For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വഴിക്കിട്ട് പിരിയാന്‍ തീരുമാനിച്ചു, സങ്കടം സഹിക്കാതെ ഡിപ്രഷനായി; ബ്രേക്കപ്പ് കഥ പറഞ്ഞ് ദുര്‍ഗ

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദുര്‍ഗ കൃഷ്ണ. വിമാനം എന്ന പൃഥ്വിരാജ് നായകനായ സിനിമയിലൂടെയായിരുന്നു ദുര്‍ഗയുടെ അരങ്ങേറ്റം. മികച്ചൊരു നര്‍ത്തകി കൂടിയായ ദുര്‍ഗ ഇന്ന് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ്. ഈയ്യടുത്തിറങ്ങിയ ഉടല്‍, കുടുക്ക് തുടങ്ങിയ സിനിമകളിലെ ദുര്‍ഗയുടെ പ്രകടനം കയ്യടി നേടിയിരുന്നു. അതേസമയം ചിത്രങ്ങളിലെ ചുംബന രംഗങ്ങളുടെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണവും ദുര്‍ഗ നേരിട്ടിരുന്നു.

  Also Read: ഭാര്യയെ നെഞ്ചിൽ കിടത്തിയുറക്കി രവീന്ദർ; പരിഹാസങ്ങൾക്കുള്ള മറുപടി, വൈറലായി ഫോട്ടോ

  അര്‍ജുന്‍ ആണ് ദുര്‍ഗയുടെ ഭര്‍ത്താവ്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഇവര്‍. സിനിമയിലെ ചുംബന രംഗങ്ങളുടെ പേരില്‍ ദുര്‍ഗയുടെ ഭര്‍ത്താവിനെ പോലും സോഷ്യല്‍ മീഡിയ വെറുതെ വിട്ടിരുന്നില്ല. എന്നാല്‍ വിമര്‍ശകരേയും മറ്റും നേരിട്ടു കൊണ്ട് മുന്നോട്ടു പോവുകയാണ് ഈ താരദമ്പതികള്‍. ഇതേസമയം ഇപ്പോഴിതാ ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ പ്രണയകഥ തുറന്ന് പറയുകയാണ് ദുര്‍ഗയും അര്‍ജുനും.

  റെഡ് കാര്‍പ്പറ്റ് എന്ന ഷോയില്‍ ദുര്‍ഗയും അര്‍ജുനും അതിഥികളായി എത്തിയിരുന്നു. അവതാരകയായ സ്വാസിക നിങ്ങളുടെ പ്രണയകഥയിലെ ട്വിസ്റ്റ് പറയാന്‍ ഇരുവരോടും ആവശ്യപ്പെടുകയായിരുന്നു. ഒരുപാട് ട്വിസ്റ്റുകള്‍ നിറഞ്ഞ ലവ് സോറിയാണ് തങ്ങളുടേത് എന്നാണ് ദുര്‍ഗയും അര്‍ജുനും രപറയുന്നത്. ഒരിക്കല്‍ പ്രണയിക്കുന്ന സമയത്ത് ബ്രേക്ക് ആയി പിരിയുന്ന ഘട്ടം വരെ എത്തിയിരുന്നു എന്നാണ് ദുര്‍ഗ പറയുന്നത്. രസകരമായ ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: കുഞ്ഞിന്റെ അടക്ക് കഴിഞ്ഞ് സെമിത്തേരിയില്‍ നിന്നും ക്ലാസ്‌മേറ്റ്‌സിന്റെ ലൊക്കേഷനിലേക്ക്: ലാല്‍ ജോസ്


  ഞങ്ങള്‍ക്കിടയില്‍ അടിപിടി ബഹളം ഒക്കെ സ്വാഭാവികമാണ്. അതിനിടയിലാണ് ഒരു അടി കൂടല്‍ ബ്രേക്കപ്പ് വരെ പോയത്. അത് സംഭവം എന്താണെന്നു വച്ചാല്‍, ഞങ്ങള്‍ തമ്മില്‍ ഭയങ്കരമായ വഴക്ക് നടന്നു. അതിന് ശേഷം അര്‍ജുന്‍ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. ഒരു രക്ഷയും ഇല്ലാതായപ്പോള്‍, എന്തെങ്കിലും ഒന്ന് പ്രതികരിക്കട്ടെ എന്ന് കരുതി ബ്രേക്കപ് ആവാം എന്ന് പറഞ്ഞ് ഞാന്‍ മെസേജ് അയച്ചുവെന്നാണ് ദുര്‍ഗ പറയുന്നത്.

  ആഗസ്റ്റ് പതിനാലാം തിയ്യതി രാത്രി ഒരുപാട് വൈകിയാണ് 'ലെറ്റ്സ് ബ്രേക്കപ്പ്' എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ മെസേജ് അയച്ചത്. റിപ്ലേ വരുന്നത് കാത്ത് ഞാന്‍ കുറേ നേരം ഇരുന്നു. പക്ഷെ അന്ന് രാത്രി വന്നില്ല. പിറ്റേന്ന് രാവിലെ 'ലെറ്റ്സ് ബ്രേക്കപ്പ്, ഹാപ്പി ഇന്റിപെന്റന്‍സ് ഡേ' എന്ന് മറുപടി കിട്ടിയെന്നാണ് ദുര്‍ഗ പറയുന്നത്. ഇതോടെ ഞാന്‍ അങ്ങ് തകര്‍ന്നു പോയെന്നാണ് ദുര്‍ഗ പറയുന്നത്.

  Also Read: അത് കൈ ആണോ മടലാണോ എന്നറിയില്ല, ഒറ്റയടിക്ക് ബോധം പോയി; മമ്മൂട്ടി ഇടപെട്ട അടിയെക്കുറിച്ച് അസീസ്

  ഇതോടെ ബ്രേക്കപ്പ് എന്നത് തന്നെയാണ് അര്‍ജുനും ആഗ്രഹിക്കുന്നതെന്ന് തനിക്ക് തോന്നിയെന്നും ദുര്‍ഗ പറയുന്നു. പിന്നാലെ താന്‍ നമ്പര്‍ ബ്ലോക്ക് ചെയ്തുവെന്നും താരം പറയുന്നു. എന്നാല്‍ ഈ സംഭവത്തോടെ താന്‍ ഡിപ്രഷനിലായെന്നും ദുര്‍ഗ പറയുന്നുണ്ട്. പിറ്റേന്ന് രാവിലെ അനിയനെയും വിളിച്ച് ട്രിപ്പ് എന്ന് പറഞ്ഞ് ഇറങ്ങി അവിടെ പോയി കരഞ്ഞു തീര്‍ത്തു. എന്നാല്‍ ഒടുവില്‍ താന്‍ തന്നെ സോറി പറഞ്ഞുവെന്നും അങ്ങനെ വീണ്ടും ഒന്നായെന്നുമാണ് താരം പറയുന്നത്. അര്‍ജുന് നല്ല വാശിയാണെന്നാണ് ദുര്‍ഗ അഭിപ്രായപ്പെടുന്നത്.

  2017 ല്‍ പുറത്തിറങ്ങിയ വിമാനം ആണ് ദുര്‍ഗയുടെ ആദ്യത്തെ സിനിമ. പിന്നീട് പ്രേതം ടുവിലും അഭിനയിച്ചു. ലവ് ആക്ഷന്‍ ഡ്രാമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വന്ന സിനിമ കണ്‍ഫെഷന്‍സ് ഓഫ് എ കുക്കുവായിരുന്നു. ഉടല്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ദുര്‍ഗയ്ക്ക് കയ്യടി നേടിയത്. താരത്തെ തേടി പുരസ്‌കാരവുമെത്തി. കുടുക്കാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കിങ് ഫിഷ്, റാം, തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന ഓളവും തീരുവും അണിയറയിലുണ്ട്.

  Read more about: durga krishna
  English summary
  Durga Krishna And Arjun Says They Were On A Break After A Fight But Patched Up Later
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X