twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കോപ്പിയടിച്ച പാട്ട് കണ്ടുപിടിച്ച് അതും പാടി നടക്കും; മക്കൾ എന്നിലെ സം​ഗീത സംവിധായകനെ തല്ലിക്കൊല്ലും'

    |

    മിമിക്രി കലാരം​ഗത്ത് നിന്നും സിനിമയിലെത്തി സംവിധായകനായി മാറിയ താരമാണ് നാദിർഷ. സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത നാദിർഷ വർഷങ്ങൾക്കിപ്പുറമാണ് സംവിധാന രം​ഗത്തേക്ക് കടന്നത്. 2015 ൽ പുറത്തിറങ്ങിയ അമർ അക്ബർ അന്തോണി ആയിരുന്നു ആദ്യ സിനിമ. പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരുടെ കോംബോയിലെത്തിയ സിനിമ വൻ ഹിറ്റായി മാറി.

     ജയസൂര്യയെ നായകനാക്കി ഈശോ എന്ന സിനിമ

    പിന്നീട് കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ സിനിമകൾ നാദിർഷ ഒരുക്കി. ജയസൂര്യയെ നായകനാക്കി ഈശോ എന്ന സിനിമയാണ് നാദിർഷ ഏറ്റവുമാെടുവിൽ സംവിധാനം ചെയ്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് സോണി ലിവിലൂടെ ആണ് സിനിമ പുറത്തിറങ്ങുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക.

    Also Read: എന്റെ മകള്‍ നടിയായാല്‍ അവള്‍ക്കൊപ്പവും ഞാന്‍ കിടക്ക പങ്കിടും! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി

    തന്റെ ​പാട്ടുകളെ മക്കൾ കളിയാക്കുന്നതെങ്ങനെയെന്ന് നാദിർഷ

    നാദിർഷയുടെ സിനിമകൾക്കൊപ്പം തന്നെ ഇ​ദ്ദേഹം ചെയ്യുന്ന പാട്ടുകളും ശ്രദ്ധിക്കപ്പെടാറുണ്ട്. അമർ അക്ബർ അന്തോണിയിലെ നാദിർഷ ഒരുക്കിയ പാട്ടുകൾ വളരെ ഹിറ്റായിരുന്നു. പാട്ടുകളുടെ ട്യൂൺ ചില ഹിറ്റ് പാട്ടുകളിൽ നിന്നെടുത്തതാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. ഇത്തരം പ്രചോദനങ്ങൾ എടുക്കാറുണ്ടെന്ന് നാദിർഷയും പറഞ്ഞിട്ടുണ്ട്.

    ഇപ്പോഴിതാ തന്റെ ​പാട്ടുകളെ മക്കൾ കളിയാക്കുന്നതെങ്ങനെയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നാദിർഷ. ഒപ്പം തന്റെ ഭാര്യ സിനിമയുടെ ചർച്ചകളിൽ ഇടപെടാറില്ലെന്നും നാദിർഷ പറഞ്ഞു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ‌‌‌

    'എല്ലാം ശരിയാവുമെന്ന് സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, വീണ്ടും ഇരുട്ടിലേക്ക് വിടുന്നവർ'; ഭാവന'എല്ലാം ശരിയാവുമെന്ന് സ്വയം പറഞ്ഞ് ജീവിച്ച് തീർക്കാൻ നോക്കുമ്പോൾ, വീണ്ടും ഇരുട്ടിലേക്ക് വിടുന്നവർ'; ഭാവന

    'ആ സമയത്ത് കാണുമ്പോഴുള്ള ജഡ്ജ്മെന്റ് മതി'

    'എന്റെ ഭാര്യയുടെ ആറ്റിറ്റ്യൂഡ് എന്തെന്നാൽ സിനിമ ഏത് ജോണർ ആണെന്ന് മാത്രമേ ചോദിക്കുള്ളൂ. ആരൊക്കെയുണ്ടെന്നും.കഥ പറയേണ്ട എന്ന് പറയും. സിനിമയുടെ ഡിസ്കഷനും കാര്യങ്ങളുമൊക്കെ ഫോണിൽ കൂടെ നടക്കുമ്പോൾ ചെവിയും പൊത്തി എഴുന്നേറ്റ് പോവും. കാര്യമെന്താെന്നാൽ റിലീസ് ചെയ്യുന്ന സമയത്ത് കണ്ടാൽ മതി. ആ സമയത്ത് കാണുമ്പോഴുള്ള ജഡ്ജ്മെന്റ് മതി'

    'അതിന് മുമ്പ് അവൾക്ക് കേൾക്കുകയും വേണ്ട കാണുകയും വേണ്ട. ഭാര്യ നാട്ടിൻപുറത്തെ പെൺകുട്ടി ആണ്. കുറച്ച് കാണുന്നതല്ല, അവർക്ക് സിനിമയ്ക്ക് വേണ്ടി സജഷൻസ് പറയാൻ പറ്റിമോയെന്നെന്നും ഇതുവരെ ചിന്തിച്ചിട്ടില്ല'

    Also Read: 'അർബുദം രണ്ടാമതും വന്നപ്പോൾ കീഴടങ്ങാൻ തീരുമാനിച്ചു, ദൈവം തിരിച്ചുവിളിക്കാൻ​ പ്രാർത്ഥിച്ച രാത്രികളുണ്ട്': മംമ്ത

    'അപ്പോൾ തന്നെ  മനസ്സിലാവും  ആരോയെ പറ്റിക്കാനുള്ള പാട്ട് കംപോസ് ചെയ്യുകയാണെന്ന്'

    'ട്യൂൺ കിട്ടിക്കഴിഞ്ഞാൽ ഫോണിൽ റെക്കോഡ് ചെയ്യും. അപ്പോൾ തന്നെ മക്കൾക്ക് മനസ്സിലാവും ഏതോ പടത്തിന് ആരോയെ പറ്റിക്കാനുള്ള പാട്ട് കംപോസ് ചെയ്യുകയാണെന്ന്. ചേച്ചിയും അനിയത്തിയും കൂടി ഇതുമായി ബന്ധപ്പെട്ട ട്യൂണുകൾ കണ്ട് പിടിച്ച് എന്റെ മുന്നിൽക്കൂടെ പാസ് ചെയ്യും. അതും പാടിക്കാെണ്ട്. നമ്മളെ എങ്ങനെയെങ്കിലും അപമാനിച്ച് നിരാശപ്പെടുത്തി, നമ്മളിലെ സം​ഗീത സംവിധായകനെ തല്ലിക്കൊല്ലും,' നാദിർഷ പറഞ്ഞു.

    മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് നാദിർഷയുടെ ഈശോ എന്ന സിനിമ സോണിലിവിൽ പുറത്തിറങ്ങുന്നത്. ജാഫർ ഇടുക്കി, സുരേഷ് കൃഷ്ണ, ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. അരുൺ നാരയൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.

    Read more about: nadirsha
    English summary
    eesho movie director nadirsha about how his daughters mocking songs that he tuned
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X