'നിന്റെ മുഖം ഞാൻ മിസ് ചെയ്യുന്നു'; നിമിഷയ്ക്കൊപ്പം ചിത്രങ്ങളിലുള്ള ആളെ തിരഞ്ഞ് ആരാധകർ

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയൻ. അഭിനയിച്ച സിനിമകളിലെ പ്രകടനം കൊണ്ടാണ് നിമിഷ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ ഒരു തെക്കന്‍ തല്ലു കേസ് വരെയുള്ള സിനിമകളിലെല്ലാം തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയെടുക്കാന്‍ നിമിഷയ്ക്ക് സാധിച്ചിട്ടുണ്ട്. നിമിഷ പ്രധാന വേഷത്തിലെത്തിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് കേരളത്തിന് പുറത്തു നിന്നുൾപ്പെടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

താരം പങ്കുവക്കുന്ന ചിത്രങ്ങൾ ഒക്കെയും ആരാധക ശ്രദ്ധ നേടാറുണ്ട്

സിനിമകളും, കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്താറുള്ള നടിമാരിൽ ഒരാളാണ് നിമിഷ. മലയാളത്തിലെ മികച്ച പുതിയകാല സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ ഇതിനോടകം നിമിഷ അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയയിലും വളരെ സജീവമായ താരമാണ് നിമിഷ. താരം പങ്കുവക്കുന്ന ചിത്രങ്ങൾ ഒക്കെയും ആരാധക ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങളും താരം നേരിട്ടിട്ടുണ്ട്.

ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്

മലയാളത്തിന് പുറമെ മറ്റു ഭാഷ ചിത്രങ്ങളിലേക്കും ചേക്കേറാൻ ഒരുങ്ങുകയാണ് നിമിഷ ഇപ്പോൾ. ഹിന്ദിയിൽ വീ ആർ എന്ന ചിത്രവും ഇംഗ്ലീഷിൽ ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രവും നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ലണ്ടനിൽ ഇംഗ്ലീഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് നിമിഷ ഇപ്പോൾ.

നതാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലണ്ടനിൽ ആണ് ചിത്രത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിക്കുന്നതെന്നാണ് സൂചന. അടുത്തിടെ ലണ്ടനിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നിമിഷ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ഇതിൽ ഉണ്ടായിരുന്നു.

നിമിഷക്കൊപ്പം ഒരു സുഹൃത്ത് കൂടി ചിത്രത്തിലുണ്ട്

എന്നാൽ കഴിഞ്ഞ ദിവസം നിമിഷ പങ്കുവച്ച ചില ചിത്രങ്ങളിലാണ് ഇപ്പോൾ ആരാധകരുടെ കണ്ണുടക്കിയിരിക്കുന്നത്. നിമിഷക്കൊപ്പം ഒരു സുഹൃത്ത് കൂടി ചിത്രത്തിലുണ്ട്. പരസ്‌പരം ഹഗ് ചെയ്ത് സന്തോഷപൂർവം നിൽക്കുന്ന ചിത്രങ്ങളാണ് നിമിഷ പങ്കുവച്ചിരിക്കുന്നത്. നിമിഷയ്ക്കൊപ്പം നിൽക്കുന്നത് ആരാണ് എന്നാണ് ആരാധകരുടെ ചോദ്യം. അന്റോണിയോ ആകിൽ എന്നാണ് ഇയാളുടെ പേരെന്ന് നിമിഷ ടാഗ് ചെയ്തിരിക്കുന്നതിൽ നിന്ന് വ്യക്തമാണ്. നിമിഷയ്ക്ക് ഇയാളുമായി എന്താണ് ബന്ധം എന്നതാണ് ആരാധകരുടെ ചോദ്യം.

നിമിഷ യുകെയിൽ എത്തിയതിന്റെ സന്തോഷം അന്റോണിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു

ഇംഗ്ലണ്ടിൽ നിന്നുള്ള നടനാണ് അന്റോണിയോ ആകിൽ. ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടറിൽ നിമിഷയുടെ നായകനായി എത്തുന്നത് അന്റോണിയോ ആണെന്നാണ് വിവരം. നിമിഷ യുകെയിൽ എത്തിയതിന്റെ സന്തോഷം അന്റോണിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇന്നലെ ആയിരുന്നു അന്റോണിയോയുടെ പിറന്നാൾ. പിറന്നാൾ ആശംസകൾ സൂപ്പർ സ്റ്റാർ എന്ന് കുറിച്ചുകൊണ്ടാണ് നിമിഷ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മിസ് യു എന്നും നിമിഷ കുറിച്ചിരുന്നു.

ബ്രിട്ടീഷ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയാണ് ചിത്രം ഒരുങ്ങുന്നത്

നിമിഷയുടെ ആശംസയ്ക്ക് അന്റോണിയും മറുപടി നൽകിയിട്ടുണ്ട്. ഞാൻ നിന്റെ മുഖം മിസ്സ് ചെയ്യുന്നു എന്നാണ് അന്റോണിയോ കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും നിമിഷക്കൊപ്പമുള്ള ചിത്രം അന്റോണിയോ പങ്കുവച്ചിട്ടുണ്ട്.

ഫൂട്ട്പ്രിന്റ്സ് ഓൺ വാട്ടർ എന്ന ചിത്രത്തിൽ ആദിൽ ഹുസൈന്റെ മകൾ ആയാണ് നിമിഷ എത്തുക. മലയാളി നടി ലെനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യൻ ഫീച്ചർ ഫിലിം ആയാണ് ചിത്രം ഒരുങ്ങുന്നത്.

More from Filmibeat

Read more about: nimisha sajayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X