സാധ്യമായതെല്ലാം ചെയ്തു കൊടുത്തിട്ടും നമ്മള്‍ വട്ടപൂജ്യം; പിരിയല്‍ വാര്‍ത്തകള്‍ക്കിടെ എലിസബത്ത്
മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് എലിസബത്ത് ഉദയന്‍. നടന്‍ ബാലയുടെ ഭാര്യയായ എലിസബത്ത് ഇന്ന് സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. എലിസബത്ത് പങ്കുവെക്കുന്ന വീഡിയോകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ബാലയുടേയും എലിസബത്തിന്റേയും വിവാഹവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈയ്യടുത്ത് താനും എലിസബത്തും ഇപ്പോള്‍ ഒരുമിച്ചല്ലെന്ന് ബാല തുറന്ന് പറഞ്ഞിരുന്നു.
ഇതിനിടെ ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച കുറിപ്പും ചര്‍ച്ചയായി മാറുകയാണ്. തനിക്ക് തെറ്റ് പറ്റിയെന്ന് എലിസബത്ത് പറയുന്നതാണ് കുറിപ്പ്. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്നും എല്ലാം തന്റെ വിധിയാണെന്നും ബാല പറഞ്ഞിരുന്നു. ബാലയും എലിസബത്തും പിരിഞ്ഞുവോ എന്ന സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ബാലയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് എലിസബത്തിന്റെ കുറിപ്പും ചര്‍ച്ചയാകുന്നത്.

''നമ്മുടെ ജീവിതത്തില്‍ സാധ്യമായതെല്ലാം നമ്മള്‍ ചെയ്തു കൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മള്‍ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും'' എന്നായിരുന്നു എലിസബത്തിന്റെ കുറിപ്പ്. നിരവധി പേരാണ് കുറിപ്പിന് താഴെ കമന്റുമായി എത്തുന്നത്. ബാലയുമായുള്ള പ്രശ്‌നത്തെക്കുറിച്ചാണ് എലിസബത്ത് കുറിപ്പില്‍ സൂചിപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എന്നാല്‍ താനും ബാലയും പിരിഞ്ഞുവോ എന്ന കാര്യത്തില്‍ എലിസബത്ത് ഇതുവരേയും പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
2021 ലായിരുന്നു ബാലയുടേയും എലിസബത്തിന്റേയും വിവാഹം. അമൃത സുരേഷുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല എലിസബത്തിനെ വിവാഹം കവിക്കുന്നത്. ഡോക്ടറാണ് എലിസബത്ത്. ഈയ്യടുത്ത് ബാല കരള്‍ രേ?ഗം മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കിടന്നപ്പോഴും എലിസബത്ത് ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്‌ക്കൊപ്പം എലിസബത്ത് ഇല്ല.
കേരളത്തിന് പുറത്ത് ഒരു ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. എന്നാല്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ഇതുവരേയും എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. തന്റെ ചാനലിലും പേജുകളിലുമെല്ലാം വീഡിയോകളുമായി എലിസബത്ത് എത്താറുണ്ട്. അതേസമയം, ബാലയും എലിസബത്തിനെ കുറിച്ച് സംസാരിക്കാറില്ല. ജോലിക്കായി കേരളം വിട്ട് പോകും മുമ്പ് എലിസബത്ത് ഏറെനാള്‍ മാതാപിതാക്കള്‍ക്കൊപ്പം തൃശൂരിലെ വീട്ടിലായിരുന്നു.

ബാല വീഡിയോകള്‍ പങ്കിടുമ്പോള്‍ എലിസബത്ത് എവിടെയെന്ന് തിരക്കി ആരാധകര്‍ എത്താറുണ്ടെങ്കിലും ബാല ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരും വേര്‍പിരിഞ്ഞുവോയെന്ന സംശയം ആരാധകരിലും ഉണ്ടായിരുന്നു.ഇതിനിടെയാണ് ഈയ്യടുത്ത് ബാല എലിസബത്തും താനും ഒരുമിച്ചല്ലെന്ന് വെളിപ്പെടുത്തിയത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്തിനെ കുറിച്ച് ബാല സംസാരിച്ചത്.
'എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം... എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല... വിധി.' എന്നായിരുന്നു ബാല പറഞ്ഞത്. അതേസമയം എലിസബത്തിനെ പോലൊരു പെണ്ണിനെ താന്‍ കണ്ടിട്ടില്ലെന്നും ബാല പറഞ്ഞിരുന്നു.
'അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം...', എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.


Click it and Unblock the Notifications