മേഘ്‌ന ഒളിപ്പിച്ചു വച്ച രഹസ്യം കണ്ടെത്തി ആരാധകര്‍; ഇത്ര സിമ്പിളോ താരസുന്ദരി!
മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് മേഘ്‌ന രാജ്. ഭര്‍ത്താവും നടനുമായ ചീരഞ്ജീവി സര്‍ജയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും പതിയെ തിരികെ വരുകയാണ് മേഘ്‌ന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരുവുമാണ് മേഘ്‌ന. ഇപ്പോഴിതാ മേഘ്‌ന പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ഫോണില്‍ നോക്കി കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതിലെന്തെന്നല്ലേ? സംഭവം ഇറുക്ക്!
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മേഘ്‌ന ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ മേഘ്‌നയുടെ സുന്ദരമായ മുഖത്തിലേക്ക് മാത്രമല്ല ആരാധകരുടെ ശ്രദ്ധ പോയത്. മേഘ്‌നയുടെ ഫോണിലേക്ക് കൂടിയാണ്. ഫോണിന്റെ കവറിനുള്ളില്‍ താരം സുരക്ഷിതമായി വച്ചിരിക്കുന്ന കാശിലേക്കാണ്. ഫോണിന്റെ പിന്‍വശത്തായി, കവറിനുള്ളിലാണ് താരം പണം വച്ചിരിക്കുന്നത്. ഉടനെ തന്നെ ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കാര്യമാണ് ഈ ഫോണിന്റെ കവറില്‍ പണം സൂക്ഷിക്കുന്നത്.അതുകൊണ്ട് തന്നെ ഇക്കാര്യം ശ്രദ്ധിച്ചവരെല്ലാം കമന്റുകളുമായി എത്തുകയായിരുന്നു. തങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇതെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് തങ്ങളും ഇത് ചെയ്യാറുണ്ടെന്നാണ്. മേഘ്‌നയെ പോലൊരു താരത്തില്‍ നിന്നും തീരെ പ്രതീക്ഷിക്കാത്ത ഈ സംഭവം എത്രമാത്രം ലാളിത്യമുള്ള വ്യക്തിയാണ് മേഘ്‌ന എന്നതിന്റെ തെളിവാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
കമന്റുകള്‍ ഒരുപാടായപ്പോള്‍ പ്രതികരണവുമായി മേഘ്‌നയുമെത്തി. മേഘ്‌ന ഫോണ്‍ കവറിനുള്ളില്‍ പണം വെക്കുന്നുണ്ട്. അതെ ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. എനിക്ക് ഓര്‍മ്മയുളളപ്പോള്‍ മുതല്‍ അങ്ങനെ ചെയ്യാറുണ്ടെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ആര്‍ക്കൊക്കെ ഇതിനോട് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും മേഘ്‌ന ചോദിക്കുന്നു. താരത്തിന്റെ പ്രതികരണവും വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തന്റെ മകന്‍ ജൂനിയര്‍ ചീരുവിന് പത്ത് മാസം പ്രായം ആയപ്പോള്‍ പ്രത്യേക വീഡിയോയുമായെത്തിയിരുന്നു മേഘ്‌ന.
2020 ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹത്തിന് അരികിലായി സര്‍വ്വ നഷ്ടപ്പെട്ടവളെ പോലെയിരിക്കുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഒരിക്കലും മറക്കില്ല. ചീരു മരിക്കുമ്പോള്‍ മേഘ്‌ന ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിന്റെ വേദനയില്‍ നിന്നും മേഘ്‌ന തിരികെ വരികയാണ്. ഈയ്യടുത്ത് ഒരു പരസ്യ ചിത്രത്തിലൂടെ താരം ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയിരുന്നു.
ചിത്രത്തിന് കടപ്പാട്: മേഘ്ന രാജ് ഇന്‍സ്റ്റഗ്രാം പേജ്


Click it and Unblock the Notifications