For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഫഹദിനെ സിനിമയിൽ കൊണ്ടുവന്നത് മമ്മൂട്ടിയും മോഹൻലാലും പയ്യൻ കൊള്ളാമല്ലോ എന്ന് പറഞ്ഞ ശേഷം': ഫാസിൽ

  |

  മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഫാസിലിന്റെ മകനായ ഫഹദിന് സിനിമയിലേക്ക് ഉള്ള എൻട്രി എളുപ്പമായിരുന്നു. 2002 ൽ ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാൽ സിനിമ പരാജയപ്പെട്ടതോടെ ഫഹദും വെള്ളിത്തിരയിൽ നിന്ന് അപ്രത്യക്ഷമായി.

  പിന്നീട് 2009 ൽ കേരള കഫേ എന്ന ആന്തോളജി ചിത്രത്തിലൂടെ ആയിരുന്നു മടങ്ങി വരവ്. അതിലെ മൃത്യുഞ്ജയം എന്ന ഹസ്വചിത്രത്തിലെ അഭിനയം ഫഹദിന് ഏറെ ശ്രദ്ധനേടി കൊടുത്തു. പിന്നീട് അഭിനയിച്ച ചാപ്പ കുരിശ് എന്ന ചിത്രത്തിന് സഹനടനുള്ള കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചതൊടെ ഫഹദ് എന്ന നടനെ മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു.

  Also Read: 'നീളമുള്ള മുടി മുറിക്കണമെന്ന് പറഞ്ഞപ്പോൾ മടിച്ചിരുന്നു'; സുരേഷേട്ടന്റെ സ്വന്തം സുമലത ടീച്ചർ ഇവിടെയുണ്ട്!

  പിന്നീട്, ഡയമണ്ട് നെക്‌ലേസ്, 22 ഫീമെയിൽ കോട്ടയം, ആമേൻ, അന്നയും റസൂലും, ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ വളരെ ചെറിയ കാലം കൊണ്ട് മലയാള സിനിമയിൽ പകരക്കാരില്ലാത്ത നടനായി ഫഹദ് മാറുകയായിരുന്നു. ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഫഹദ് ഇന്ന്.

  അതിനിടെ, ഫഹദിനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് പിതാവും സംവിധായകനുമായ ഫാസിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുന്നത്. കൗമുദിയുടെ താരപകിട്ട് എന്ന പരിപാടിയിലാണ് ഫാസിൽ മകനെ സിനിമയിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് സംസാരിച്ചത്.

  Also Read: ഇനി മഞ്ജു വെറുതെ അഭിനയിക്കാമെന്ന് പറഞ്ഞാലും ആ കഥാപാത്രം മഞ്ജുവിന് കൊടുക്കില്ലെന്ന് തിരക്കഥാകൃത്ത്

  സംവിധായകൻ എന്ന നിലയിൽ മകനെ അങ്ങ് അഭിനയിപ്പിച്ചേക്കാം എന്ന് കരുതിയല്ല മകനെ താൻ സിനിമയിൽ കൊണ്ടുവന്നതെന്നാണ് ഫാസിൽ പറയുന്നത്. ഇന്റർവ്യൂ ഒക്കെ ചെയ്ത് അതൊക്കെ മോഹൻലാലിനെയും മമ്മൂട്ടിയെയുമെല്ലാം കാണിച്ച് അവർ പയ്യൻ കൊള്ളാമല്ലോ എന്ന് പറഞ്ഞ ശേഷമാണ് അവസരം നൽകിയത് എന്നാണ് ഫാസിൽ പറയുന്നത്. ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ.

  '20 വർഷം മുൻപ് ഞാൻ ഫഹദിനെ കൊണ്ടുവരുന്നത് ഒരു സംവിധായകൻ മകനെ അങ്ങ് കൊണ്ടുവന്നേക്കാം എന്ന് കരുതിയല്ല. രണ്ടു മൂന്ന് ദിവസം ഇന്റർവ്യൂ ചെയ്ത് അത് പലരെയും കാണിച്ചു. മോഹൻലാൽ, മമ്മൂട്ടി, ഉൾപ്പടെ പലരെയും കാണിച്ചിട്ട് പയ്യൻ കൊള്ളാലോ എന്ന പറയിച്ച ശേഷമാണ് ഞാൻ ഫഹദിനെ കൊണ്ടുവരുന്നത്.'

  Also Read: 'ഇന്നേവരെ പ്രതിഫലം ചോദിച്ച് വാങ്ങിയിട്ടില്ല, ഒരുപാട് പൈസ എനിക്ക് ആവശ്യമില്ല'; പ്രതിഫലത്തെ കുറിച്ച് സിദ്ദീഖ്!

  'നിർഭാഗ്യവശാൽ ആ പടം മോശമായി പോയി. അതിന് ശേഷം ഫഹദ് പഠിക്കാനായി അമേരിക്കയിലേക്കും പോയി. ഇതേകുറിച്ച് 2002 ൽ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം എന്നോട്, ഫഹദിന്റെ ഒളിച്ചിട്ടമാണോ ഇതെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് അവന്റെ മേഖല സിനിമയാണെന്നാണ്. അവൻ തിരിച്ചുവരുമെന്നാണ്. അവൻ വന്നു. ഫഹദിന് ഉള്ളിൽ ആ കഴിവ് ഉണ്ടെന്ന് ഞാൻ കണ്ടെത്തിയത് കൊണ്ടാണ് ഫഹദിനെ വച്ച് സിനിമ ചെയ്തത്.' ഫാസിൽ പറഞ്ഞു.

  'ഒരാളെ പുതുതായി അവതരിപ്പിക്കുക എന്നത് എനിക്ക് വലിയ പേടിയുള്ള കാര്യമാണ്. അയാളുടെ ഭാവി നശിപ്പിക്കുകയാണോ എന്നൊരു ഭയം വരും. കുഞ്ചാക്കോ ബോബനെ കൊണ്ടുവരുമ്പോൾ എനിക്ക് അത് ഉണ്ടായിരുന്നു. ഒരിക്കെ ഞാൻ ഫഹദ് കോളേജിലേക്ക് പോകുന്നതും വരുന്നതും കണ്ടപ്പോൾ ആണ് അവന്റേത് കോളേജിലൂടെയുള്ള ജീവിതമൊന്നുമല്ല മറ്റെന്തോ ആണെന്ന് ആദ്യം തോന്നിയത്.'

  Also Read: 'സുഹൃത്ത്, മാനേജർ, വഴികാട്ടി, അമ്മ'; പെർഫെക്ട് അമ്മ-മകൻ കോമ്പോ, വൈറലായി ഷെയ്ന്റേയും ഉമ്മയുടേയും വീഡിയോ!

  Recommended Video

  ഫഹദും നസ്രിയയും കൂടിയാൽ പിന്നെ കുട്ടി കളിയാണ്.. വീഡിയോ കാണാം | FilmiBeat Malayalam

  'പിന്നീട് എന്റെ സുഹൃത്തും പറഞ്ഞു. വീട്ടിൽ തന്നെ ഒരാൾ ഇല്ലേ, ഒന്ന് പരിക്ഷിച്ചൂടെയെന്ന്. അങ്ങനെ ആണ് പരീക്ഷിക്കുന്നത്. അതിൽ തെറ്റ് പറ്റിയതായി തോന്നിട്ടില്ല. ഫഹദ് അത് പ്രൂവ് ചെയ്തു. ഒരു പാൻ ഇന്ത്യൻ നടനായി ഒക്കെ ഉയർന്നു വരുക എന്നതൊക്കെ ഭാഗ്യമാണ്. ഞാൻ അതിൽ അഭിമാനിക്കുന്നു. ഇപ്പോൾ പുറത്തൊക്കെ പോകുമ്പോൾ എന്നോട് ഫഹദ് ഫാസിലിന്റെ അച്ഛൻ അല്ലേ എന്നാണ് ചോദിക്കുന്നത്. അങ്ങനെ ആയി മാറി.' ഫാസിൽ കൂട്ടിച്ചേർത്തു.

  Read more about: fahadh faasil
  English summary
  Fazil talks about introducing Fahadh Faasil in Kaiyethum Doorathu goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X