എന്റെ സിനിമകള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചു! ഒരുമിച്ചുള്ള സിനിമയോട് നോ പറയുന്നത് വാപ്പിച്ചി തന്നെ

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരുപക്ഷെ ദുല്‍ഖറിനെ പോലെ എല്ലാ ഭാഷയിലും ഒരുപോലെ സ്വീകാര്യനായ മറ്റൊരു നടന്‍ ഇന്നുണ്ടാകില്ല. ഏറ്റവും പുതിയ കിങ് ഓഫ് കൊത്തയ്ക്ക് മലയാളത്തില്‍ ലഭിക്കുന്നതിനേക്കാള്‍ ഹൈപ്പാണ് തെലുങ്കിലും തമിഴിലും ഹിന്ദിയിലുമെല്ലാം ലഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് കിങ് ഓഫ് കൊത്ത.

ദുല്‍ഖറിന്റെ ഇത്രയും നാളത്തെ കരിയറില്‍ മാസ് ആക്ഷന്‍ ചിത്രം എന്ന ലേബലില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രവുമാണ് കിങ് ഓഫ് കൊത്ത. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ താന്‍ തിരക്കഥകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Dulquer Salmaan

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ മനസ് തുറന്നത്. ചുറ്റും എന്ത് ചെയ്യണം എന്ന് പറയുന്ന ആളുകള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന ചോദ്യത്തിനായിരുന്നു ദുല്‍ഖര്‍ മറുപടി നല്‍കിയത്.

ഞാനത് എളുപ്പമാണെന്ന് പറയുന്നില്ല, പക്ഷെ ഞാന്‍ ഒരിക്കലും ആരു പറയുന്നതും കേട്ടിട്ടില്ല. എന്താണ് വര്‍ക്കാവുക എന്ന് ആര്‍ക്കും ശരിക്കും അറിയില്ല. പ്രത്യേകിച്ച് സിനിമയുടെ ബിസിനസ്. എന്റെ ചില വിശ്വാസങ്ങളിലാണ് ഞാനുറച്ച് നില്‍ക്കുന്നത്. മോശം സംവിധാനത്തേയും മോശം പ്രകടനങ്ങളേയും മോശം പ്രൊഡക്ഷന്‍ ഡിസൈനിനെയെല്ലാം നല്ല എഴുത്തിന് മറി കടക്കാനാകും. ഒരു സിനിമയുടെ ലക്ഷ്യം ജനങ്ങള്‍ക്ക് എപ്പോഴും കാണാനാകും. ഞാന്‍ അത് മാത്രമാണ് തേടിയതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഭാഷയേതാണെന്നോ എന്റെ കരിയര്‍ ഏത് ദിശയിലൂടെയാണ് പോകുന്നത് എന്നോ എനിക്കറിയില്ല. പക്ഷെ ഈ യാത്ര ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്. നീ ഇങ്ങനെ എല്ലായിടത്തും ഓടിനടന്നാല്‍ ഒരിടത്തും എത്തില്ലെന്ന് ആളുകള്‍ എന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ എനിക്ക് യാതൊരു കീഴ് വഴക്കങ്ങളോ റഫറന്‍സ് പോയന്റുകളോ ഇല്ലെന്നും ദുല്‍ഖര്‍ പറയുന്നു.

ഞാന്‍ എപ്പോഴും ഏറ്റവും മികച്ചത് നോക്കി, എനിക്ക് ചെയ്യണം എന്നുള്ളതേ തിരഞ്ഞെടുക്കാറുള്ളൂ. അങ്ങനെ ഫില്‍റ്റര്‍ ചെയ്യുമ്പോള്‍ ആരും മോശം തിരക്കഥയുമായി നിങ്ങളെ സമീപിക്കില്ല. ഞാന്‍ എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ ആ സിനിമയെക്കുറിച്ച് ആളുകള്‍ ചര്‍ച്ച ചെയ്യുന്ന അവസ്ഥയായി. ചിലപ്പോള്‍ അങ്ങനെയുള്ള സിനിമകള്‍ എന്നില്‍ നിന്നും തട്ടിയെടുക്കാന്‍ ആളുകള്‍ ശ്രമിച്ചിട്ടുണ്ട്. അതും രസകരമാണ്. പെട്ടെന്നു തന്നെ അത്ര നല്ലൊരു സിനിമയും കഥാപാത്രവും കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. എന്റെ കഴിഞ്ഞ വര്‍ഷം വളരെ മികച്ചതായിരുന്നു. പക്ഷെ അത് എന്റെ ആശങ്ക കൂട്ടിയിട്ടുണ്ട്. ഇനി രണ്ട് സ്റ്റെപ്പ് പിന്നോട്ട് പോകാനാകില്ല. ഇത് ഗംഭീരമായിരിക്കണം എന്നായിരുന്നു ചിന്തയെന്നും ദുല്‍ഖര്‍ പറയുന്നു.

Dulquer Salmaan

മമ്മൂട്ടിയുമൊത്തൊരു സിനിമ നടക്കാതെ പോകുന്നതിന് പിന്നില്‍ മമ്മൂട്ടി നിരന്തരം നോ പറയുന്നതിനാലാണ് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. സത്യത്തില്‍ വാപ്പച്ചിയുടെ ഭാഗത്തു നിന്നും ശക്തമായ നോയാണ് വരുന്നത്. അതുകൊണ്ട് ആളുകള്‍ എഴുത്തിലേക്ക് പോലും കടക്കുന്നില്ല. അവര്‍ ഒരു ഐഡിയ പറയുമ്പോള്‍ തന്നെ, നമ്മള്‍ ഇങ്ങനൊന്ന് ചെയ്താലോ എന്ന് ചോദിക്കുമ്പോള്‍ തന്നെ ഉടനെ കിട്ടുക നോ എന്നായിരിക്കും. അദ്ദേഹം അങ്ങനെ ആരുടേയും സമയം കളയില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന കിങ് ഓഫ് കൊത്ത ഓഗസ്റ്റ് 24 നാണ് തീയേറ്ററുകളിലേക്ക് എത്തുക. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ഗോകുല്‍ സുരേഷ്, ഷബീര്‍ കല്ലറയ്ക്കല്‍, അനിഖ സുരേന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിലാഷ് ജോഷിയാണ് സിനിമയുടെ സംവിധാനം. ഹിറ്റ് മേക്കര്‍ ജോഷിയുടെ മകനാണ് അഭിലാഷ് ജോഷി.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X