ട്രെയിനിൽ വച്ച് ഉമ്മ തന്ന് പ്രൊപ്പോസല്‍; എന്റെ മനസില്‍ പ്രണയം തോന്നിയിരുന്നില്ല; ദുര്‍ഗയുടെ പ്രണയകഥ

മലയാള സിനിമയിലെ യുവനായികമാരില്‍ മുന്‍നിരക്കാരിയാണ് ദുര്‍ഗ കൃഷ്ണ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്റെ പ്രതിഭ അടയാളപ്പെടുത്താന്‍ ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ദുര്‍ഗ. ദുര്‍ഗയുടേയും അര്‍ജുന്റേയും പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ പ്രണയ കഥ പറയുകയാണ് ദുര്‍ഗ.

ഉണ്ണിയേട്ടന്‍ എന്ന പ്രൊപ്പോസ് ചെയ്യുന്നത് ട്രെയിനില്‍ വച്ചായിരുന്നു. പെട്ടെന്ന് കിസ് ചെയ്തിട്ട് ഐ ലവ് യു പറഞ്ഞപ്പോല്‍ ഞാന്‍ പേടിച്ചു പോയി. ഇത്രയും ആള്‍ക്കാര്‍ ഉള്ളതല്ലേ? അതുകൊണ്ട് ഐ ലവ് യു ടൂ എന്ന് പറഞ്ഞ് തിരിഞ്ഞിരിക്കുകയായിരുന്നു ഞാന്‍. അത് കഴിഞ്ഞ തിരിച്ചെത്തിയ ശേഷം ഞാന്‍ ഒരുപാട് നേരിമിരുന്ന് ചിന്തിച്ചു. എന്നിട്ട് ആളെ വിളിച്ചു. ഇത് ശരിയാകില്ല, എനിക്ക് കരിയര്‍ നോക്കണം എന്ന് പറഞ്ഞു. പിന്നെയും ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നു. മനസിലുണ്ടായിരുന്നു.

Durga Krishna

പോകെ പോകെ പുള്ളിയുടെ പെരുമാറ്റത്തിലും സംസാരത്തിലുമാണ് ഇഷ്ടം തോന്നിയത്. ഒരിക്കലും അര്‍ജുന്റെ ലുക്കല്ല ഞാന്‍ നോക്കിയത്. ലുക്ക് ഒക്കെയാണ് നോക്കുന്നതെങ്കില്‍ അതൊക്കെ പിന്നീട് മാറും. ഞാനും മാറും ഉണ്ണിയേട്ടനും മാറും. ലുക്കിലാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ പിന്നീടത് പോകുമ്പോള്‍ ഈ ഇഷ്ടവും പോകില്ലേ. ഇഷ്ടപ്പെടുന്ന ആളെക്കുറിച്ച് യാതൊരു ചെക്ക് ലിസ്റ്റും താന്‍ വച്ചിരുന്നില്ലെന്നും ദുര്‍ഗ കൃഷ്ണ പറയുന്നുണ്ട്.

താനിത് പറഞ്ഞപ്പോള്‍ കുഴപ്പമില്ല, നീ കരിയറും നോക്കിക്കോളൂവെന്നാണ് അര്‍ജുന്‍ പറഞ്ഞത്. ആള്‍ക്ക് വിടാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ആളുടെ ഉള്ളില്‍ പ്രണയമായിരുന്നു. പക്ഷെ എന്റെ ഉള്ളില്‍ അങ്ങനൊരു ഫീലിംഗേ ഉണ്ടായിരുന്നില്ല. ആള്‍ എപ്പോഴും വിളിക്കും. ഞാന്‍ അങ്ങോട്ട് വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുമായിരുന്നില്ലെന്നും ദുര്‍ഗ പറയുന്നു. പുള്ളി വിളിക്കുമ്പോള്‍ താന്‍ പുള്ളിയ്ക്ക് വേണ്ടി സംസാരിക്കുകയായിരുന്നു. മെസേജ് അയക്കുമ്പോള്‍ എപ്പോഴും പ്രതികരിക്കുന്ന ഒരാളായിരുന്നില്ല താനെന്നും ദുര്‍ഗ പറയുന്നു.

ഒരു ഘട്ടം കഴിഞ്ഞതോടെ പുള്ളിക്കാരന്‍ ഇങ്ങോട്ട് വിളിക്കുന്നതും മെസേജ് അയക്കുന്നതും നിര്‍ത്തി. കരുതിയത് ഞാന്‍ അങ്ങോട്ട് വിളിക്കുമെന്നായിരുന്നു. പക്ഷെ ഞാന്‍ അതൊന്നും ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഞാന്‍ എന്റേതായ തിരക്കുകളിലായിരുന്നു. ഞങ്ങള്‍ പ്രേമത്തിലാണെന്ന ചിന്ത പോലും എനിക്കുണ്ടായിരുന്നില്ല. പിന്നീട് പുള്ളിക്കാരന്‍ എനിക്ക് മെസേജ് അയച്ചു. താല്‍പര്യമില്ലെന്ന് മനസിലായി, ഓള്‍ ദ ബെസ്റ്റ് ഫോര്‍ യുവര്‍ കരിയര്‍ എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തിട്ട് പോയി.

Durga Krishna

പക്ഷെ ഞാനത് കാര്യമാക്കിയില്ല. ആണോ എന്നാ ശരിയെന്ന് പറഞ്ഞു. പിന്നീട് പുള്ളിക്കാരന്റെ ഒരു സുഹൃത്ത് വിളിച്ച് സംസാരിച്ചതോടെയാണ് ഞാന്‍ ചെയ്തത് മോശമായെന്ന് തോന്നിയത്. പിന്നെ ഞാന്‍ അങ്ങോട്ട് വിളിച്ചു. അതോടെയാണ് ഞാന്‍ ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തുടങ്ങുന്നത് എന്നും ദുര്‍ഗ പറയുന്നു.

ഉടല്‍ ആണ് ദുര്‍ഗയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മികച്ച പ്രതികരണങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിലെ ദുര്‍ഗയുടെ പ്രകടനവും കയ്യടി നേടിയിരുന്നു.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X