'തീയേറ്റര്‍ നിന്ന് കത്തും!'; എമ്പുരാന്‍ ട്രെയ്‌ലര്‍ എത്തി; ഒളിച്ചു വച്ചിരിക്കുന്ന വില്ലന്‍ സൂപ്പര്‍ താരമോ?
പറഞ്ഞതിലും നേരത്തെ എമ്പുരാന്‍ ട്രെയ്‌ലര്‍ എത്തി. ഇന്ന് ഉച്ചയോടെ എമ്പുരാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി അര്‍ധരാത്രിയോടെ തന്നെ ട്രെയ്‌ലര്‍ പുറത്തുവിടുകയായിരുന്നു. റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ ട്രെയ്‌ലര്‍ മില്യണ്‍ കണക്കിന് വ്യൂസ് നേടി ട്രെന്റായി മാറിക്കൊണ്ടിരിക്കുകയാണ്.
മലയാളത്തില്‍ ഇതുവരെ കാണാത്തൊരു ആക്ഷന്‍ ത്രില്ലറാകും എമ്പുരാന്‍ എന്നാണ് ട്രെയ്‌ലര്‍ കണ്ടവരെല്ലാം ഒരേ ശബ്ദത്തില്‍ പറയുന്നത്. ഇത്തവണ തീയേറ്റര്‍ മാത്രമല്ല, പുറത്തെ മണ്ണ് വരെ കുലുങ്ങുമെന്നും ആരാധകര്‍ പറയുന്നു. തീയേറ്റര്‍ കത്തുമെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് യാതൊരു സംശയവുമില്ല. ഇതിലും മികച്ചൊരു ട്രെയ്‌ലര്‍ വരാനില്ലെന്നും അവര്‍ പറയുന്നു.

ട്രെയ്‌ലര്‍ എന്നു പറഞ്ഞാല്‍ ഇതാണ്, ഇത് പ്രതീക്ഷിച്ച ഇടത്തൊന്നും നില്‍ക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. മാസ് രംഗങ്ങളും ഡയലോഗുകളും നിറഞ്ഞ ട്രെയ്‌ലര്‍ ചിത്രം കാണാനുള്ള പ്രതീക്ഷ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. പിന്നാലെ ട്രെയ്‌ലറിനെ ഡീകോഡ് ചെയ്തുള്ള ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. ട്രെയ്‌ലറില്‍ മുഖം കാണിക്കാത്ത വില്ലന്‍ ആരെന്ന ചര്‍ച്ചകളും ഉടലെടുത്തിട്ടുണ്ട്. ഇത് ഫഹദ് ഫാസിലാണോ അതോ വിദേശതാരമാണോ എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്.
മാര്‍ച്ച് 27 നാണ് സിനിമയുടെ റിലീസ്. ആദ്യ ഭാഗം ലൂസിഫര്‍ നേടിയ വിജയത്തേക്കാളും വലിയ ഹിറ്റായി മാറും എമ്പുരാന്‍ എന്നാണ് ആരാധകരും സിനിമാ ലോകവും പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 27 ന് രാവിലെ ആറ് മണിയോടെ ആഗോളതലത്തില്‍ എമ്പുരാന്‍ റിലീസാകും. മൂന്ന് ഭാഗങ്ങളിലായി കഥ പറയുന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്‍ എന്നതും ശ്രദ്ധേയമാണ്. മലയാള സിനിമ ഇത്ര പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു സിനിമയില്ല.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, സായ് കുമാര്‍, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോപം ഫ്‌ളിന്‍, അഭിമന്യു സിംഗ്, ബൈജു, സായ് കുമാര്‍, ആന്‍ട്രിയ ടിവാടര്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം രാജ്യാന്തര താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും എമ്പുരാന്റേത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. അമേരിക്ക, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ തുടങ്ങിയ സ്ഥലങ്ങളിലായാണ് എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായത്. ദീപക് ദേവ് ആണ് സിനിമയുടെ സംഗീത സംവിധാനം. സുജിത് വാസുദേവ് ക്യാമറയും എഡിറ്റിംഗ് അഖിലേഷ് മോഹനും നിര്‍വ്വഹിച്ചിരിക്കുന്നു.
'മലയാളം ഇന്‍ഡസ്ട്രിയിലെ സകല കളക്ഷന്‍ റെക്കോര്‍ഡ്കളും തൂക്കപ്പെടും.
പാന്‍ ഇന്ത്യന്‍ റീച്ചുള്ള ഡയറക്ടര്‍ ബ്രാന്റായി പ്രിഥ്വിരാജ് സുകുമാരന്‍ മാറും.
സര്‍വ്വോപരി, എവിടയോ പോയെന്ന് ആരൊക്കെയോ പറഞ്ഞ ആ മോഹന്‍ലാലും തിരിച്ചു വരും, എക്‌സൈറ്റ്‌മെന്റ് ലെവല്‍ ഉയരുകയാണ്, ഗംഭീര ട്രെയിലർ. സ്റ്റീഫന്‍ ഈസ് കമിംഗ്. ഖുറേഷി ഈസ് കമിംഗ്. എമ്പുരാന്‍ ഈസ് കമിംഗ്, മലയാളത്തില്‍ ഇറങ്ങിയത്തില്‍ ഏറ്റവും പ്രൊഡക്ഷന്‍ ക്വാളിറ്റിയും ഏറ്റവും റിപ്പീറ്റ് വാല്യുവുമുള്ള ട്രെയ്‌ലര്‍. ഇതുക്കും മേലെ അസാധ്യം. പിഥ്വിരാജ് സുകുമാരന്റെ ഫാന്‍ ബോയ് സംഭവം. ലൂസിഫറോ ഏത് ലൂസിഫര്‍? അവനൊക്കെ തീര്‍ന്ന്'' എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.


Click it and Unblock the Notifications