For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുര്‍ഗ കൃഷ്ണ എന്ന് അടിച്ച് നോക്കിയാല്‍ വരുന്നത് ഇന്റിമേറ്റ് രംഗങ്ങള്‍; ഞാന്‍ ചുംബിക്കുന്നത് വായുവില്‍ അല്ല:

  |

  മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. ഈയ്യടുത്തിറങ്ങിയ ഉടല്‍ എന്ന സിനിമയിലെ ദുര്‍ഗയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ദുര്‍ഗയുടെ പുതിയ സിനിമയായ കുടുക്ക് 2025 റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തന്റെ ടീസര്‍ റിലീസ് ചെയ്തത്.

  Also Read: കല്യാണം കഴിക്കില്ലെന്ന് പറഞ്ഞതാണ്; ലാസ്റ്റ് പ്രണയിച്ച് കെട്ടി! 8 വര്‍ഷത്തിന് ശേഷമുണ്ടായ മകനെ പറ്റി താരങ്ങൾ

  എന്നാല്‍ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്ക് വ്യാപകമായ സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണങ്ങള്‍ക്കെതിരെ ഇപ്പോള്‍ ദുര്‍ഗ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസ് ഡോട്ട് കോമിനോടാണ് ദുര്‍ഗ പ്രതികരിച്ചത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ദുര്‍ഗകൃഷ്ണ എന്ന പേര് യൂട്യൂബില്‍ ഒന്ന് അടിച്ച് നോക്കിയാല്‍ ആദ്യം വരുന്നത് ഉടലിലെയും കുടുക്കിലെയും ഇഴുകിചേര്‍ന്നുള്ള രംഗങ്ങളുടെ ചിത്രങ്ങളും വിഡിയോയുമാണെന്നാണ് ദുര്‍ഗ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, പല മാധ്യമത്തിലും ഇതിന് മുന്‍പും ഞാന്‍ പറഞ്ഞിട്ടുണ്ട് ഒരു സിനിമയില്‍ ഞാന്‍ ചുംബിക്കുന്നത് വായുവില്‍ അല്ല എന്ന്. അതായത് എന്റെ ഓപ്പസിറ്റ് മറ്റൊരു അഭിനേതാവുണ്ട്. എന്നാല്‍ പുരുഷനായത് കൊണ്ട് മാത്രം അവര്‍ക്ക് എതിരെ ആരും ഒന്നും പറയുന്നില്ലെന്നും ദുര്‍ഗ അഭിപ്രായപ്പെടുന്നു.

  എന്നാല്‍ ഈ പറഞ്ഞതിന്റെ അര്‍ഥം അവര്‍ക്കെതിരെ ആരെങ്കിലും പറയണമെന്ന് അല്ലെന്നും അവര്‍ക്ക് കിട്ടുന്ന അതേ സ്വാതന്ത്ര്യം എനിക്കും കിട്ടണം എന്നുമാണെന്ന് ദുര്‍ഗ വ്യക്തമാക്കുന്നു. എനിക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാനും തിരക്കഥ തിരഞ്ഞെടുക്കാനും ഒരു പുരുഷനുള്ള അതേ സ്വാതന്ത്ര്യം തന്നെയാണ് ഞാന്‍ എന്ന അഭിനേതാവ് ആഗ്രഹിക്കുന്നതെന്നാണ് ദുര്‍ഗ പറയുന്നത്.

  മണിരത്‌നം സാറിന്റെ ഒരു ചിത്രം എന്നത് തന്റെ സ്പ്‌നമാണെന്നും ഒരു ലിപ്പ്ലോക്ക് ഉള്ളതിന്റെ പേരില്‍ എന്നെങ്കിലും എനിക്ക് അത്തരമൊരു അവസരം വന്നാല്‍ ഉപേക്ഷിക്കേണ്ട ആവശ്യമുണ്ടോ എന്നാണ് വിമര്‍ശിക്കുന്നവരോടായി ദുര്‍ഗ ചോദിക്കുന്നത്. അതേസമയം കുടുക്ക് എന്ന സിനിമില്‍ ലിപ്പ്ലോക്ക് മാത്രമല്ല താന്‍ ചെയ്തിട്ടുള്ളതെന്നും സംഘട്ടനരംഗങ്ങളുമുണ്ടെന്നും പക്ഷെ അതൊന്നും ആരും പറയില്ലെന്നും ദുര്‍ഗ നിരാശപ്പെടുന്നുണ്ട്.

  എന്റെ അഭിനയം മോശമാണെങ്കില്‍ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങള്‍ പലപ്പോഴും എന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെയാണ്. വിവാഹം കഴിഞ്ഞതുകൊണ്ട് ഭര്‍ത്താവ് കയറൂരി വിട്ടിരിക്കുകയാണോ? എന്നെ വിറ്റ് ജീവിക്കുകയാണോ? തുടങ്ങി മോശമായ കമന്റുകളാണ് വരുന്നത് എന്ന് ദുര്‍ഗ പറയുന്നു. എന്റെയൊപ്പം എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഒപ്പമുണ്ടെന്ന് ദുര്‍ വ്യക്തമാക്കപുന്നു. പക്ഷെ ഈ വിമര്‍ശനം കാരണം ഏതെങ്കിലും ഒരു പോയിന്റില്‍ ഞാന്‍ അഭിനയിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞാല്‍ എന്റെ സ്വപ്നം അതോടെ ഇല്ലാതെയാകുമെന്നും ദുര്‍ഗ പറയുന്നു.

  ഇത് തന്റെ മാത്രം പ്രശ്‌നമല്ലെന്നും ഈ പ്രതിസന്ധിനേരിടുന്ന ഒരുപാട് അഭിനേത്രികളുണ്ടെന്നും ദുര്‍ഗ അഭിപ്രായപ്പെടുന്നു. എന്തിനേറെ നയന്‍താരയുടെ വിവാഹചിത്രത്തിന് താഴെ വന്ന വിമര്‍ശനങ്ങള്‍ എല്ലാവരും കണ്ടതല്ലേ? എന്നാണ് ദുര്‍ഗ ചോദിക്കുന്നു. നയന്‍താരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹ ചിത്രങ്ങള്‍ക്ക് താഴെയും നടിയെ വിമര്‍ശിച്ചും അധിക്ഷേപിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

  സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ശാപവാക്കുകള്‍ വരുന്നതെന്നാണ് ദുര്‍ഗ പറയുന്നത്. ഒരു പുരുഷനാണ് വിവാഹം കഴിക്കുന്നതെങ്കില്‍ ആശംസയുടെ പൂച്ചെണ്ടുകളാണ്. സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് താഴെ ശാപവാക്കുകളും. ഞങ്ങള്‍ക്കും ഞങ്ങളുടെ സ്വപ്നങ്ങളുണ്ട്, ഞങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് തിരക്കഥ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നത് നല്ല രീതിയല്ല. ഇതിനെതിരെ ഇനിയും ഞാന്‍ ശബ്ദം ഉയര്‍ത്തിക്കൊണ്ടേയിരിക്കുമെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ക്കുന്നു.

  സംഭവത്തില്‍ ദുര്‍ഗയ്ക്ക് പിന്തുണയുമായി ചിത്രത്തിലെ നായകന്‍ കൃഷ്ണ ശങ്കര്‍, സംവിധായകന്‍ ബിലഹരി, ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ തുടങ്ങിയവര്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും നിരവധി പേര്‍ താരത്തിന് പിന്തുണയുമായി എത്തുന്നത്. നേരത്തെ ഉടല്‍ എന്ന സിനിമയുടെ സമയത്തും സമാനമായ വിമര്‍ശനങ്ങള്‍ ദുര്‍ഗയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.

  Read more about: durga krishna
  English summary
  Durga Krishna Opens Up About The Trolls She Is Getting For Doing Intimate Scene In Kuduk 2025
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X