ഇതാണ് ദുര്‍ഗയുടെ മകള്‍; കല്യാണപ്പന്തലില്‍ മകളെ ചേര്‍ത്തുപിടിച്ച് താരം; വൈറലായി താരത്തിന്റെ കുറിപ്പ്
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടിയാണ് സ്റ്റാര്‍ സിംഗര്‍. സംഗീത ലോകത്തെ താരങ്ങളെ കണ്ടെത്താനുള്ള പരിപാടിയിലൂടെ താരങ്ങളായി മാറിയവര്‍ നിരവധിയാണ്. ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയവര്‍ നിരവധിയാണ്. പ്രത്യേകിച്ചും ആദ്യ കാല സീസണുകളിലെ താരങ്ങള്‍.
സ്റ്റാര്‍ സിംഗറിലൂടെ കടന്നു വന്നവരില്‍ ഒരാളാണ് ഗായിക ദുര്‍ഗ വിശ്വനാഥ്. തന്റെ വേറിട്ട ശബ്ദവും ഊര്‍ജ്ജവുമാണ് ദുര്‍ഗയെ ജനപ്രീയയാക്കുന്നത്. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദുര്‍ഗ സിനിമയിലും പാടിയിട്ടുണ്ട്. ഭക്തി ഗാന രംഗത്തും സ്റ്റേജ് ഷോകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദുര്‍ഗ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് ദുര്‍ഗ.

കഴിഞ്ഞ ദിവസമായിരുന്നു ഗായിക ദുര്‍ഗ വിശ്വനാഥിന്റെ കല്യാണം നടന്നത്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ ഗായികയാണ് ദുര്‍ഗ. താരത്തിന്റെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ഇതാ കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെക്കുകയാണ് ദുര്‍ഗ. വിവാഹ ശേഷമുള്ള റിസപ്ഷനില്‍ മകളെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങളും ദുര്‍ഗ പങ്കുവച്ചിട്ടുണ്ട്.
''ഗുരുപരമ്പരയുടെയും ബന്ധു ജനങ്ങളുടെയും അനുഗ്രഹത്താല്‍ ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഇന്നലെ ഞങ്ങള്‍ പുതിയ ജീവിതത്തിലേക്ക് തുടക്കം കുറിച്ചു,
ഋജു ശിവാനന്ദം. അനുഗ്രഹാശിസ്സുകള്‍ക്ക് ഏവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു'' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ദുര്‍ഗ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ദുര്‍ഗയ്ക്കും ഭര്‍ത്താവിനും ആശംസകളുമായി എത്തുന്നത്.സ
ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ദുര്‍ഗ്ഗയുടെ വിവാഹം. കണ്ണൂര്‍ സ്വദേശിയായ റിജുവാണ് വരന്‍. രാവിലെ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരന്‍ ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയാണ്. ദുര്‍ഗയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ മകളാണ് ചിത്രത്തില്‍ ദുര്‍ഗയോടൊപ്പമുള്ളത്.

വ്യക്തി ജീവിതം എന്നും സ്വാകാര്യമാക്കി വെക്കുന്നതാണ് ദുര്‍ഗയുടെ ശീലം. അതുകൊണ്ട് തന്നെ താരത്തിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസായിരുന്നു. ദുര്‍ഗയുടെ ആദ്യ വിവാഹം വേര്‍ പിരിഞ്ഞതിനെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്നതാണ് വസ്തുത. നേരത്തെ താരത്തിന്റെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു എന്നാല്‍ ആ വാര്‍ത്തകളോടൊന്നും ദുര്‍ഗ ഒരിക്കലും പ്രതികരിച്ചിരുന്നില്ല.
ഡെന്നീസ് ആണ് ദുര്‍ഗയുടെ ആദ്യ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ബിസിനസുകാരനായ ഡെന്നിസുമായുള്ള ദുര്‍ഗ്ഗയുടെ വിവാഹം നടക്കുന്നത് സ്റ്റാര്‍ സിംഗര്‍ സമയത്താണ് എന്നതും ശ്രദ്ധേയമാണ്. ഇരു മതാചാരപ്രകാരവും അന്ന് വിവാഹ ചടങ്ങുകള്‍ നടന്നിരുന്നു. ദുര്‍ഗ പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഭൂതകാലവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. അതിന്റെ പേരിലുള്ള നെഗറ്റീവ് കമന്റുകളുമുണ്ട്. എന്നാല്‍ ദുര്‍ഗയെ പിന്തുണച്ചു കൊണ്ടും ആശംസകള്‍ അറിയിച്ചുമെല്ലാം എത്തുന്നത് നിരവധി പേരാണ്.


Click it and Unblock the Notifications











