സെര്‍ച്ചില്‍ മൊത്തം ദുര്‍ഗ കൃഷ്ണ ഹോട്ട്, അതോടെ അഭിമുഖങ്ങള്‍ വേണ്ടെന്ന് വച്ചു; തുറന്നടിച്ച് ദുര്‍ഗ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയായ ദുര്‍ഗ്ഗ കൃഷ്ണ. ഈയ്യടുത്തിറങ്ങിയ ഉടല്‍ എന്ന സിനിമയിലെ ദുര്‍ഗ്ഗ കൃഷ്ണയുടെ പ്രകടനം കയ്യടി നേടിയിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തേക്കാളും സിനിമയിലെ ആശയത്തേക്കാളും ചര്‍ച്ചയായത് ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നാണ് ദുര്‍ഗ്ഗ കൃഷ്ണ പറയുന്നത്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്.

പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാനെന്ന കലാകാരി ആഗ്രഹിക്കുന്നത്. ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് ഉണ്ടെന്ന് മനസിലായപ്പോഴാണ് ഞാന്‍ തയ്യാറായത്. ഇതുവരെ ഞാന്‍ ചെയ്ത സിനിമകളിലൊന്നും എനിക്ക് ആ സ്‌പേസ് ലഭിച്ചിരുന്നില്ല. ഉടലിലേക്ക് എന്ന ആകര്‍ഷിച്ചത് അതായിരുന്നുവെന്നും ദുര്‍ഗ്ഗ പറയുന്നു. അതേസമയം ഉടലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൂടുതലും വന്നത് ഇന്റിമേറ്റ് രംഗങ്ങളായിരുന്നുവെന്നാണ് ദുര്‍ഗ്ഗ പറയുന്നത്.

Durga Krishna

സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വരുന്നത് ഇന്റിമേറ്റ് രംഗങ്ങളായിരുന്നു. എനിക്ക് അറിയുക പോലും ചെയ്യാത്തവര്‍ മെസേജ് അയച്ചു തരുന്നുണ്ടായിരുന്നു. പക്ഷെ അതില്‍ എന്തോരം സീനുകള്‍ ഞാന്‍ കഷ്ടപ്പെട്ട് ചെയ്തതായിട്ടുണ്ട്! വളരെ കഷ്ടപ്പെട്ട് ചെയ്തതാണ് ഇതിലെ ഫൈറ്റ് സീനുകള്‍. ഒരു ദിവസം ഫാഫ് ഡേ ഞാന്‍ ബോധം കെട്ട് കിടന്നിട്ടുണ്ട്. ഇന്ദ്രന്‍സേട്ടന്‍ കബോര്‍ഡിന്റെ ഡോര്‍ വച്ച് അടിക്കുന്ന രംഗമുണ്ട്. ആദ്യത്തെ അടി തന്നെ തലയ്ക്കാണ് കൊണ്ടത്. അതൊരു ഓണത്തിന്റെ ദിവസമായിരുന്നു. ഹാഫ് ഡേ ഞാന്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു.

അത്രയും എഫേര്‍ട്ട് എടുത്ത് ചെയ്ത രംഗങ്ങളുണ്ട്. എന്റെ മാത്രമല്ല, ഇന്ദ്രന്‍സേട്ടന്റേയും ധ്യാനിന്റേയും പ്രകടനത്തിന് പ്രാധാന്യമുള്ള ഒരുപാട് രംഗങ്ങളുണ്ട്. പക്ഷെ അതൊന്നും എവിടേയും ചര്‍ച്ചയായില്ല. അതിലെ ഇന്റിമേറ്റ് സീനുകള്‍ മാത്രം ഷെയര്‍ ചെയ്യപ്പെടുക്കുകയും ചര്‍ച്ചയാവുകയും ചെയ്തു. ചിലര്‍ സിനിമ കാണാതെ ഈ ക്ലിപ്പിംഗുകള്‍ മാത്രം ഷെയര്‍ ചെയ്യുന്നതാകാം. അങ്ങനെയാണോ ഇവര്‍ ഈ സിനിമയേയും എന്നേയും ജഡ്ജ് ചെയ്യുന്നതെന്ന് ഞാന്‍ ചിന്തിച്ചിരുന്നുവെന്നും ദുര്‍ഗ്ഗ പറയുന്നു.

ഉടലിന്റെ റിലീസ് സമയത്ത് താന്‍ സോഷ്യല്‍ മീഡിയയിലെ കമന്റ് ബോക്‌സ് ഓഫാക്കി വച്ചതിനെക്കുറിച്ചും ദുര്‍ഗ്ഗ സംസാരിക്കുന്നുണ്ട്. കുടുക്കും ഉടലും ഏകദേശം ഒരേ സമയത്ത് വന്ന സിനിമകളാണ്. കുടുക്കിലെ പാട്ടിലെ ലിപ് ലോക്ക് രംഗവും ഉടലിലെ ഇന്റിമേറ്റ് രംഗങ്ങളും വച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. എന്നെ തെറിവിളിക്കുന്നതിലും കൂടുതലും ഒന്നും ചെയ്യാത്ത എന്റെ ഭര്‍ത്താവിനെയായിരുന്നു. നട്ടെല്ലില്ല എന്നെക്കെയാണ് പറഞ്ഞത്. കുടുംബത്തെ വലിച്ചിഴച്ചിട്ടുവെന്നാണ് ദുര്‍ഗ്ഗ പറയുന്നത്.

Durga Krishna

തന്റെ അഭിനയത്തിലും സിനിമയിലും താന്‍ അഭിമാനിച്ചിരുന്ന സമയത്തായിരുന്നു ഇത് നേരിടേണ്ടി വരുന്നതെന്നും ദുര്‍ഗ്ഗ ചൂണ്ടിക്കാണിക്കുന്നു. മറ്റൊരു സിനിമയ്ക്കും തനിക്ക് ഇത്രയും പ്രശംസ ലഭിച്ചിരുന്നില്ലെന്നും ദുര്‍ഗ്ഗ പറയുന്നു. ആ സമയത്ത് ഇത്തരം നെഗറ്റീവുകള്‍ തന്നെ ബാധിച്ചു. പക്ഷെ ഭര്‍ത്താവിന് കുഴപ്പമുണ്ടായിരുന്നില്ല. താന്‍ കാണാതിരിക്കാന്‍ പലപ്പോഴും മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നത് ഭര്‍ത്താവായിരുന്നുവെന്നും ദുര്‍ഗ്ഗ പറയുന്നുണ്ട്.

സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിലോ, എന്റെ പ്രകടനം മോശമാണെങ്കിലോ അത് പറഞ്ഞാല്‍ ഞാനത് എടുക്കും. പക്ഷെ ആവശ്യമില്ലാതെ എന്റെ ഭര്‍ത്താവിനെയും കുടുംബത്തേയും വലിച്ചിട്ടപ്പോള്‍ താന്‍ വിഷമിച്ചുവെന്നാണ് ദുര്‍ഗ്ഗ പറയുന്നത്. കുടുക്കിന്റെ പ്രൊമോഷന് ശേഷം താന്‍ ഒരു അഭിമുഖങ്ങള്‍ക്കും പോയിരുന്നില്ലെന്നും താരം ചൂണ്ടിക്കാണിക്കുന്നുണ്ട്. യുട്യൂബില്‍ ദുര്‍ഗ്ഗ കൃഷ്ണ എന്ന് സേര്‍ച്ച് ചെയ്യുമ്പോള്‍ ദുര്‍ഗ്ഗ കൃഷ്ണ ഹോട്ട് എന്നൊക്കെയായിരുന്നുവെന്നും താരം പറയുന്നു. അതിനാല്‍ നെഗറ്റീവ് തന്നിലേക്ക് എത്തണ്ട എന്ന് കരുതിയാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണങ്ങള്‍ വരുത്തിയതെന്നും ദുര്‍ഗ്ഗ പറയുന്നുണ്ട്.

More from Filmibeat

Read more about: durga krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X