രാത്രിയില്‍ ബാലയ്ക്ക് ഭയങ്കര ബ്ലീഡിങ്, വീട്ടുകാരെ എങ്ങനെ അറിയിക്കും; തകര്‍ന്നു പോയെന്ന് എലിസബത്ത്

മലയാളികള്‍ക്ക് സുപരിചിതരാണ് ബാലയും ഭാര്യ എലിസബത്തും. ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് ഈയ്യടുത്താണ് ബാല തിരികെ വന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിര സാന്നിധ്യമാണ് ബാല. താരം പങ്കുവെക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ബാലയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ പ്രേക്ഷകര്‍ക്ക് പരിചിതമാണ് ഓഫ് സ്‌ക്രീന്‍ ജീവിതവും.

ബാലയുടെ ഭാര്യ എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ ഭാര്യയ്‌ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെല്ലാം ബാല പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്‌ളോഗര്‍ ചെകുത്താനുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പേരിലാണ് ബാല വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ ബാലയുടെ സര്‍ജറി കാലത്തെക്കുറിച്ചുള്ള എലിസബത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

 Bala

ഡോക്ടറാണ് എലിസബത്ത്. കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്‌റായ ബാല മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ഈ സമയത്തെക്കുറിച്ചാണ് എലിസബത്ത് സംസാരിക്കുന്നത്. എംബിബിഎസ് പഠനസമയത്ത് പേഷ്യന്റ്‌സിന് ഓപ്പറേഷനും മറ്റുമായി കണ്‍സെന്റ് വാങ്ങുന്നത് ചെയ്തിട്ടുണ്ട്. അതൊക്കെ ഒരു ഡോക്ടറിന്റെ സൈഡില്‍ നിന്നും ചെയ്യുന്ന ഫീല്‍ ആയിരുന്നു. എന്നാല്‍ പുള്ളിക്ക് വേണ്ടി അത് എഴുതിക്കൊടുക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയതല്ലെന്നാണ് എലിസബത്ത് പറയുന്നത്.

ബിപി ഭയങ്കര ലോ ആണ്, നല്ല റിസ്‌കുണ്ട് എന്നൊക്കെ ഡോക്ടര്‍മാര്‍ എന്നോട് വന്നു പറയുമായിരുന്നുവെ്ന്നും എലിസബത്ത് ഓര്‍ക്കുന്നു. പിന്നാലെ പുള്ളിക്ക് സര്‍ജറി ഫിക്‌സ് ചെയ്തു. അതിനിടയിലാണ് ഭയങ്കര ബ്ലീഡിങ് ഉണ്ടാകുന്നതും ഭയങ്കര ക്രിട്ടിക്കല്‍ കണ്ടീഷനിലേക്ക് പോകുന്നതെന്നുമാണ് എലിസബത്ത് പറയുന്നത്. ഈ സമയത്ത് സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും വീട്ടിലേക്ക് പോയിരുന്നു. താനും ബാലയുടെ സഹായിയും മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് എലിസബത്ത് പറയുന്നത്. ബാലയ്ക്ക് രാത്രിയിലാണ് ഭയങ്കര ബ്ലീഡിങ് വന്നു വളരെ സീരിയസ് ആകുന്നതെന്നും എലിസബത്ത് പറയുന്നു.

ബാലയുടെ വീട്ടില്‍ എങ്ങനെ അറിയിക്കും എന്നൊക്കെ ഓര്‍ത്തപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്നാണ് എലിസബത്ത് പറയുന്നത്. ബാലയുടെ അമ്മ പ്രായമായ സ്ത്രീ ആണ് അതൊക്കെ ഓര്‍ത്തായിരുന്നു തനിക്ക് ടെന്‍ഷന്‍ എന്നും എലിസബത്ത് പറയുന്നു. പിന്നാലെ ബാലയും മനസ് തുറക്കുന്നുണ്ട്. നന്മ മനസ്സില്‍ ഉള്ളവര്‍ക്ക് മരണഭയം വേണ്ടതില്ല. നമ്മുടെ ശരീരത്തിന്റെ രാജാവ് നമ്മള്‍ തന്നെയാണ്. എല്ലാദിവസവും സന്തോഷത്തോടെ ജീവിക്കുക എന്നതാണ് ബാല വലുതായി കാണുന്നത്.

 Bala

കോടികള്‍ അക്കൗണ്ടില്‍ വച്ചുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല. അത് മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ ആണ് നമ്മള്‍ കോടീശ്വരന്മാര്‍ ആകുന്നത്. ജീവിതത്തില്‍ നല്ലതുവരുമ്പോള്‍ പഴയകാര്യങ്ങള്‍ മറക്കരുതെന്നും ബാല പറയുന്നു. മരണം വരെ എത്തിയതാണ്. പക്ഷേ മരണത്തില്‍നിന്നും എന്നെ രക്ഷിക്കുന്നതില്‍ അവളും കൂടെ ഉണ്ടായിരുന്നുവെന്ന് ബാല എലിസബത്തിന്റെ പിന്തുണയെക്കുറിച്ച് പറയുന്നു.

അതേസമയം വ്ളോഗർ ചെകുത്താന്റെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ബാല വാർത്തകളില്‍ നിറയുകയാണ്. ബാലയും ചെകുത്താനും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നിറഞ്ഞു നില്‍ക്കുകയാണ്. ഇരുവരും പരാതികളും നല്‍കിയിട്ടുണ്ട്. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതടക്കം വിവാദമായി മാറിയിട്ടുണ്ട്.

More from Filmibeat

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X