ഒരു സ്ത്രീയ്ക്ക് ഒരാള്‍ക്കെതിരെ മീടു പറയാനുള്ള അവകാശമേയുള്ളു; കൂടുതല്‍ ആയാല്‍ സ്ത്രീയുടെ കുഴപ്പം!

അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഞാന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു

മീടു തുറന്നു പറച്ചിലുകള്‍ക്ക് പിന്നാലെ തന്നെ ഒറ്റപ്പെടുത്തിയെന്ന് നടി രേവതി സമ്പത്ത്. നടനും സംവിധായകനുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് രേവതി ആരോപണം ഉന്നയിച്ചത്. എന്നാല്‍ തുടക്കത്തില്‍ കൂടെ നിന്നവര്‍ പോലും പിന്നെ തന്നെ ഒറ്റപ്പെടുത്തിയെന്നാണ് രേവതി പറയുന്നത്. ഗൃഹലക്ഷ്മിയുടെ മീടുവിന് ശേഷം എന്ന അന്വേഷണത്തിലൂടെയാണ് രേവതിയുടെ തുറന്നു പറച്ചില്‍. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഒരു സ്ത്രീയ്ക്ക് ഒരാള്‍ക്കെതിരെ മീ ടു പറയാനുള്ള അവകാശമേ സമൂഹം നല്‍കിയിട്ടുള്ളൂ. ഒന്നില്‍ കൂടുതല്‍ മീ ടു വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് സ്ത്രീയുടെ കുഴപ്പമാണെന്നാണ് സമൂഹത്തിന്റെ ധാരണ എന്നാണ് രേവതി സമ്പത്ത് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന തനിക്ക് മാറി നില്‍ക്കേണ്ടി വന്നത് മീ ടുവിന് ശേഷമാണെന്നാണ് രേവതി പറയുന്നത്. 14 പുരുഷന്മാര്‍ക്കെതിരെയാണ് രേവതി മീ ടു ആരോപണം ഉയര്‍ത്തിയിരുന്നത്.

Revathy Sampath

അടുത്ത സുഹൃത്തുക്കള്‍ വരെ ശത്രുക്കളായി. ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ഞാന്‍ വെളിപ്പെടുത്തല്‍ നടത്തുന്നത് എന്നു വരെ കേള്‍ക്കേണ്ടി വന്നു. ഫേക്കാണ് വിശ്വസിക്കാന്‍ കൊള്ളില്ല എന്നൊക്കെയാണ് കേള്‍ക്കേണ്ടി വന്നതെന്നും രേവതി പറയുന്നു. അതിനൊപ്പം ശ്രദ്ധയാകര്‍ഷിക്കല്‍ രോഗമാണെന്ന പഴിയും കേള്‍ക്കേണ്ടി വന്നതായി താരം പറയുന്നു.

നടനെതിരെ മീ ടു ഉന്നയിച്ചപ്പോള്‍ നീയാരാ നീയെത്ര സിനിമ ചെയ്തു എന്ന കണക്കെടുപ്പു വരെ എനിക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. അശക്തയായ അസംഘടിതയായ ഒരാളെ ആക്രമിക്കാന്‍ അതിക്രമികള്‍ ഒരുമിച്ചു. മൂന്ന് സിനിമയാണ് മീ ടുവിന് ശേഷം നഷ്ടപ്പെട്ടതെന്നും രേവതി പറയുന്നു. ആരൊക്കയോ സംവിധായകനെ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്നാണ് സിനിമ നഷ്ടപ്പെട്ടതെന്ന് സെറ്റിനുള്ളിലെ സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞുവെന്നും താരം പറയുന്നു.

അവളെ സെറ്റിലേക്ക് വിളിക്കരുത്, പ്രശ്‌നക്കാരിയാണെന്ന് എന്ന പൊതുസ്വരം രൂപപ്പെട്ടു. ഒരേസമയം പതിനാല് പേര്‍ക്കെതിരെ മീടു ആരോപണം ഉന്നയിച്ചതു കൊണ്ട് ഒപ്പമാരുമില്ല എന്ന റിയാലിറ്റിയിലേക്കെത്താന്‍ വൈകിയെന്നാണ് താരം പറയുന്നത്. എനിക്കാരോടും ക്ഷമിക്കാന്‍ തോന്നിയിട്ടില്ല. നല്ല ദേഷ്യമുണ്ട് പലരോടെന്നും താരം പറയുന്നു.

എന്നാലും മനസമാധാനവും സന്തോഷവും ആത്മാഭിമാനവുമുണ്ട്. മീ ടുവിന്റെ പേരില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വരെ അകന്നപ്പോഴും അച്ഛനും അ്മമയും എനിക്കൊപ്പം ഉറച്ചു നിന്നുവെന്നാണ് രേവതി പറയുന്നത്. ദയാബായി പറഞ്ഞതു പോലെ ഹോപ്‌ലെസ സ്ഥലമാണ് എനിക്ക് കേരളം. ഈയ്യടുത്ത് തലശ്ശേരിയില്‍ വച്ച് സദാചാര പോലീസിങ് നേരിട്ടപ്പോള്‍ ഞാന്‍ പോലീസില്‍ ഒരു പരാതി നല്‍കി. ഒരു കാര്യവുമുണ്ടായില്ല. ഇവിടെ മരിച്ചാല്‍ മാത്രമേ വ്യവസ്ഥിതി അനങ്ങുകയുള്ളൂവെന്നും രേവതി പറയുന്നു.

ഒരു കടയില്‍ സാധനം വാങ്ങാന്‍ പോയാല്‍ എന്തൊക്കെ നോട്ടം നേരിടണം. അങ്ങനെയൊരു നാട്ടില്‍ ലൈംഗികാതിക്രമം ഒന്നില്‍ കൂടുതല്‍ തവണ നേരിട്ടാല്‍ അത് സ്ത്രീയുടെ കുഴപ്പമായാണ് സമൂഹം കാണുന്നത്. കുലീനയായ സ്ത്രീ ഒരു തവണയേ പീഡിപ്പിക്കപ്പെടൂ എന്നൊക്കെയുള്ള മൂഢവിചാരമാണ് പലര്‍ക്കുമെന്നും താരം അഭിപ്രായപ്പെടുന്നു.

Revathy Sampath

മീടു പറയുമ്പോള്‍ സമൂഹം പൂര്‍ണമായും കൂടെ നില്‍ക്കുമെന്ന ആത്മവിശ്വാസം എനിക്കില്ലായിരുന്നു. പക്ഷെ ഇത്ര മോശമായ അനുഭവമുണ്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സംവിധായകനെതിരെ ആദ്യ മീ ടു ആരോപണം ഉന്നയിച്ചപ്പോള്‍ കൂടെ നിന്നവര്‍ പിന്നീട് നടനെതിരെ പറഞ്ഞപ്പോള്‍ എതിരായെന്നും താരം തുറന്നു പറയു്‌നനു.

ലൈംഗികമായും മാനസികമായും ബുദ്ധിമുട്ടിച്ച പത്തിലധികം പേരെ തുറന്നു കാട്ടിയപ്പോള്‍ അവരുമായി ബന്ധപ്പെട്ട സൗഹൃദവലയങ്ങളെല്ലാം എതിര്‍പക്ഷത്തായി. അറ്റന്‍ഷന്‍ സീക്കറായി എന്നെ കാണാന്‍ തുടങ്ങിയത് ഏറെ വേദനിപ്പിച്ചു. മീടുവിലൂടെ പലതും നഷ്ടപ്പെടുകയാണുണ്ടായതെന്നും താരം പറയുന്നു. എന്നിട്ടാണ് എനിക്ക് ശ്രദ്ധയാകര്‍ഷിക്കലാണെന്ന ആറോപണം നേരിടേണ്ടി വരുന്നതെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

എന്റെ കൈയ്യില്‍ അധികാര ശക്തി ഇല്ലാഞ്ഞിട്ടും തുറന്നു പറയാന്‍ കഴിഞ്ഞതില്‍ എനിക്കിന്നും അഭിമാനം മാത്രമേയുള്ളൂവെന്നും താരം പറയുന്നു. എത്ര ഒറ്റപ്പെട്ടാലും എന്റെ നിലപാടില്‍ മാറ്റമില്ല. ഞാന്‍ സിനിമാ ലോകം വിട്ടു എന്ന ആരോപണവമുണ്ട്. എന്നാല്‍ അത് കെട്ടുകഥ മാത്രമാണെന്നാണ് രേവതി പറയുന്നത്. ഞാന്‍ തിരക്കഥ എഴുതുകയാണ്, സംവിധായകയുടെ റോളിലേക്ക് താമസിയാകാതെ എത്തുമെന്നും താരം പറയുന്നു.

More from Filmibeat

Read more about: Revathy Sampath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X