'അതൊരു സവാരി തന്നെ ആയിരുന്നു'; എട്ടാം വിവാഹവാർഷികം ആഘോഷിച്ച് ഫഹദും നസ്രിയയും

മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. ഒരുപാട് ആരാധകരാണ് ഇവർക്കുള്ളത്. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ അറിയാൻ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ബാംഗ്ലൂർ ഡേയ്‌സ് സിനിമയുടെ സെറ്റിൽ വെച്ച് പരിചയപ്പെട്ട് ഇഷ്ടത്തിലായ ഇരുവരും 2014 ഓഗസ്റ്റ് 21 ന് വിവാഹിതരാവുകയായിരുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒന്നടങ്കം വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. താരദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇന്നിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ

ഇന്നിതാ എട്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഈ ദമ്പതികൾ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നസ്രിയ. ഫഹദിനൊപ്പമുള്ള സൈക്കിൾ സവാരിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ഇന്നത്തെ ദിവസത്തിന്റെ സന്തോഷം നസ്രിയ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

'മാഡ്‌നെസ്സിന്റെ മറ്റൊരു വര്‍ഷം കൂടി.. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഒരു സമയത്താണ് ഞങ്ങള്‍ വിവാഹിതരായത്.. ദൈവമേ.. അത് ഒരു സവാരി തന്നെ ആയിരുന്നു' എന്നാണ് നസ്രിയ വീഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ഫഹദിനും നസ്രിയക്കും വിവാഹവാർഷിക ആശംസകൾ നേരുന്നത്. ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലും നടി അപർണ്ണയും താരങ്ങൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം

കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും വിവാഹം. വിവാഹ ശേഷം ഒരിടവേള എടുത്ത ശേഷമാണ് നസ്രിയ വീണ്ടും സിനിമയിലേക്ക്‌ തിരിച്ചെത്തിയത്. 2018 ൽ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഫഹദിന്റെ കരിയറിലും വിവാഹശേഷം വച്ചടി വച്ചടി കയറ്റങ്ങളായിരുന്നു. മലയാളത്തിലെ ക്യൂട്ട് കപ്പിൾ എന്നാണ് ഇരുവരും അറിയപ്പെടുന്നത്.

വിവാഹശേഷം 2019 ൽ ഇറങ്ങിയ അമൽ നീരദ് ചിത്രമായ ട്രാൻസിൽ നസ്രിയയും ഫഹദും ഒരുമിച്ച് അഭിനയിച്ചിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന് തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നാനിയും നസ്രിയയും നായകനും നായികയുമായ ചിത്രത്തിൽ നദിയ മൊയ്തു, ഹര്‍ഷവര്‍ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരും അഭിനയിച്ചിരുന്നു. കഴിഞ്ഞ ജൂൺ 10 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.

മലയൻകുഞ്ഞാണ്‌ ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം

അതേസമയം, മലയൻകുഞ്ഞാണ്‌ ഫഹദിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ചിത്രം കഴിഞ്ഞ ആഴ്ച ആമസോൺ പ്രൈമിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഒരിടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഫഹദിന്റെ മലയാളം ചിത്രമായിരുന്നു 'മലയൻകുഞ്ഞ്'.

ഉരുൾപൊട്ടലിന്റെ ഭീകരത കാണിച്ചു തന്ന 'മലയൻകുഞ്ഞ്' മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പുത്തൻ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മുപ്പത് വർഷത്തിന് ശേഷം റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു ഇത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് സംവിധായകൻ മഹേഷ് നാരായണനാണ്. അദ്ദേഹം തന്നെയായിരുന്നു ഛയാഗ്രഹണവും എഡിറ്റിങ്ങും.

അൽഫോൺസ് പുത്രന്റെ പാട്ടുമാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ

തമിഴ് ചിത്രം മാമന്നന്‍, അനിൽ സത്യന്റെ പാച്ചുവും അത്ഭുതവിളക്കും, പുഷ്പയുടെ രണ്ടാം ഭാഗവും ഒപ്പം അൽഫോൺസ് പുത്രന്റെ പാട്ടുമാണ് ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

Read more about: fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X