട്ടലിൽ കയറിപ്പോൾ
ഹോട്ടലിൽ കയറിപ്പോഴും ഇതുപ്പോലെയൊരു സംഭവവമുണ്ടായിരുന്നു, ഹോട്ടലിൽ കയറി മെനു നോക്കി ഇത് ഓഡർ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോൾ നിനയ്ക്ക് എന്തിനാണ്.. രണ്ട് വിഷയത്തിനു തോറ്റതല്ലേ എന്നു ചോദിക്കും. പിന്നെ ഇത് കേൾക്കേണ്ട എന്ന് കരുതി ഞാൻ ഒന്നും ചോദിച്ചിരുന്നില്ല. പിന്നീട് ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ അങ്ങോട്ട് പറയും എനിക്കെന്തിനാണ് ഞാൻ രണ്ട് സബ്ജക്ടിന് തോറ്റില്ലേന്ന്.

സോഷ്യൽ മീഡിയയിൽ ഹിറ്റായി
ഇപ്പോൾ ദുൽഖറിന്റെ ഉമ്മയുടെ ഡയലോഗ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. കൂടാതെ ദുൽഖറന്റെ രസകരമായ ഈ തോൽവികഥ ആരാധകരും ഏറ്റൊടുത്തിട്ടുണ്ട്. താരപുത്രനായ ദുൽഖറിന്റെ അവസ്ഥ ഇതാണെങ്കിൽ നമ്മൾ സാധാരാണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

ഇനി അടുത്തത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ദുൽഖർ ചിത്രമായിരുന്നു ഒരു യമണ്ടൻ പ്രേമകഥ. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖറിന്റെ പ്രേമകഥ എത്തിയത്. മികച്ച പ്രേക്ഷക ശ്രദ്ധ നേടി ചിത്രം തിയേറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ദുൽഖറിന്റെ ബോളിവുജഡ് ചിത്രമായ ദ് സോയാ ഫാക്ടറിയാണ്. ഈ ചിത്രവും വളരെ നാളുകൾ മുൻപ് പ്രഖ്യാപിച്ചതായിരുന്നു . ദുൽഖറിന്റെ രണ്ടാമത് പുറത്തു വരുന്ന ബോളുവുഡ് ചിത്രമാണിത്. സോനം കപൂറാണ് ചിത്രത്തിൽ ഡിക്യൂവിന്റെ നായികയായി എത്തുന്നത്.


Click it and Unblock the Notifications











