സന്തോഷം അഭിനയിക്കുന്നു! ചില കാര്യങ്ങളില്‍ വിഷമമുണ്ട്, എന്നും വന്നിരുന്ന് കരയാനില്ല: എലിസബത്ത്

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് എലിസബത്ത് ഉദയന്‍. നടന്‍ ബാലയുടെ മുന്‍ഭാര്യയെന്ന നിലയിലാണ് മലയാളികള്‍ എലിസബത്തിനെ അറിയുന്നത്. ഇന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ് എലിസബത്ത്. ബാലയുമായി പിരിഞ്ഞ ശേഷം അഹമ്മദാബാദില്‍ ജോലി ചെയ്യുകയാണ് എലിസബത്ത്.കഴിഞ്ഞ ദിവസം എലിസബത്ത് നാട്ടില്‍ അവധിയ്ക്ക് എത്തിയിരുന്നു.

ഇപ്പോഴിതാ താരം അവധി കഴിഞ്ഞ് അഹമ്മദാബാദിലേക്ക് മടങ്ങുകയാണ്. മടക്കയാത്രയ്ക്ക് മുമ്പായി വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. സോഷ്യല്‍ മീഡിയ കമന്റുകളെക്കുറിച്ചും തന്നെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ചുമൊക്കെയാണ് എലിസബത്ത് സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Elizabeth Udayan

വീണ്ടും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയിരിക്കുകയാണ്. ലീവ് കഴിഞ്ഞു. അഹമ്മദാബാദിലേക്ക് തിരികെ പോവുകയാണ്. വീഡിയോയില്‍ എന്റെ സംസാരത്തില്‍ ആഹ്.. ഈ എന്നൊക്കെ ഭയങ്കര കൂടുതലായി ഉണ്ട്. എന്റെ നോര്‍മല്‍ സംസാരത്തിലും അതുണ്ട്. കുറേയൊക്കെ ആളുകള്‍ പറഞ്ഞു. ഞാന്‍ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. സംസാരിക്കുന്നതിനിടെ പല കാര്യങ്ങളും ചിന്തിക്കുന്നത് കൊണ്ടാകാം ഇത്തരം ഡിസ്റ്റര്‍ബന്‍സുകള്‍ വരുന്നതെന്നാണ് എലിസബത്ത് പറയുന്നത്.

നാട്ടിലേക്ക് വരുന്നത് എന്റെ സന്തോഷം ആയതിനാലാണ് പറഞ്ഞത്. ആള്‍ക്കാര്‍ പറയുന്നത് ഭയങ്കര വിഷമത്തിലാണ്, സന്തോഷിക്കുന്നതായി കാണിക്കുകയാണ് എന്നൊക്കെയാണ്. ഞാന്‍ ദിവസവും വന്നിരുന്ന് കരയണോ? എനിക്ക് ചില കാര്യങ്ങളില്‍ വിഷമമുണ്ട്. ചില കാര്യങ്ങളില്‍ സന്തോഷമുണ്ട്. വിഷമമുള്ള കാര്യങ്ങള്‍ എനിക്ക് ആരുമായി പങ്കുവെക്കാന്‍ ഇഷ്ടമല്ല. പക്ഷെ സന്തോഷമുള്ള കാര്യം, അതെത്ര ചെറുതാണെങ്കിലും എല്ലാവരുമായി പങ്കുവെക്കാന്‍ ഇഷ്ടമാണെന്നും എലിസബത്ത് പറയുന്നു.

എനിക്ക് യൂട്യൂബ് ചാനലും ഫെയ്‌സ്ബുക്ക് ചാനലുമൊക്കെ ഒരുപോലെ മാനേജ് ചെയ്യാനുള്ള കഴിവുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ എനിക്കതില്‍ സന്തോഷമുണ്ട്. വീഡിയോകള്‍ പങ്കുവെക്കുന്നതില്‍ എനിക്ക് സന്തോഷം ലഭിക്കുന്നുണ്ട്. നെഗറ്റീവ് ഇടുന്നവര്‍ക്ക് കമന്റിടുമ്പോള്‍ സന്തോഷം കിട്ടുന്നുണ്ടാകും. ഇപ്പോള്‍ ജോലിത്തിരക്കുണ്ട്. അതുകൊണ്ട് കമന്റുകള്‍ വായിക്കാന്‍ സാധിക്കാറില്ല. അതിനാല്‍ അത്ര വിഷമം തോന്നാറില്ലെന്നും എലിസബത്ത് പറയുന്നു.

രണ്ട് മൂന്ന് ദിവസം ലീവ് കിട്ടിയപ്പോള്‍ എല്ലാ കമന്റുകളും വാര്‍ത്തകളും കണ്ടു. ഞാന്‍ ഇട്ട വീഡിയോകള്‍ക്ക് ഇങ്ങനെ വാര്‍ത്ത വന്നുവോ എന്ന് കരുതിപ്പോയി. ഞാന്‍ മൂന്ന് ദിവസത്തേക്ക് വന്നതിനെപ്പറ്റിയും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ എന്തെങ്കിലും കാര്യമായി പറയാനുണ്ടെങ്കില്‍ എന്റെ ഫെയ്‌സ്ബുക്കിലോ യൂട്യൂബ് ചാനലിലോ ആയിരിക്കും പങ്കുവെക്കുക. യൂട്യൂബ് ചാനലുകളില്‍ ഞാന്‍ അത് പറഞ്ഞു, ഇത് പറഞ്ഞുവെന്നൊക്കെ ക്ലിക്ക് ബൈറ്റുകള്‍ കണ്ടാല്‍ എന്റെ ചാനലില്‍ കൂടി വന്നു നോക്കണമെന്നും എലിസബത്ത് പറയുന്നു.

Elizabeth Udayan

വെറുതെ എന്നെ തെറി കേള്‍പ്പിക്കുന്നതില്‍ യൂട്യൂബ് ചാനലുകള്‍ക്ക് സന്തോഷമുണ്ടെന്ന് അറിയുമ്പോള്‍ ചെറിയൊരു വിഷമമുണ്ട്. വേറെ കുഴപ്പമൊന്നുമില്ല. നിങ്ങള്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ചെയ്‌തോളൂ. സന്തോഷം ആണല്ലോ പ്രധാനം എന്നും എലിസബത്ത് കൂട്ടിച്ചേര്‍ക്കുന്നു.

ബാലയുടെ രണ്ടാം ഭാര്യയായിരുന്നു എലിസബത്ത്. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. എലിസബത്തുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല വീണ്ടും വിവാഹിതനായിരിക്കുകയാണ്. ബന്ധു കൂടിയായ കോകിലയെയാണ് ബാല ഈയ്യടുത്ത് വിവാഹം കഴിച്ചത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X