ഇന്റിമേറ്റ് സീനിന് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല; ദുർഗയും കൃഷ്‍ണ ശങ്കറും പറയുന്നു

കൃഷ്ണ ശങ്കറിനെയും ദുർഗ കൃഷ്ണയെയും പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. ഓഗസ്റ്റ് 25 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ ശങ്കറും ദുര്‍ഗയും തകര്‍ത്തഭിനയിച്ച ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയതോടെയാണ് ചർച്ചകൾക്കും തുടക്കമായത്.

ഗാനത്തിലെ ഇന്റിമേറ്റ് രംഗങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്. ഗാനരംഗത്തിൽ അഭിനയിച്ച ദുർഗയ്ക്ക് നേരെ സ്ലട്ട് ഷെയ്മിങും മറ്റുമായി ചിലർ രംഗത്ത് എത്തുകയായിരുന്നു. വലിയ രീതിയിലുള്ള ആക്രമണമാണ് നായികയ്ക്ക് നേരെ സൈബർ ഇടങ്ങളിൽ നിന്നും ഉണ്ടായത്. ദുര്‍ഗയെയും അവരുടെ ഭര്‍ത്താവിനെയും കുടുംബത്തെയുമടക്കം ചീത്ത വിളിച്ച് കൊണ്ടാണ് ചിലരെത്തിയത്.

ഇതിനെല്ലാം നടി ദുർഗയും ഭർത്താവും കൃത്യമായ മറുപടി നൽകിയിരുന്നു

ഇതിനെല്ലാം നടി ദുർഗയും ഭർത്താവും കൃത്യമായ മറുപടി നൽകിയിരുന്നു. സ്ത്രീകൾക്ക് നേരെ മാത്രം ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴിതാ, ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ സാധാരണ രംഗങ്ങൾ പോലെ തന്നെയാണ് പറയുകയാണ് ദുർഗ കൃഷ്ണ. ഇന്റിമേറ്റ് സീൻ എന്നാൽ പ്രത്യേകിച്ച് കൊമ്പൊന്നുമില്ലെന്ന് ദുർഗ പറഞ്ഞു.

'ഒരു ഫൈറ്റ് സീൻ, ഇമോഷണൽ സീൻ എന്ന പോലെ തന്നെയാണ് ഇന്റിമേറ്റ് സീനും കണ്ടിട്ടുള്ളു. അതിന് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല. സിനിമ കാണുമ്പോൾ എന്തിനായിരുന്നു അങ്ങനെ ഒരു രംഗമെന്ന് മനസിലാകും. ഇതിനെ വളരെ പ്രൊഫഷണലായിട്ടാണ് ഞങ്ങൾ കാണുന്നത്. സാധാരണ രംഗങ്ങൾക്കുള്ള അതെ പ്രാധാന്യം മാത്രമേ ഇതിനും ഉള്ളു. പേഴ്‌സണൽ ലൈഫിൽ ഒരുപരിധിക്കപ്പുറം ആരെയും അടുപ്പിക്കാത്തവരാണ് ഞങ്ങൾ. സിനിമയിൽ ആകുമ്പോൾ നമുക്ക് ഭാര്യയായും അല്ലാതെയും ഒക്കെ അഭിനയിക്കേണ്ടി വരും. അവിടെ വേറെ എക്സ്ക്യൂസുകൾ ഒന്നും പറയാനില്ല,' ദുർഗ പറഞ്ഞു.

സംവിധായകൻ ബിലഹരി ഇങ്ങനെ ഒരു രംഗം വേണമെന്ന് നിർബന്ധം പറഞ്ഞിട്ടില്ല

സംവിധായകൻ ബിലഹരി ഇങ്ങനെ ഒരു രംഗം വേണമെന്ന് നിർബന്ധം പറഞ്ഞിട്ടില്ല എന്നും അതിന് ഇങ്ങനെ ഒരു കാര്യം ചെയ്താൽ നല്ലതായിരിക്കും ചെയ്യാമോ എന്ന് ചോദിക്കുകയാണ് ഉണ്ടായതെന്ന് കൃഷ്ണ ശങ്കർ പറഞ്ഞു. സിനിമയ്ക്ക് അത് നല്ലതായിരിക്കും എന്നത് കൊണ്ടാണ് ഉൾപ്പെടുത്തിയതെന്ന് രണ്ടുപേരും വ്യക്തമാക്കി.

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ തിലകനും കെ പി എ സി ലളിതയും പിണങ്ങി നിന്നിട്ടും അഭിനയിച്ചിട്ടുണ്ട് എന്ന് കൃഷ്ണ ശങ്കർ ഓർമ്മിപ്പിച്ചു. അവർക്ക് രണ്ടുപേർക്കും ഇടയിൽ വലിയ പ്രശ്‍നമുണ്ടായിട്ടും ആ സിനിമ ഇപ്പോ കണ്ടാലും അത് തോന്നാത്ത വിധത്തിൽ ആണ് അഭിനയിച്ചു വച്ചിരിക്കുന്നത്. സിനിമ കാണുന്ന പ്രേക്ഷകന് അങ്ങനെയാണ് അവർക്ക് അതൊന്നും അറിയണ്ട. കാല് വയ്യാത്ത കൊണ്ട് അത് ചെയ്തില്ല, വീട്ടിലെ പ്രശ്നം കാരണം നന്നായി ചെയ്യാൻ പറ്റിയില്ല എന്നൊന്നും അവരോട് പറയാൻ കഴിയില്ലെന്നും കൃഷ്ണ ശങ്കർ കൂട്ടി ചേർത്തു.

Recommended Video

ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam
ഇരുവരും പരിചയപ്പെടുന്നതിന് മുന്നേയുള്ള രസകരമായ സംഭവങ്ങളും താരങ്ങൾ പങ്കുവെക്കുന്നുണ്ട്

ഇരുവരും പരിചയപ്പെടുന്നതിന് മുന്നേയുള്ള രസകരമായ സംഭവങ്ങളും താരങ്ങൾ പങ്കുവെക്കുന്നുണ്ട്. ദുർഗയ്ക്ക് ആദ്യം ഭയങ്കര ആറ്റിറ്റ്യൂഡ് ആയിരുന്നു എന്നും പതിയെ ആണ് കമ്പനി ആയതെന്നും കൃഷ്ണ പറഞ്ഞു. അതേസമയം, കൃഷ്ണ എല്ലാവരുമായും കമ്പനി ആകുമെങ്കിലും ഒരാൾക്ക് തരേണ്ട സ്പേസിന് അപ്പുറം കേറിയുള്ള ബന്ധങ്ങളും സൗഹൃദങ്ങളും ഇഷ്ടപ്പെടാത്ത ആളെന്ന് ദുർഗയും പറഞ്ഞു.

അതേസമയം, അള്ളു രാമചന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബി​ല​ഹ​രി​ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, സ്വാസിക എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X