ബാലയുടെ വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ എലിസബത്തിന്റെ പോസ്റ്റ്; നേരത്തെ സ്ഥലം കാലിയാക്കിയത് നന്നായെന്ന് ആരാധകര്‍
എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. ഈയ്യടുത്തായിരുന്നു ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യയും മകളും രംഗത്തെത്തിയത്. പിന്നാലെ ബാലയ്‌ക്കെതിരെ മുന്‍ഭാര്യ പരാതി നല്‍കുകയും താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബാലയ്‌ക്കെതിരെ മുന്‍ ഭാര്യയും മകളും നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ബാല ആദ്യ വിവാഹം മറച്ചുവച്ചാണ് തന്നെ വിവാഹം കഴിച്ചതും താന്‍ രണ്ടാമത്തെ ഭാര്യയാണെന്നും മുന്‍ഭാര്യ ആരോപിച്ചിരുന്നു. തന്നേയും മകളേയും ഉപദ്രവിച്ചതായും മുന്‍ഭാര്യ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയായിരുന്നു ബാലയ്‌ക്കെതിരെ മുന്‍ഭാര്യ പൊലീസില്‍ പരാതിപ്പെടുന്നത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നുവെന്നും അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു പരാതി. ഇതേതുടര്‍ന്ന് ബാലയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം തന്റെ വീട്ടില്‍ ചിലര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായി ആരോപിച്ച് ബാല രംഗത്തെത്തിയതും വലിയ വാര്‍ത്തയായി മാറി.

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി ബാല എന്താണ് നടന്നതെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ബാല താന്‍ വീണ്ടും വിവാഹിതനാകുമെന്നും അറിയിച്ചിരുന്നു. താന്‍ വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുടുംബവും കുട്ടിയും വേണമെന്നുമായിരുന്നു ബാല പറഞ്ഞത്. തന്റെ 250 കോടിയുടെ സ്വത്തിനെക്കുറിച്ചും ബാല നടത്തിയ പരാമര്‍ശവും ചര്‍ച്ചയായി മാറിയിരുന്നു.
ഇതിനിടെ ഇപ്പോഴിതാ ബാലയുടെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായിരുന്നു എലിസബത്ത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എലിസബത്ത്. ബാലയും എലിസബത്തും പിരിഞ്ഞിരുന്നു. ഇതിനിടെ ബാലയെ ഭയന്ന് എലിസബത്ത് നാട് വിടുകയായിരുന്നുവെന്ന് അമൃതയുടെ സുഹൃത്തായ കുക്കു ആരോപിച്ചിരുന്നു.
ബാല തന്റെ പുനര്‍വിവാഹത്തെക്കുറിച്ച് പറഞ്ഞതിന് പിന്നാലെ എലിസബത്ത് സോഷ്യല്‍ മീഡിയയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ചിരിച്ചു കൊണ്ടിരിക്കുന്ന തന്റെ ചിത്രമാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. ബാലയെക്കുറിച്ചൊന്നും എലിസബത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ കമന്റുകളില്‍ സംസാരിക്കുന്നതത്രയും ബാലയെക്കുറിച്ചാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

ഹാപ്പി ആയിരിക്കുന്ന നിങ്ങളെയും അമൃതയെയും ഒക്കെ കാണുമ്പോള്‍ സന്തോഷമാണ്, ഡോക്ടര്‍ ആയ മോള്‍ക്ക് എന്തിനാണ് സൈക്കോ ആയ ബാല അവന്റെ കോടി, 50 k മാസം കിട്ടും സാലറി, മനുഷ്യത്വം ഉള്ള നല്ല മനസിന് ഉടമ ആയ ആരെയെങ്കിലും കെട്ടി സന്തോഷമായി ജീവിക്കു മോളെ, അറിഞ്ഞില്ലേ. ബാല ചേട്ടന്‍ അടുത്തത് കെട്ടാന്‍ പോവാണെന്നു, എന്റെ ഡോക്ടറെ. അവിടെ ഒരുത്തന്‍ വട്ടു മൂത്തു എന്തൊക്കെയോ വിളിച്ചു പറയുന്നു. ഏതായാലും നേരത്തെ സ്ഥലം കാലിയാക്കിയത് നന്നായി, ടോക്‌സിക് റിലേഷന്‍ഷിപ്പ് ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.
അതേസമയം തന്റെ വീട്ടില്‍ ചിലർ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായാണ് കഴിഞ്ഞ ദിവസം ബാല ആരോപിച്ചത്. ഒരു സ്ത്രീയും പുരുഷനും വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും ബാല പങ്കുവച്ചിരുന്നു. തന്നെ തകർക്കാന്‍ ചിലർ ശ്രമിക്കുന്നുണ്ടെന്നാണ് താരം ആരോപിക്കുന്നത്.


Click it and Unblock the Notifications