twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പയ്യന്‍ ഉളുപ്പില്ലാതെ അഭിനയിക്കുകയാണല്ലോ എന്ന് മോഹന്‍ലാല്‍, ഒന്നുമാകാതെ അമേരിക്കയിലേക്ക് പോയ മകന്‍: ഫാസില്‍

    |

    ഇന്നത്തെ മലയാളം സിനിമയുടെ മുഖമാണ് ഫഹദ് ഫാസില്‍. അഭിനയത്തില്‍ തന്നോട് തന്നെയാണ് ഓരോ തവണയും ഫഹദ് ഫാസില്‍ മത്സരിക്കുന്നത്. ഓരോ സിനിമ കഴിയുന്തോറും ഇനിയെങ്ങനെയാണ് ഫഹദ് നമ്മളെ അമ്പരപ്പിക്കുക, അത്ഭുതപ്പെടുത്തുക, ആശ്ചര്യപ്പെടുത്തുക എന്നൊക്കെ അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാ പ്രേമിയും.

    Also Read: 'ദിലീപേട്ടൻ ഒരോ റിഹേഴ്സൽ സമയത്തും പുതിയ ‌സാധനങ്ങൾ കൈയ്യിൽ നിന്നും ഇടും, ടൈമിങ് അസാധ്യമാണ്'; മംമ്ത മോഹൻദാസ്Also Read: 'ദിലീപേട്ടൻ ഒരോ റിഹേഴ്സൽ സമയത്തും പുതിയ ‌സാധനങ്ങൾ കൈയ്യിൽ നിന്നും ഇടും, ടൈമിങ് അസാധ്യമാണ്'; മംമ്ത മോഹൻദാസ്

    മലയാളത്തില്‍ മിന്നും പ്രകടനങ്ങള്‍ സമ്മാനിച്ച ശേഷം ഫഹദ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയിലാകെ തന്റെ സാന്നിധ്യം അറിയിക്കുകയാണ്. പുഷ്പയിലൂടേയും വിക്രമിലൂടേയും തമിഴിലും തെലുങ്കിലുമെല്ലാം എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന പ്രകടനങ്ങളാണ് ഫഹദ് നല്‍കിയിരിക്കുന്നത്. അഭിമാനത്തോടെയല്ലാതെ ഫഹദ് ഫാസില്‍ എന്ന പേര് ഒരു മലയാളിയും ഉച്ചരിക്കില്ല.

    നാടോടി കഥ പോലെ

    ഇന്ന് ആലോചിക്കുമ്പോള്‍ ഒരു നാടോടി കഥ പോലെ സംഭവബഹുലവും നാടകീയവുമാണ് ഫഹദ് ഫാസിലിന്റെ കരിയര്‍. മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള, മോഹന്‍ലാല്‍ അടക്കമുള്ള പ്രതിഭകളെ അവതരിപ്പിച്ചിട്ടുള്ള സംവിധായകന്‍ ഫാസിലിന്റെ മകനാണ് ഫഹദ്. അച്ഛന്റെ സിനിമയിലൂടെയായിരുന്നു ഫഹദിന്റേയും അരങ്ങേറ്റം. എന്നാല്‍ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത വിധം ആ തുടക്കം പിഴച്ചു.

    രണ്ടാം വരവില്‍ ഫഹദ് തന്റെ സ്ഥാനം നേടിയെടുക്കുക മാത്രമല്ല ചെയ്തത് മലയാള സിനിമയെ തന്നെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ച് നടത്തിക്കുക കൂടിയായിരുന്നു. ഇന്ന് ഫഹദ് ഫാസില്‍ എന്ന പേര് മാത്രം മതി ഏതൊരു സിനിമാപ്രേമിയ്ക്ക് സിനിമ കാണാന്‍. ഇപ്പോഴിതാ തന്റെ മകന്റെ ആദ്യ സിനിമയെക്കുറിച്ചും അതിന്റെ പരാജയത്തെക്കുറിച്ചുമൊക്കെ സംവിധായകന്‍ ഫാസില്‍ തന്നെ മനസ് തുറക്കുകയാണ്.

    കൈ എത്തും ദൂരത്ത്


    മൂവി റിപ്പബ്ലിക് എന്ന യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞത്. 2002ല്‍ പുറത്തുവന്ന കൈ എത്തും ദൂരത്ത് ആയിരുന്നു ഫഹദിന്റെ ആദ്യ ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഫഹദ് അമേരിക്കയിലേക്ക് പഠനത്തിന് പോയി. പിന്നീട് പ്രധാന വേഷത്തില്‍ സിനിമയിലേക്ക് തിരിച്ച് വരുന്നത് 2011ല്‍ ചാപ്പ കുരിശിലൂടെയായിരുന്നു. പിന്നെ നടന്നതെല്ലാം ചരിത്രമാണ്.

    ഫഹദിനെ സിനിമയിലേക്ക് കൊണ്ട് വന്നത് വെറുതെ അല്ലായിരുന്നുവെന്നാണ് ഫാസില്‍ പറയുന്നത്. കൃത്യമായി ടെസ്റ്റിങും അഭിമുഖങ്ങളും നടത്തി ഫഹദില്‍ ഒരു നടന്‍ ഉണ്ടെന്ന് ഉറപ്പായത് കൊണ്ടായിരുന്നു ഫഹദിനെ തിരഞ്ഞെടുത്തതെന്നാണ് ഫാസില്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഫഹദില്‍ ഒരു നടന്‍ ഉണ്ടെന്ന് മനസിലാക്കി

    എല്ലാ അഭിനേതാക്കളേയും ഇന്റര്‍വ്യൂ ചെയ്യുന്ന പോലെ മൂന്ന് നാല് ദിവസം ഇന്റര്‍വ്യൂ ചെയ്താണ് ഫഹദിനെയും തെരഞ്ഞെടുത്തത്. ഫഹദില്‍ ഒരു നടന്‍ ഉണ്ടെന്ന് മനസിലാക്കി തൃപ്തി ആയിട്ട് അവനെ കൊണ്ട് സിനിമയുടെ ഒരു ഭാഗം അഭിനയിപ്പിച്ച് ആ വീഡിയോ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കാണിച്ചിരുന്നുവെന്നും ഫാസില്‍ പറയുന്നു. ഒരു ഉളുപ്പും ഇല്ലാതെ ആണല്ലോ പയ്യന്‍ അഭിനയിക്കുന്നത് എന്നാണ് ലാല്‍ പ്രിയദര്‍ശനോട് വീഡിയോയെ പറ്റി പറഞ്ഞതെന്നും ഫാസില്‍ ഓര്‍ക്കുന്നുണ്ട്. നന്നായി അഭിനയിക്കുന്നുണ്ട് എന്ന് മമ്മൂട്ടിയും പറഞ്ഞുവെന്നും ഫാസില്‍ പറയുന്നു.

    സിനിമ പരാജയമായി

    എന്നാല്‍ ആ സിനിമ സിനിമ പരാജയമായി. ഫഹദ് അമേരിക്കയിലേക്ക് പോവുകയും ചെയ്തു. മകന്‍ ഒന്നുമാകാതെ അമേരിക്കയിലേക്ക് പോയതില്‍ ദുഃഖം ഉണ്ടോ എന്ന് തന്നോട് ഒരു പ്രമുഖ ചാനല്‍ അവതാരകന്‍ ചോദിച്ചിരുന്നുവെന്നും ഫാസില്‍ ഓര്‍ക്കുന്നു. ദുഃഖം ഒന്നുമില്ല അവനില്‍ ഒരു നടന്‍ ഉണ്ടന്നും തീര്‍ച്ചയായും തിരിച്ച് വരുമെന്നുമായിരുന്നു അന്ന് താന്‍ നല്‍കിയ മറുപടിയെന്നും ഫാസില്‍ ഓര്‍ക്കുന്നുണ്ട്. ആ അച്ഛന്റെ വാക്കുകള്‍ ശരിയെന്ന് കാലം തെളിയിക്കുകയും ചെയ്തു.

    അതേസമയം ഫഹദ് പ്രധന വേഷത്തിലെത്തിയ മലയന്‍കുഞ്ഞ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഫാസിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തീയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്.

    Recommended Video

    ഫഹദിന്റെ എല്ലാ പടവും കണ്ടിട്ടുണ്ട്, വലിയ ആരാധകനെന്ന് പുഷ്പ ഡയറക്ടര്‍
    മലയന്‍കുഞ്ഞ്


    മഹേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്.
    രജിഷ വിജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. അതേസമയം, 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്‌മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രം എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിനുണ്ട്.

    Read more about: fahadh faasil
    English summary
    Fazil Opens Up About Fahadh Faasil's First Movie Kayyethum Dhoorath And Comeback
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X