ഇന്‍സ്റ്റഗ്രാമിലെ തിരക്കിനിടയിലും ഈ അമ്മാവന്മാരെ കാണാന്‍ വന്നല്ലോ! അനിഖയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോരാളികള്‍

മലയാളികള്‍ക്ക് സുപരിചിതയായ ബാലതാരമാണ് അനിഖ സുരേന്ദ്രന്‍. അഞ്ച് സുന്ദരികളിലൂടെ മികച്ച് പ്രകടനം കാഴ്ച വച്ച അനിഖ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ്. അജിത്ത്, നയന്‍താര തുടങ്ങിയവര്‍ക്കൊപ്പം നിരവധി സിനിമകളില്‍ അനിഖ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അനിഖയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലുള്ളവരെക്കുറിച്ച് അനിഖ നടത്തിയൊരു പ്രസ്താവനയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നത് കൂടുതലും അമ്മാവന്മാര്‍ ആണെന്നായിരുന്നു അനിഖ പറഞ്ഞത്.

എന്നാല്‍ ഇപ്പോഴിതാ അനിഖയുടെ പ്രസ്താവന ഫെയ്‌സ്ബുക്കിലെ ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. അനിഖ പങ്കുവച്ച ചിത്രത്തിന്റെ കമന്റിലൂടെയാണ് ചിലര്‍ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളയും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അനിഖ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ കമന്റ് ബോക്‌സില്‍ താരത്തിനെതിരെ വിമര്‍ശനവും അധിക്ഷേപവും ട്രോളുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ചിലര്‍ താരത്തിന്റെ വാക്കുകളോട് സര്‍ക്കാസത്തിലൂടെ പ്രതികരിക്കുമ്പോള്‍ ചിലര്‍ താരത്തെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.

Anikha Surendran

കുട്ടി അങ്ങനെ പറഞ്ഞത് ഞങ്ങള്‍ക്ക് ഫീല്‍ ആയി.
ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. അമ്മാവന്മാരും അമ്മായിമാരും വന്ന് ഈ സുന്ദരികുട്ടിക്ക് ഒരു ലൈക് അടിച്ചിട്ട് പോകു ..ഈ അമ്മാവന്റെ വക ഒരു ലൈക്ക്, ലെ അനിഖ.. 'അമ്മാവന്മാര്‍ക്കും അമ്മായിമാര്‍ക്കും കാണാന്‍ ഒരു പിക് ഇട്ടേക്കാം, മാമന്റെ വക ഇരിക്കട്ടെ ഒരു ലൈക്കും കമന്റും. ഈ അമ്മാവന്റെ വക ഒരു ലൈക്ക്
, അമ്മായിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു ഫേസ് ബുക്ക് ഒക്കെ ഇപ്പം യൂസ് ചെയ്യുന്നത് അമ്മാവന്മാരാണെന്നു പറഞ്ഞ. ഇപ്പം അമ്മായി ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഞങ്ങളെ പോലുള്ള അമ്മാവന്മാരുടെ ലൈകിനും ഷെയറിനും വേണ്ടിയാകും അല്ലേ അമ്മായി, ഇന്‍സ്റ്റാഗ്രാമിലെ തിരക്കിനിടയിലും ഞങ്ങളെയൊക്കെ വന്ന് കണ്ട് ഒരു പോസ്റ്റ് ഇട്ടല്ലോ.. സന്തോഷം. എന്നിങ്ങനെയാണ് താരത്തിനെതിരെയുള്ള കമന്റുകള്‍. അതേസമയം അനിഖയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

താരത്തിന്റെ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാതെ താരത്തെ അപമാനിക്കുന്നത് ശരിയല്ലെന്നാണ് ചിലര്‍ പറയുന്നത്. ഇവിടെ മാന്യമായി സര്‍ക്കസിച്ചു കമന്റ് ഇടുന്നവരോട് അല്ല. മറിച്ചു തെറിവിളിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം പറഞ്ഞോട്ടെ. അനിഖയ്ക്ക് 17 വയസ്സ് മാത്രേ ഉള്ളു,കുട്ടി ാശിീൃ ആണ്. എല്ലാരും കൂടി എന്തേലും പറഞ്ഞു കൊച്ചു വല്ല കേസൊ ഇനി റലുൃലശൈീി ഒ അടിച്ചാല്‍ നല്ല മൂഞ്ചിയ അവസ്ഥ ആയിരിക്കും. കാരണം ഈ മഴല അങ്ങനത്തെ മഴല ആണ്. എല്ലാരും ഇത് ആ കൊച്ചിന്റെ അറിവില്ലായ്മ ആണെന്ന് കരുതി സീന്‍ വിടുക. എന്നായിരുന്നു ഒരാളുടെ കമന്റ്. ആ കുട്ടി പറഞ്ഞത് പ്രായം കൂടിയവരെ മോശമാക്കുന്ന തരത്തിലല്ല. ഏതെങ്കിലും ഒരു ഫോട്ടോ ഷൂട്ട് പിക് ീൃ വീഡിയോ ഇട്ടാല്‍ കുറെ പേര്‍ വീട്ടില്‍ തുണി വാങ്ങാന്‍ കാശില്ലേ, നിനക്ക് അച്ഛനും ആംങ്ങളയുമില്ലേ തുടങ്ങിയ കമന്റ്കളുമായി ഉപദേശിക്കലാണ്. ആ ഉപദേശി ടീമുകളെയാണ് പ്രായ ഭേദമെന്യേ അമ്മാവന്‍ ചിന്താഗതിക്കാര്‍ എന്ന് പറഞ്ഞത്. അതുപോലെ ഈ ഫോട്ടോയുടെയൊക്കെ അടിയില്‍ പോയി ശിയീഃ ഏതാ കമന്റ് യീഃ ഏതാ എന്നൊന്നും അറിയാത്ത കുറെ മൃീൗിറ 50 മഴലറ ആള്‍ക്കാര്‍ ശ്വെല ഉം, നമ്പറുമൊക്കെ ചോദിക്കുന്നതും ഇപ്പോള്‍ പതിവ് കാഴ്ചയാണ്. എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

Recommended Video

Anikha surendran about online threats | FilmiBeat Malayalam

ഫേസ്ബുക്ക് ആണോ ഇന്‍സ്റ്റഗ്രാം ആണോ കൂടുതല്‍ ഉപയോഗിക്കാന്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോഴായിരുന്നുഅനിഖയുടെ മറുപടി. 'ഫേസ്ബുക്ക് ഉപയോഗിക്കാറില്ല. അല്ലെങ്കിലും കുറെ അമ്മാവന്മാരല്ലാതെ ആരാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പില്‍ ആര് മെസേജ് അയച്ചാലും ഞാന്‍ രണ്ട് ദിവസം കഴിഞ്ഞ് മാത്രമെ മറുപടി നല്‍കാറുള്ളൂ. വല്ലപ്പോഴും മാത്രമാണ് വാട്‌സ് ആപ്പ് തുറക്കുന്നത് എന്നതാണ് കാരണം. ഇന്‍സ്റ്റഗ്രാമില്‍ പക്ഷെ ആക്ടീവാണ്. അതേസമയം ഇത്തരം സോഷ്യല്‍മീഡിയകള്‍ ഇല്ലെങ്കിലും എനിക്ക് ജീവിക്കാന്‍ സാധിക്കും. ഫോണിന് അഡിക്ടായിട്ടുള്ള വ്യക്തിയല്ല ഞാന്‍' എന്നായിരുന്നു താരം പറഞ്ഞത്. പിന്നാലെ താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയത്.

More from Filmibeat

Read more about: anikha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X