ചേരാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല; കുറിപ്പുമായി എലിസബത്ത്; ലക്ഷ്യം ബാല?

പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് നടന്‍ ബാലയും ഭാര്യ എലിസബത്തും. ബാലയുടെ രണ്ടാം വിവാഹമായിരുന്നു എലിസബത്തുമായുള്ളത്. സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായിരുന്നു ഇരുവരും. ബാലയും എലിസബത്തും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും ചാനല്‍ പരിപാടികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ടായിരുന്നു. എന്നാല്‍ താനും എലിസബത്തും ഇപ്പോള്‍ ഒരുമിച്ചല്ലെന്ന് ഈയ്യടുത്ത് ബാല തുറന്ന് പറഞ്ഞിരുന്നു.

കഴിഞ്ഞ കുറേനാളുകളായി ബാലയേയും എലിസബത്തിനേയും ഒരുമിച്ച് കാണാതെ വന്നതോടെയാണ് ബാലയുടെ വെളിപ്പെടുത്തല്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാല ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാല്‍ എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് ബാല വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പും വൈറലായിരുന്നു.

Elizabeth

എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ ഒന്നുമല്ലാതാക്കുന്നവരെക്കുറിച്ചായിരുന്നു എലിസബത്തിന്റെ കുറിപ്പ്. ബാലയുടെ വാക്കും ഈ കുറിപ്പും ചേര്‍ത്തുവെച്ചു കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ ഇരുവരുടേയും അകല്‍ച്ചയെ അളന്നത്. ഇപ്പോഴിതാ എലിസബത്തിന്റെ പുതിയ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒരു പുസ്തകത്തില്‍ നിന്നുള്ള വരികളാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്.

നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍ എന്ന തലക്കെട്ടോടെയുള്ള കുറിപ്പാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. ഇതിന് എലിസബത്ത് അടിക്കുറിപ്പുകളൊന്നും നല്‍കിയിട്ടില്ല. ഹൃദയശുദ്ധിയുള്ളവര്‍ സ്‌നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചാണ് കുറിപ്പ് പറയുന്നത്. എന്തുകൊണ്ടാണ് എലിസബത്ത് താന്‍ ഇത്തരത്തിലൊരു കുറിപ്പ് പങ്കുവച്ചതെന്ന് പറഞ്ഞിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയ ഇതിനെ ബാലയോടും ഇരുവര്‍ക്കിടയിലെ അകല്‍ച്ചയോടുമാണ് ചേര്‍ത്തുവെക്കുന്നത്.

അധികം വൈകാതെ തന്നെ നിരവധി പേരാണ് എലിസബത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചു സ്‌നേഹിക്കുന്നത് സ്‌നേഹം അല്ല. .സ്‌നേഹിക്കാത്തവരെ സ്‌നേഹിക്കു. .അതാണ് സ്‌നേഹം, അവനവനോട് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുക എന്നതാണ്. എല്ലാം എഫ്ബിയില്‍ പോസ്റ്റ് ചെയ്ത് സ്വയം വലിയ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്, ദൈവത്തില്‍ വിശ്വസിക്കുക എല്ലാം ശരിയാകും. നിങ്ങള്‍ നല്ലൊരു ഹൃദയത്തിന് ഉടമയാണ്. എല്ലാവര്‍ക്കും അതറിയാം, ബാലയുടെ കാര്യം ഗോവിന്ദ എന്നിങ്ങനെയാണ് കമന്റുകള്‍.

Elizabeth

ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഈ ബന്ധം പിന്നീട് പിരിയുകയായിരുന്നു. 2021 ലാണ് ബാലയും എലിസബത്തും വിവാഹിതരാകുന്നത്. ഡോക്ടറാണ് എലിസബത്ത്. ബാലയുടെ കൂടെ തന്നെ എല്ലായിപ്പോഴും എലിസബത്തും ഉണ്ടായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ബാല ആശുപത്രിയിലായിരുന്ന സമയത്ത് എലിസബത്തായിരുന്നു എല്ലാ കാര്യങ്ങളും നോക്കി കൂടെ നിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറേനാളുകളായി എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണുന്നുണ്ടായിരുന്നു.

അതേസമയം എലിസബത്ത് ഇപ്പോള്‍ കേരളത്തിന് പുറത്താണുള്ളത്. ജോലിയ്ക്ക് വേണ്ടിയാണ് എലിസബത്ത് കേരളം വിട്ടത്. എന്നാല്‍ താന്‍ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് എലിസബത്ത് വെളിപ്പെടുത്തിയിരുന്നില്ല. ഈയ്യടുത്ത് എലിസബത്ത് നാട്ടിലേക്ക് വന്നിരുന്നു. ഈ സമയം താരം തന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള വീഡിയോ പങ്കുവച്ചിരുന്നു. എന്നാല്‍ ബാലയ്‌ക്കൊപ്പമുള്ള ചിത്രമോ വീഡിയോയോ പങ്കുവച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായി തന്നെ എലിസബത്തുണ്ട്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X