ട്രോളുകള്‍ ശരിയായിരുന്നു! വാപ്പച്ചിയുടെ ഫോണെടുത്ത് ട്രെയിലര്‍ ഷെയര്‍ ചെയ്ത് ഞാന്‍ തന്നെ: ദുല്‍ഖര്‍

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലേക്ക് എത്തുന്നത് പതിവാണ്. അങ്ങനെ തങ്ങളുടെ പാത പിന്തുടര്‍ന്ന് വരുന്ന മക്കള്‍ക്ക് എല്ലാ പിന്തുണയുമായി താരങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍ തന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ക്ക് വേണ്ടി യാതൊരു തരത്തിലുള്ള പ്രൊമോഷനുകളൊന്നും മമ്മൂട്ടി ചെയ്യാറില്ല. പക്ഷെ കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ട ആരാധകര്‍ അമ്പരന്നു. ഇക്ക ഈ സൈസ് എടുക്കാത്തത് ആണല്ലോ എന്ന് ആരാധകര്‍ ഒന്നടങ്കം ചോദിച്ചു. കാരണം, മറ്റൊന്നുമല്ല. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരിക്കുന്നു.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൂരമായിരുന്നു. മമ്മൂട്ടി ഉറങ്ങി കിടക്കുമ്പോഴോ മറ്റോ അറിയാതെ ദുല്‍ഖര്‍ തന്നെ മമ്മൂട്ടിയുടെ ഫോണ്‍ കൈക്കാലാക്കുകയും തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെക്കുകയായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതല്ലാതെ മറ്റൊരു സാധ്യതയും കാണുന്നില്ലെന്നായിരുന്ന്ു സോഷ്യല്‍ മീഡിയ പറഞ്ഞത്. ആ ഊഹം ശരിവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കറുപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് ദുല്‍ഖര്‍ ട്രോളുകളോട് പ്രതികരിച്ചത്.

ട്രോളുകളൊക്കെ ശരി

''സാധാരണ സിനിമയുടെ പ്രമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ ഇത് ഇത്ര വലിയൊരു സിനിമ ആയതുെകാണ്ടും കോവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത്‌ െകാണ്ടും ഞാന്‍ തന്നെ പലരോടും അപേക്ഷിച്ചു. വീട്ടിലും പറഞ്ഞു. പ്ലീസ് ഈ പടമെങ്കിലും ഒന്ന് ഷെയര്‍ ചെയ്യൂ. എനിക്കുവേണ്ടി, പ്ലീസ്.. പിന്നെ ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെ ഷെയര്‍ ചെയ്തതാണ്. ട്രോളുകളൊക്കെ ശരിയായിരുന്നു'' എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. എല്ലാവരം പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ദുല്‍ഖറിന്റെ വാക്കുകള്‍ കേട്ടത്.

കുറുപ്പ്

ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. റിലീസിന് മുമ്പ് തന്നെ കുറുപ്പ് സിനിമ കണ്ടവരില്‍ ഒരാളാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി. സിനിമ കണ്ട ശേഷം വാപ്പച്ചിയുടെ പ്രതികരണം എന്തായിരുന്നുവെന്നും ദുല്‍ഖര്‍ വെളിപ്പെടുത്തുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദുല്‍ഖര്‍. പൊതുവെ അങ്ങനെ റിവ്യു ഒന്നും പറയാത്ത ആളാണെങ്കിലും ഇത്തവണ അഭിപ്രായം പറഞ്ഞുവെന്നും ഒരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആണെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

ഗ്ലോറിഫൈ ചെയ്യുകയാണോ

കുറുപ്പ് എന്ന കഥാപാത്രത്തെ സിനിമയിലൂടെ ഗ്ലോറിഫൈ ചെയ്യുകയാണോ എന്ന സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലും ദുല്‍ഖര്‍ പ്രതികരിച്ചു. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാവാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും അതിനായി ഒരുപാട് തവണ കഥ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു എന്നായിരുന്നു ദുല്‍ഖറിന്റ മറുപടി. പിന്നെ ഇതൊരു സിനിമയാണ്. ഒരേ സമയം ആളുകള്‍ക്ക് അത് എന്റര്‍ടൈനിങ്ങും ആയിരിക്കണം. ആ രീതിയിലാണ് സിനിമ പ്രസന്റ് ചെയ്തിരിക്കുന്നത്. സിനിമ കണ്ടാല്‍ അത് മനസിലാകുമെന്നും താരം പറയുന്നു.

Recommended Video

ആ സിനിമയുടെ പേര് Kurup എന്നായിപ്പോയെന്നു സംവിധായകന്‍ Srinath Rajendran
 അവരുടെ അനുമതിയോടെ

ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് തന്നെ, ചാക്കോയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. അവരോട് കഥ പറയുകയും അതിന് ശേഷം ചിത്രം അവരെ കാണിക്കുകയും എല്ലാം ചെയ്തിരുന്നു. അവരുടെ അനുമതിയോടെ തന്നെയാണ് കഥ മുന്നോട്ടുകൊണ്ടുപോയത് എന്നും ദുല്‍ഖര്‍ വ്യക്തമാക്കി. സംഭവിച്ച കഥകളും ഫിക്ഷനും ചേര്‍ത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇതിനെ ഒരു സിനിമ തന്നെയായി കാണണമെന്നാണ് പറയാനുള്ളതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ക്കുന്നു. ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X