twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുമ്പളങ്ങിയില്‍ ഷമ്മി ആകേണ്ടിയിരുന്നത് ധനുഷ്, മലയന്‍കുഞ്ഞിന്റെ ബജറ്റ് ട്രാന്‍സിനേക്കാള്‍: ഫഹദ്

    |

    സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. ഫഹദ് ഫാസില്‍ നായകനായി എത്തുന്ന സിനിമയുടെ ട്രെയിലറും പാട്ടുമൊക്കെ നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതുവരെ കാണാത്തൊരു സിനിമാറ്റിക് അനുഭവം ആയിരിക്കും മലയന്‍കുഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    Also Read: 'മുപ്പത്തിയഞ്ചാം ദിവസം ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങണമെന്നത് വിധി'; ഇല്ലെങ്കിൽ ആ അവസരം നഷ്ടപ്പെട്ടേനെ; നവീൻAlso Read: 'മുപ്പത്തിയഞ്ചാം ദിവസം ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങണമെന്നത് വിധി'; ഇല്ലെങ്കിൽ ആ അവസരം നഷ്ടപ്പെട്ടേനെ; നവീൻ

    ഇതിനിടെ ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മറ്റുമുള്ള നടന്‍ ഫഹദ് ഫാസിലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഫഹദിന്റെ ഗംഭീര പ്രകടനം കണ്ട സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. എന്നാല്‍ തുടക്കത്തില്‍ ഫഹദ് ചെയ്ത വേഷം ചെയ്യാന്‍ മനസില്‍ കണ്ടത് ധനുഷിനെയാണെന്നാണ് ഫഹദ് വെളിപ്പെടുത്തിയിരിക്കുന്നത്.

    ഷമ്മി

    ''കുമ്പളങ്ങി നൈറ്റ്‌സില്‍ ഞാന്‍ ചെയ്ത ഷമ്മി എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് ധനുഷിനെയായിരുന്നു. ആ സമയത്ത് സാമ്പത്തികമായി ധനുഷിനെ വഹിക്കാന്‍ മലയാളസിനിമയ്ക്ക് ആകില്ലായിരുന്നു. മലയാളസിനിമയ്ക്ക് വഹിക്കാന്‍ പറ്റുന്നൊരു നടനെവച്ച് ആ പടം ചെയ്തു'' എന്നാണ് താരം പറയുന്നത്. സിനിമയുടെ ബജറ്റിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഫഹദിന്റെ ആ വെളിപ്പെടുത്തല്‍.

    ഏത് സിനിമയാണെങ്കിലും അത് വില്‍ക്കപ്പെടണം. അത് ജനകീയമാകണം എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ സിനിമകള്‍ക്കു േവണ്ടി ഓഡിയന്‍സിനെ വിഭജിക്കുന്നത് ശരിയല്ലെന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്. നമ്മള്‍ സിനിമ ചെയ്യുന്നത് അവര്‍ക്കു വേണ്ടിയാണ്. അവര്‍ തീരുമാനിക്കട്ടെ, ഏത് കാണണം, കാണണ്ട എന്നത്. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടെന്നും ഫഹദ് അഭിപ്രായപ്പെടുന്നത്.

     ബജറ്റ്

    പറയുന്നത് ശരിയാണോ എന്നറിയില്ല, ട്രാന്‍സിനേക്കാള്‍ ബജറ്റ് ഉള്ള സിനിമയാണ് മലയന്‍കുഞ്ഞ്. എന്നാല്‍ താനൊരു സിനിമ വില്‍ക്കാന്‍ നേരത്ത്, ഇത് ആയിരം കോടിയും പത്തുകോടിയും മുടക്കിയ സിനിമയാണെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ലെന്ന് ഫഹദ് പറയുന്നു. പ്രേക്ഷകന് ഇതറിയേണ്ട കാര്യമില്ല, അവന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്തേണ്ട ഒന്നല്ല ഒരു പടത്തിന്റെ ബജറ്റ് എന്നാണ് ഫഹദിന്റെ നിലപാട്.

    എന്റര്‍ടെയ്ന്‍മെന്റ് വാല്യൂ ഇല്ലെങ്കില്‍ ആയിരം കോടി മുടക്കിയിട്ടും കാര്യമില്ല. റഹ്‌മാന്റെ ശമ്പളത്തിന് മലയാളത്തില്‍ ഒരു പടം ചെയ്യാം. ആയിരംപേരെ വച്ച് ചെയ്യുന്നതും ബിഗ് സ്‌കെയ്ല്‍ ആണ്. അതില്‍ ഒരു തര്‍ക്കവുമില്ല. അത്രത്തോളം തന്നെ സ്‌ട്രെസ്സും സ്‌കെയ്ലുമുണ്ട് ഒരാളെ വച്ച് ചെയ്യുമ്പോഴും. കഥയുടെ ഇമോഷന്‍സ് ആളുകളില്‍ എത്തുന്ന സ്ഥലത്ത് എല്ലാ സിനിമയും നിലനില്‍ക്കുമെന്നാണ് താരം പറയുന്നു.

    എആര്‍ റഹ്‌മാന്‍

    വര്‍ഷങ്ങള്‍ക്ക് ശേഷം എആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ എന്ന സവിശേഷതയും മലയന്‍കുഞ്ഞിനുണ്ട്. ചിത്രത്തിലേക്ക് എആര്‍ റഹ്‌മാന്‍ എത്തിയതിനെക്കുറിച്ചും ഫഹദ് മനസ് തുറക്കുന്നുണ്ട്. സിനിമയുടെ എഴുത്ത് നടക്കുമ്പോള്‍ തന്നെ സംഗീതത്തിന്റെ പ്രധാന്യത്തെക്കുറിച്ച് മഹേഷ് പറഞ്ഞിരുന്നുവെന്നാണ് ഫഹദ് പറയുന്നത്.

    സിനിമയുടെ രണ്ടാം പകുതിയില്‍ ഡയലോഗുകള്‍ കുറവാണ്. റഹ്‌മാന്റ പാട്ട് പശ്ചാത്തലത്തില്‍ ഇട്ടാണ് സീനുകള്‍ ഷൂട്ട് ചെയ്തിരുന്നത്. ആ സമയത്ത് ഞാന്‍ പറയുന്നുണ്ടായിരുന്നു, സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയായിരിക്കും ഇതെന്ന്. മഹേഷിനും സജിക്കും ഒരുപോയിന്റില്‍ ഇത് മനസ്സിലായി. ഷൂട്ട് പൂര്‍ത്തിയായപ്പോഴാണ് റഫറന്‍സിനായി ഉപയോഗിച്ച പല പാട്ടുകളും റഹ്‌മാന്‍ സാറിന്റേതാണെന്ന് തിരിച്ചറിയുന്നതെന്നും ഫഹദ് പറയുന്നത്.

    ഞാന്‍ പോയി ചോദിക്കട്ടെ

    എല്ലാവരുടേയും മനസില്‍ എആര്‍ റഹ്‌മാന്‍ തന്നെയായിരുന്നുവെന്നും ഒടുവില്‍ താന്‍ ചോദിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്നും ഫഹദ് പറയുന്നു. ''ഞാന്‍ കൈപൊക്കി അവരോട് പറഞ്ഞു, 'ഞാന്‍ പോയി ചോദിക്കട്ടെ, നടക്കുമോ ഇല്ലയോ എന്നറിയില്ല.' അദ്ദേഹത്തിന്റെ സമയം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ചാന്‍സ് എടുക്കാന്‍ തന്നെ തീരുമാനിച്ചു. അങ്ങനെ ഞാന്‍ അരവിന്ദ് സ്വാമി സാറിനെ വിളിച്ചു. അദ്ദേഹത്തിനോട് ഐഡിയ പറഞ്ഞപ്പോള്‍ വളരെയധികം ആവേശഭരിതനായി. അവിടെ നിന്നാണ് റഹ്‌മാന്‍ സാറിലെത്തുന്നത്. എല്ലാം പെട്ടന്നായിരുന്നു. ഞാന്‍ ഇമെയ്ല്‍ ചെയ്തു. രാത്രി തന്നെ റഹ്‌മാന്‍ സര്‍ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു'' എന്നാണ് ഫഹദ് പറയുന്നത്.

    പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് ദുബായില്‍ വച്ച് റഹ്‌മാനെ സിനിമ കാണിക്കുകയായിരുന്നു. ഈ സിനിമ ചെയ്യാന്‍ ആറുമാസം വേണമെന്നായിരുന്നു റഹ്‌മാന്റെ മറുപടി. അങ്ങനെയാണ് എആര്‍ റഹ്‌മാന്‍ മലയന്‍കുഞ്ഞിലെത്തുന്നത്. മ്യൂസിക്കിലൂടെ ഇമോഷന്‍സ് കണക്ട് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഓരോ രംഗങ്ങളും അവിടുത്തെ പശ്ചാത്തലങ്ങള്‍പോലും കണക്ട് ചെയ്യുന്നത് ഇതില്‍ ഞാന്‍ നേരിട്ടറിഞ്ഞു എന്നാണ് റഹ്‌മാന്റെ സംഗീതത്തെക്കുറിച്ച് ഫഹദ് പറയുന്നത്.

    Recommended Video

    Dr. Robin Taking Selfie: കാണാൻ വന്ന എല്ലാവരോടൊപ്പവും സെൽഫി എടുത്ത് റോബിൻ | *Celebrity
    മലയന്‍കുഞ്ഞ്

    ഒരു തവണ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്താല്‍ പ്രണയത്തിലായിപ്പോകുമെന്നാണ് ഫഹദ് പറയുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയെഴുതുന്ന മലയന്‍കുഞ്ഞിന്റെ സംവിധാനം സജിമോന്‍ പ്രഭാകര്‍ ആണ്. ഫാസിലാണ് സിനിമയുടെ നിര്‍മ്മാണം. രജിഷ വിജയന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മഹേഷ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

    Read more about: fahadh faasil
    English summary
    Fahadh Faasil Tells How They Got AR Rahman For The Movie And Its Budget Being Bigger Than Trance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X