അങ്ങനെയുള്ള മയൂരി പെട്ടെന്ന് ജീവിതം വെറുത്ത് സ്വയം ഇല്ലാതായി; സംഭവിച്ചത് എന്താണ്?

സിനിമയെന്നത് അനിശ്ചിതത്വങ്ങളുടെ ലോകമാണ്. ഓണ്‍ സ്‌ക്രീനില്‍ കാണുന്നതിലേക്കാളും നാടകീയവും സംഭവബഹുലവുമായിരിക്കും പലപ്പോഴും ഓഫ് സ്‌ക്രീനില്‍ നടക്കുക. ഓണ്‍ സ്‌ക്രീനില്‍ കണ്ട് തങ്ങളുടെ ജീവിതത്തി്െന്റ ഭാഗമായിരുന്നവര്‍ ഒട്ടും നിനച്ചിരിക്കാതെ യാത്രയാകുമ്പോള്‍ ആരാധകര്‍ക്ക് അത് കടുത്ത വേദനയായിരിക്കും. ഇപ്പോഴും സിനിമാ ലോകം സംസാരിക്കാറുള്ള അകാല വിയോഗങ്ങളിലൊന്നാണ് മയൂരിയുടേത്.

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മയൂരി. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു മയൂരിയുടെ മരണം. അതും വെറും 22-ാം വയസില്‍. 2005 ജുലൈ 16 നായിരുന്നു മയൂരി മരണപ്പെടുന്നത്. ചെന്നൈ അണ്ണാനഗറിലെ സ്വവസതിയില്‍ മയൂരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെന്നിന്ത്യന്‍ സിനിമാ ലോകം ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്.

Mayoori

എന്തിനാണ് മയൂരി ഇങ്ങനൊരു കടുംകൈ ചെയ്തത് എന്നായിരുന്നു സിനിമാ ലോകവും ആരാധകരും ഒരുപോലെ ചോദിച്ചത്. മരിക്കും മുമ്പ്, വിദേശത്തു പഠിക്കുന്ന സഹോദരന് മയൂരിയെഴുതിയ കത്ത് വീട്ടില്‍ നിന്നു പിന്നീട് കണ്ടെടുത്തിരുന്നു. എന്നാല്‍ അതില്‍, മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിത്തതിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാിയരുന്നു മയൂരി എഴുതിയിരുന്നത്.

പക്ഷെ ചിലരെങ്കിലും ഇപ്പോഴും അത് വിശ്വസിച്ചിട്ടില്ല. താരത്തിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തായിരിക്കും? ഇന്നോളം അതിനൊരുത്തരം കണ്ടെത്തിയിട്ടില്ല. സിനിമാ പ്രേമികള്‍ ഇന്നും ആ ഞെട്ടലോടെയാണ് ജീവിക്കുന്നത്. ടിവിയില്‍ മയൂരി അഭിനയിച്ച സിനിമകള്‍ വരുമ്പോഴെല്ലാം ആ ചോദ്യം ആരാധകര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്.

മലയാളികളെ സംബന്ധിച്ച് മയൂരി എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് കടന്നു വരുന്നത് ആകാശ ഗംഗയിലെ യക്ഷിയുടെ രൂപമായിരിക്കും. അതിന് ശേഷം മലയാള സിനിമയില്‍ യക്ഷി എന്നതിന്റെ ടംപ്ലേറ്റ് ആയി മാറുകയായിരുന്നു മയൂരി. ഇന്നും വെള്ള സാരിയുടുത്ത വരുന്ന യക്ഷിയെ കാണുമ്പോള്‍ ആകാശഗംഗ നമ്മള്‍ ഓര്‍ക്കും.

ആകാശഗംഗയുടെ വിജയം മയൂരിയെന്ന താരത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. തുടര്‍ന്ന് മലയാളത്തില്‍ മയൂരിയെത്തേടി നിരവധി അവസരങ്ങള്‍ വന്നു. എന്നാല്‍ അതൊന്നും മയൂരിയിലെ പ്രതിഭയെ വേണ്ടും വിധം ഉപയോഗിക്കുന്നതായില്ലെന്നതാണ് വാസ്തവം. മരിക്കും മുമ്പ്, 7 വര്‍ഷത്തെ കരിയറില്‍, മലയാളം തമിഴ് തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുപതോളം സിനിമകളില്‍ മയൂരി അഭിനയിച്ചിട്ടുണ്ടായിരുന്നു.

കൊല്‍ക്കത്തയിലായിരുന്നു മയൂരിയുടെ ജനനം. 1983ല്‍. എട്ടാം ക്ലാസുവരെ പഠിച്ചത് ബാംഗ്ലൂരിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് എത്തുകയും സ്ഥിരതാമസമാവുകയുമായിരുന്നു. ചെന്നൈ എതിരാജ് കോളേജില്‍ അവസാന വര്‍ഷ ബിഎ എക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരിക്കെയാണ് സിനിമയിലേക്കുളള അവസരം ലഭിക്കുന്നത്. 1998 ല്‍ പുറത്തിറങ്ങിയ കുംഭകോണ ഗോപാലുവായിരുന്നു ആദ്യ സിനിമ. പിന്നാലെ സമ്മര്‍ ഇന്‍ ബത്‌ലഹേമിലൂടെയാണ് മയൂരി മലയാളത്തിലെത്തുന്നത്.

തുടര്‍ന്ന് ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് തുടങ്ങിയ ചിത്രങ്ങളില്‍ മലയാളത്തില്‍ ചെയ്തു. എന്നാല്‍ പിന്നീട് മലയാളത്തില്‍ നിന്നു വിട്ടു നിന്ന മയൂരി, അവസാനകാലങ്ങളില്‍ തമിഴ്, കന്നഡ സിനിമകളിലാണ് കൂടുതലും ചെയ്തത്്. മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, സെവന്‍ ജി റെയിന്‍ബോ കോളനി തുടങ്ങിയവയാണ് തമിഴില്‍ മയൂരിയുടെ പ്രധാന ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളും മികച്ച വിജയങ്ങളായിരുന്നു.

Mayoori

നായികയാകാനുള്ള കഴിവും സൗന്ദര്യവും മയൂരിയ്ക്കുണ്ടായിരുന്നു. എങ്കിലും അത്തരം അവസരങ്ങള്‍ അവരിലേക്ക് അധികം എത്തിയില്ല. ഇത് മയൂരിയില്‍ നിരാശയുണ്ടാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മരണത്തിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ലാതെ തുടരുന്നു. സിനിമയും ജീവിതവും ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മയൂരി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രശസ്തിയും അംഗീകാരങ്ങളുമല്ല, അഭിനയത്തിലൂടെ ലഭിക്കുന്ന മനസ്സിന്റെ സംതൃപ്തി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മയൂരി തന്നെ പറഞ്ഞിട്ടുണ്ട്.

അങ്ങനെ ജീവിതത്തേയും സിനിമയേയും സ്‌നേഹിച്ചൊരാള്‍ എങ്ങനെയാണ് പെട്ടെന്ന് ജീവിതത്തെ, വെറുക്കുന്നത്, അതും ഇത്ര ചെറിയ പ്രായത്തില്‍ എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. അതേസമയം, വ്യക്തി ജീവിതവും സിനിമാജീവിതവും ഒരുമിച്ചു കൊണ്ടുപോവാന്‍ പ്രത്യേക വൈഭവം വേണം, ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടിയുമായ സംഗീത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരുപക്ഷെ അതായിരിക്കും ആ മരണത്തിന്റെ കാരണം എന്നാണ് ചിലര്‍ വ്യഖ്യാനിക്കുന്നത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X