പാച്ചിക്കയ്ക്ക് ഇച്ചാക്കയുടെ കാര്യം മാത്രമേ നോക്കാന്‍ നേരമുള്ളൂ! ലാലിന്റെ പരിഭവത്തെക്കുറിച്ച് ഫാസില്‍

മലയാള സിനിമയിലെ ഐക്കോണിക് സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മോഹന്‍ലാലിന്റെ അരങ്ങേറ്റ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മണിച്ചിത്രത്താഴ് നീണ്ടു നില്‍ക്കുന്ന നിരവധി ക്ലാസിക്കുകള്‍ സമ്മാനിച്ച സംവിധായകന്‍. മോഹന്‍ലാല്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരേയുള്ള താരങ്ങളെ അവതരിപ്പിച്ച സംവിധായകനുമാണ് ഫാസില്‍. അദ്ദേഹത്തിന്റെ പാതയിലൂടെ തന്നെയാണ് മകന്‍ ഫഹദ് ഫാസിലും സിനിമയിലെത്തുന്നത്.

ഫാസില്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടിയും മോഹന്‍ലാലും തുല്യ പ്രാധാന്യമുള്ള നായകന്മാരായി തകര്‍ത്താടിയ സിനിമ. ജൂഹി ചൗള നായികയായി മലയാളത്തിലെത്തിയ സിനിമ. ഇന്നും ഹരികൃഷ്ണന്‍സ് ടിവിയില്‍ നിറഞ്ഞ സദസിലാണ് ഓടുന്നത്. രണ്ട് വലിയ താരങ്ങളെ വച്ചൊരു സിനിമ ചെയ്യുമ്പോള്‍ എങ്ങനെ ബാലന്‍സ് ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹരികൃഷ്ണന്‍സ്.

Fazil

ഹരികൃഷ്ണന്‍സ് പുറത്തിറങ്ങി 25 വര്‍ഷം പിന്നിടുകയാണ്. ഈ അസുലഭ നിമിഷത്തില്‍ ഹരികൃഷ്ണന്‍സിന്റെ ചിത്രീകരണ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ഫാസില്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒരുമിപ്പിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമുണ്ടായിട്ടില്ലെന്നാണ് ഫാസില്‍ പറയുന്നത്.

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വച്ച് സിനിമകള്‍ ചെയ്ത് ഹിറ്റാക്കിയ സംവിധായകനാണ് ഫാസില്‍. അതുകൊണ്ട് തന്നെ ഇരുവരേയും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം, തങ്ങളുടെ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന ഇരുവരേയും ഒരുമിപ്പിക്കുക എന്നത് സാധിക്കുന്ന വളരെ ചുരുക്കം സംവിധായകരില്‍ ഒരാളായിരുന്നു ഫാസില്‍. അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

''അവര്‍ക്ക് എന്നോടൊരു സ്നേഹവും വിശ്വാസവും ഉണ്ടായിരുന്നു. ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ ആയിരുന്നില്ല. കുടുംബ സുഹൃത്തുക്കളായിരുന്നു. എനിക്ക് മമ്മൂട്ടിയോടും മോഹന്‍ലാലിനോടും അടുപ്പം ഉള്ളതുപോലെ തന്നെ എന്റെ ഭാര്യക്ക് മമ്മൂട്ടിയുടെ ഭാര്യയോടും മോഹന്‍ലാലിന്റെ ഭാര്യയോടും അടുപ്പമുണ്ട്. ഹരികൃഷ്ണന്‍സിന്റെ സ്വിച്ച് ഓണ്‍ ഊട്ടിയില്‍ നടക്കുമ്പോള്‍ ഞാനും ഭാര്യ റോസിയും മമ്മൂട്ടിയും ഭാര്യ സുലുവും മോഹന്‍ലാലും ഭാര്യ സുജിയും അവിടെയുണ്ട്. ഞങ്ങളെല്ലാവരും ചേര്‍ന്ന് ഫോട്ടോ ഒക്കെ എടുത്തിട്ടുണ്ട്. അങ്ങനെയൊരു കുടുംബ സൗഹൃദം ഉള്ള കാലത്താണ് ഈ പടത്തിന്റെ ഷൂട്ടിംഗ്'' എന്നാണ് അദ്ദേഹം പറയുന്നത്.

അതിനാല്‍ സെറ്റിലും അതൊരു കുടുംബ ചിത്രം പോലെ രസകരമായി അങ്ങ് പോയെന്നാണ് ഫാസില്‍ പറയുന്നത്. എന്നാല്‍ ഒരിക്കല്‍ മാത്രം മോഹന്‍ലാലിന്റെ ഭാഗത്തു നിന്നൊരു പരിഭവം ഉണ്ടായെന്നാണ് ഫാസില്‍ ഓര്‍ക്കുന്നത്. ''ഒന്ന് രണ്ട് സീനുകളില്‍ മമ്മൂട്ടിയുടെ കോസ്റ്റ്യും എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ആ ഷര്‍ട്ട് ശരിയായില്ലല്ലോ, വേറെ നോക്ക് എന്ന് രണ്ടുമൂന്നു പ്രാവശ്യം ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞു'' ഇതായിരുന്നു ആ പരിഭവത്തിന്റെ കാരണമായി മാറിയത്.

Fazil

പിറ്റേ ദിവസവും അത് ആവര്‍ത്തിക്കേണ്ടി വന്നപ്പോള്‍ മോഹന്‍ലാല്‍ അവിടെ പാച്ചിക്കയ്ക്ക് ഇച്ചാക്കയുടെ കാര്യം മാത്രമേ നോക്കാന്‍ നേരമുള്ളൂ, എന്റെ കാര്യമൊന്നും നോക്കുന്നില്ലല്ലോ' എന്ന് പറഞ്ഞുവെന്നാണ് ഫാസില്‍ പറയുന്നത്. അതേസമയം, അങ്ങനെയൊരു വര്‍ത്തമാനം വന്നതല്ലാതെ വേറൊന്നും അന്ന് സംഭവിച്ചിട്ടില്ല എന്നും ഫാസില്‍ ഓര്‍ക്കുന്നു. മലയാളത്തിന്റെ രണ്ട് ബിഗ് എംസും ചേര്‍ന്ന് തകര്‍ത്താടുകയും ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു.

ഒരാള്‍ പറയേണ്ടത് രണ്ട് പേരും കൂടെ മുറിച്ച് പറയുന്നത് പോലെയായിരുന്നു ഹരികൃഷ്ണന്‍സിലെ ഡയലോഗുകള്‍. രണ്ടു പേരും അഭിനയ സാമ്രാട്ടുകള്‍ ആയതിനാല്‍ അതിലൊന്നും താളവും ശ്രുതിയും തെറ്റില്ല, നല്ല സംഗീതം പോലെ അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കുമെന്നാണ് ഫാസില്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X