സിനിമയെ ഹോട്ട് ആന്റ് സ്‌പൈസി ആക്കാനല്ല ഈ ഇന്റിമേറ്റ് സീന്‍ ചെയ്തത്; ചര്‍ച്ചക്കാരോട് ദുര്‍ഗ കൃഷ്ണ
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദുര്‍ഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുര്‍ഗ നല്ലൊരു നര്‍ത്തകി കൂടിയാണ്. ഓരോ സിനിമകള്‍ കഴിയുന്തോറും തന്നിലെ നടി കൂടുതല്‍ മെച്ചപ്പെടുത്തി കൊണ്ടും പലതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്തു കൊണ്ടും മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉടല്‍ എന്ന ചിത്രത്തിലും ദുര്‍ഗയായിരുന്നു നായിക.
ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സുമാണ് ഉടലിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു വരുന്നത്. വിവാഹ ശേഷം ദുര്‍ഗ അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് ഉടല്‍. ഒപ്പം ദുര്‍ഗയുടെ കരിയറിലെ ആദ്യത്തെ ത്രില്ലറും. ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ ദുര്‍ഗ മനസ് തുറക്കുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുര്‍ഗ മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ചിത്രത്തിലെ ചുംബന രംഗങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ട്രെയിലര്‍ പുറത്ത് വന്ന സമയത്ത് തന്നെ ഉടലിലെ ചുംബന രംഗം ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ മറ്റൊരു സിനിമയിലെ പാട്ടിലേയും ദുര്‍ഗയുടെ ചുംബന രംഗം ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഉടലിലെ രംഗവും ചര്‍ച്ചയാവുകയാണ്. അതേക്കുറിച്ചാണ് ദുര്‍ഗ പ്രതകരിച്ചിരിക്കുന്നത്.
സിനിമയിലെ പ്രധാനഘടകങ്ങളിലൊന്നാണ് ഇതിലെ ഇന്റിമേറ്റ് സീന്‍. സിനിമയെ ഹോട്ട് ആന്‍ഡ് സ്‌പൈസി ആക്കാന്‍വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത് എന്നാണ് ദുര്‍ഗ പറയുന്നത്. കഥയ്ക്ക് അത്രമാത്രം അത്യാവശ്യമായതുകൊണ്ടാണ് ആ രംഗം ഉള്‍പ്പെടുത്തിയതെന്നും ദുര്‍ഗ പറയുന്നു. അതേസമയം, ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും വേണ്ടെന്നുവയ്ക്കാന്‍ ആവില്ലെന്നും ദുര്‍ഗ വ്യക്തമാക്കുന്നുണ്ട്.

ലൊക്കേഷനില്‍ മോണിറ്ററിനു മുന്‍പില്‍ ഭര്‍ത്താവുമുണ്ടായിരുന്നുവെന്നും ദുര്‍ഗ പറയുന്നുണ്ട്. മുന്‍പു െചയ്ത ഒരു ചിത്രത്തിലെ പാട്ടുസീനില്‍ ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിനു നേരെ വരെ വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്നും ദുര്‍ഗ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ കഥാപാത്രത്തെക്കുറിച്ചും ദുര്‍ഗ പറയുന്നു.
ഉടലിലെ ഷൈനി എന്ന കഥാപാത്രം അമ്മയായും ഭാര്യയായും മരുമകളായും ഒപ്പം കാമുകിയുമായാണ് ചിത്രത്തിലെത്തുന്നത്. തന്റേതായ ശരികളിലൂടെ യാത്ര ചെയ്യുന്നവളാണെന്നാണ് തന്റെ കഥാപാത്രത്തെക്കുറിച്ച് ദുര്‍ഗ പറയുന്നത്. അവളുടെ ശരികള്‍ മറ്റുള്ളവര്‍ക്കു തെറ്റായി തോന്നിയേക്കാമെന്നും എങ്കിലും അവള്‍ മുന്നോട്ടു പോവുകയാണെന്നും ദുര്‍ഗ പറയുന്നു. തന്റെ കഥാപാത്രമായ ഷൈനി നാട്ടിന്‍പുറത്തുകാരിയായ ഒരു സാധാരണ പച്ചയായ സ്ത്രീയാണെന്നും ദുര്‍ഗ പറയുന്നു.

ചിത്രത്തില്‍ വയലന്‍സിന് വളരെയധികം പ്രാധാന്യമുണ്ട്. ഇതേക്കുറിച്ചും ദുര്‍ഗ മനസ് തുറക്കുന്നുണ്ട്. സിനിമയിലെ സംഘട്ടനം കൈകാര്യം ചെയ്തതു മാഫിയ ശശിയാണ്. ആദ്യദിവസം അദ്ദേഹമെത്തിയത് എനിക്കുള്ള ഡ്യൂപ്പുമായിട്ടായിരുന്നു. എന്നാല്‍ ഡ്യൂപ്പില്ലാതെ ചെയ്യാനായിരുന്നു എനിക്കു താല്‍പര്യം. അക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം വളരെ സന്തോഷത്തോടെ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. അങ്ങനെ ആക്ഷന്‍ മുഴുവനും സ്വന്തമായി ചെയ്യുകയായിരുന്നു. എന്നാണ് താരം പറയുന്നത്.
കഥാപാത്രത്തിനായും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനും പ്രത്യേകിച്ച് തയാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ലെന്നാണ് ദുര്‍ഗ പറയുന്നത്. ചിത്രീകരണത്തിനിടയില്‍ ഒട്ടേറെ തവണ പരുക്കേറ്റിരുന്നു. തലയ്ക്ക് അടിയേറ്റ് ബോധം പോയ സംഭവവും ഉണ്ടായി. കാലിനു ചതവുപറ്റിയതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും ചിത്രീകരണം നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായില്ല. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞുകഴിയുമ്പോള്‍ എല്ലാ വേദനകളും മറക്കുമെന്നാണ് ദുര്‍ഗ പറയുന്നത്. പ്രതിരോധത്തിനുവേണ്ടിയുള്ള സംഘട്ടനങ്ങളാണു ഷൈനിയുടെ കഥാപാത്രം നടത്തുന്നത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരുമായിട്ടുള്ള ഫൈറ്റായിരുന്നു കൂടുതലെന്നും ദുര്‍ഗ പറയുന്നു.
നേരത്തെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ തന്റെ ചവിട്ടു കൊണ്ട് ഇന്ദ്രന്‍സേട്ടന്‍ വീണതിനെക്കുറിച്ച് ദുര്‍ഗ കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിലെ വയലന്‍സ് ചര്‍ച്ചയായി മാറിയിട്ടുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. രതീഷ് രഘുനന്ദന്‍ ആണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications