For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഴ്‌സലോണയില്‍ ടാക്‌സി ഓടിച്ച് ജീവിക്കണം; റിട്ടയര്‍മെന്റ് പ്ലാന്‍ വെളിപ്പെടുത്തി ഫഹദ് ഫാസില്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കുന്ന മറ്റൊരു നടനുണ്ടാകില്ല. ഓരോ സിനിമ കഴിയുന്തോറും ഇതിന് മുകളില്‍ എന്താണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഫഹദിന്റെ പ്രകടന മികവ്. സത്യത്തില്‍ ഫഹദ് മത്സരിക്കുന്നത് ഫഹദിനോട് തന്നെയാണ്. മാറിയ മലയാള സിനിമയുടെ മുഖമാണ് ഇന്ന് ഫഹദ് ഫാസില്‍.

  Also Read: 'റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് അറിഞ്ഞില്ല, നിന്നെ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും'; നിമിഷ

  തകര്‍ച്ചയോടെയായിരുന്നു ഫഹദിന്റെ തുടക്കം. അച്ഛന്‍ ഫാസില്‍ മലയാളത്തിന് പല സൂപ്പര്‍ താരങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ മകന്‍ ഫഹദ് ഫാസിലിനെ നായകനാക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പിഴച്ചു. കൈ എത്തും ദൂരത്ത് എന്ന ഫഹദിന്റെ ആദ്യ സിനിമ തീയേറ്ററില്‍ പരാജയപ്പെട്ടു. ഇതോടെ ഫഹദ് അഭിനയം തന്നെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പഠനത്തിനായി പോവുകയായിരുന്നു.

  കാലങ്ങള്‍ പിന്നിട്ടു. ഫഹദ് ഫാസില്‍ എന്ന പേര് മലയാളികള്‍ എന്നോ മറന്നു പോയി. എന്നാല്‍ കാലം കാത്തു വച്ച കാവ്യനീതി നേടിയെടുക്കാന്‍ അവന്‍ തിരികെ വന്നു. രണ്ടാം വരവില്‍ ഫഹദ് ഫാസില്‍ തിരുത്തിയെഴുതിയത് തന്നെക്കുറിച്ചുള്ള പലരുടേയും വിധി പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നില്ല മലയാള സിനിമയെ തന്നെയായിരുന്നു. അതുവരെയുണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളും അഭിനയ ശൈലിയുമൊക്കെ ഫഹദ് ഫാസില്‍ എന്ന നടന്‍ തച്ചുടച്ചു കളഞ്ഞു.

  ഇന്ന് തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് മലയാള സിനിമയും കടന്ന് തെന്നിന്ത്യന്‍ സിനിമയാകെ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫഹദ്. താരത്തെ തേടി ബോളിവുഡില്‍ നിന്നും സംവിധായകരുടെ ക്ഷണങ്ങളും സജീവമാണ്. നായകനായും വില്ലനായും സഹ നടനായുമെല്ലാം ഫഹദ് തകര്‍ത്താടുമ്പോള്‍ താരം എന്നതിന്റെ നിര്‍വചനം കൂടി തിരുത്തപ്പെടുകയാണ്. മാറുന്ന മലയാള സിനിമയുടെ മുഖമായി നിന്നുകൊണ്ട് മുന്നില്‍ നിന്ന് നയിക്കുകയാണ് ഫഹദ് ഫാസില്‍.


  ഇപ്പോഴിതാ തന്റെ റിട്ടയര്‍മെന്റ് പ്ലാനുകളെക്കുറിച്ച് ഫഹദ് മനസ് തുറന്നിരിക്കുകയാണ്. കരിക്ക് ഫ്‌ളിക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ്തുറന്നത്. ബാഴ്‌സലോണയില്‍ പോയി ഊബര്‍ ടാക്‌സി ഓടിച്ച് ആളുകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് എത്തിക്കുന്നത് ആണ് റിട്ടയര്‍മെന്റ് പ്ലാന്‍ എന്നാണ് ഫഹദ് പറയുന്നത്. പറ്റുമെങ്കില്‍ അവരോട് സംസാരിച്ച് കഥകള്‍ കേള്‍ക്കണം എന്നും ഫഹദ് പറയുന്നുണ്ട്. സ്‌പെയിന്‍ കേരളം പോലെ തന്നെ നല്ല സ്ഥലമാണെന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്.

  അതേസമയം ഫഹദിന്റെ ഏറ്റവും പുതിയ സിനിമയായ മലയന്‍കുഞ്ഞ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുക്കിയിരിക്കുന്നത്. സജിമോന്‍ ആണ് സിനിമയുടെ സംവിധായകന്‍. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കിയത്. മഹേഷ് തന്നെയാണ് ഛായാഗ്രാഹകണവും നിര്‍വ്വഹിച്ചിരിക്കുന്നത്.

  അതേസമയം, എ.ആര്‍. റഹ്‌മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് എന്നതും മലയന്‍ കുഞ്ഞിന്റെ പ്രത്യേകതയാണ്. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ എആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്നത്. 1992ല്‍ വന്ന യോദ്ധയാണ് ഇതിന് മുന്‍പ് റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രം. ഫഹദിന്റെ പിതാവു കൂടിയായ സംവിധായകന്‍ ഫാസില്‍ ആണ് മലയന്‍കുഞ്ഞിന്റെ നിര്‍മ്മാണം.

  രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് തുടങ്ങിയവരാണ് മലയന്‍കുഞ്ഞില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മാമന്നന്‍, പാച്ചുവും അത്ഭുതവിളക്കും, പുഷ്പ 2 ദ റൂള്‍ തുടങ്ങിയവയാണ് ഫഹദിന്റെ അണിയറയിലൊരുങ്ങുന്ന സിനിമകള്‍.

  Read more about: fahadh faasil
  English summary
  Fahadh Faasil Reveals His Retirement Plans Of Driving Taxi In Spain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X