15 വര്‍ഷം ആരുമറിയാതെ രഹസ്യമാക്കി വച്ചു, വിവാഹത്തിന്റെ വക്കത്ത് തല്ലിപ്പിരിഞ്ഞു; ഞെട്ടിച്ച അവിഹിത ബന്ധങ്ങള്‍
പ്രണയങ്ങളും പ്രണയതകര്‍ച്ചകളും അവിഹിത ബന്ധങ്ങളുമെല്ലാം എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. ഗോസിപ്പുകളില്‍ നിന്നും രക്ഷപ്പെടുക എന്നത് താരങ്ങളെ സംബന്ധിച്ച് അസാധ്യമായ ഒന്നാണ്. വിവാഹ ശേഷം മറ്റൊരാളുമായി പ്രണയത്തിലാവുകയാണെങ്കില്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും അത് ആഘോഷിക്കും. ഇങ്ങനെ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പ്രണയങ്ങളുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ആരാധകര്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന നയന്‍താര. താരം ഈയ്യടുത്താണ് സംവിധായകനും നിര്‍മ്മാതാവുമായ വിഘ്‌നേഷ് ശിവനെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്. വിക്കിയുമായുള്ള പ്രണയത്തിന് മുമ്പ് നയന്‍താര പ്രഭുദേവയുമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു.

സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത പ്രണയമായിരുന്നു പ്രഭുദേവയുടേയും നയന്‍താരയുടേയും. പ്രഭുദേവ ഈ സമയത്ത് വിവാഹിതനുമായിരുന്നു. എന്നാല്‍ ഇരുവരും വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ച നയന്‍താര സിനിമയിലേക്ക് തന്നെ തിരികെ വരികയും ചെയ്തു.
ഇന്നും അവിവാഹിതയായി തുടരുന്ന നടിയാണ് തബു. ബോളിവുഡിലും തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം തന്റെ അഭിനയ മികവ് കൊണ്ട് സാന്നിധ്യമറിയിച്ച നടിയാണ് തബു. ഒരിക്കല്‍ തബുവും നടന്‍ നാഗാര്‍ജുനയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും 15 വര്‍ഷമായി രഹസ്യമായി പ്രണയിക്കുകയായിരുന്നുവെന്ന് വരെ ഗോസിപ്പുകാര്‍ എഴുതി. എന്നാല്‍ തന്റെ ഭാര്യ അമലയെ ഉപേക്ഷിക്കാന്‍ നാഗാര്‍ജുന വിസമ്മതിച്ചതോടെ തബു ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് ഗൗതമി. തന്റെ ദാമ്പത്യ ജീവിതം തകര്‍ന്ന ശേഷമാണ് ഗൗതി കമല്‍ഹാസനുമായി പ്രണയത്തിലാകുന്നത്. ഈ സമയത്ത് സരിഗയും കമലും വിവാഹിതരായിരുന്നു. കമലും ഗൗതിയും ലിവിംഗ് റിലേഷന്‍ഷിപ്പിലായിരുന്നു. വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞിരുന്ന കമലും ഗൗതമിയും 2016 ലാണ് പിരിയുന്നത്. തമിഴ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത ബന്ധങ്ങളിലൊന്നായിരുന്നു ഗൗതമിയുടേയും കമലിന്റേയും.

കമല്‍ഹാസന്റെ മകളും തെന്നിന്ത്യന്‍ സിനിമയിലേയും ബോളിവുഡിലേയും നിറ സാന്നിധ്യവുമാണ് ശ്രുതി ഹാസന്‍. കമലിന്റേയും സരിഗയുടേയും മകളാണ് ശ്രുതി. നിരവധി ഹിറ്റുകള്‍ ശ്രുതിയുടെ കരിയറിലുണ്ട്. ഒരിക്കല്‍ ശ്രുതിയും ധനുഷും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടകളുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച സമയത്ത് പ്രണയത്തിലായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ സമയത്ത് ഐശ്വര്യ രജനീകാന്തും ധനുഷും വിവാഹിതരായിരുന്നു. ഐശ്വര്യയാകട്ടെ ശ്രുതിയുടെ ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വളരെ പെട്ടെന്നു തന്നെ കെട്ടടങ്ങുകയും ചെയ്തു.
തമിഴിലും ബോളിവുഡിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നായികയാണ് മീനാക്ഷി ശേഷാദ്രി. ഒരിക്കല്‍ മീനാക്ഷിയും ഗായകന്‍ കുമാര്‍ സാനുവും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സമയത്ത് കുമാര്‍ സാനു വിവാഹിതനായിരുന്നു. കുമാര്‍ സാനുവും ഭാര്യ റിത ഭട്ടാചാര്യയും തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് പ്രണയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ വിവാഹ ബന്ധം വേര്‍പെടുത്താന്‍ കുമാര്‍ സാനു ഒരുക്കമാകാതെ വന്നതോടെ ഈ പ്രണയം അവസാനിക്കുകയായിരുന്നു.


Click it and Unblock the Notifications











