അക്കാര്യത്തിൽ ദുൽഖർ മമ്മൂക്കയെ പോലയേ അല്ല! കിംഗ് ഓഫ് കൊത്തയിൽ ഒരു ഉഗ്രൻ സംഭവം വരുന്നുണ്ട്; ഉണ്ണി ഫിഡാക്!

ഒരു നല്ല കൊമേർഷ്യൽ ചിത്രത്തിന്റെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ഗാനങ്ങൾ. ചില പാട്ടുകൾ ഡാൻസും ആവശ്യ ഘടകമായി വരാറുണ്ട്. നായകന്റെയും നായികയുടെയും എൻട്രി മുതൽ പ്രണയ രംഗങ്ങൾക്ക് വരെ മനോഹരമായ ഡാൻസ് രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്താറുണ്ട്. പല സിനിമകളും പ്രേക്ഷകർ ഓർത്തിരിക്കുന്നതും ഈ പാട്ടും ഡാൻസും കൊണ്ടൊക്കെ കൂടിയാണ്.

സിനിമയിലെ ഡാൻസ് രംഗങ്ങൾ സംവിധായകർക്ക് പുറമെ കൊറിയോഗ്രാഫർമാരാണ് സംവിധാനം ചെയ്യുക. സ്റ്റെപ്പുകൾ ഒരുക്കുന്നത് മുതൽ ഒരു ഡാൻസ് രംഗത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവരുടേതായിരിക്കും. നായകനും നായികയ്ക്കും പുറമെ നിരവധി സപ്പോർട്ടിങ് ഡാൻസേർസും ഒരു ഗാനരംഗത്തിൽ കടന്നു വരാറുണ്ട്.

മലയാള സിനിമയിൽ ഈ ഡാൻസർമാരെയെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് ഫെഫ്ക ഡാൻസേർസ് യൂണിയൻ. ഇപ്പോഴിതാ, അതിന്റെ അമരക്കാരിൽ ഒരാളായ ഉണ്ണി ഫിഡാക് സൂപ്പർ താരങ്ങളുടെ ഡാൻസിനെ കുറിച്ച് സംസാരിക്കുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട് ഇദ്ദേഹം.

unni fidac

'മലയാളത്തിൽ എല്ലാ താരങ്ങളുടെയും ഒപ്പം ഡാൻസ് ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ കൂടെ മേഘ സന്ദേശത്തിൽ ഡാൻസ് ചെയ്തിട്ടുണ്ട്. ആ സിനിമയിൽ ഒക്കെ അദ്ദേഹം നന്നായി തന്നെയാണ് ഡാൻസ് ചെയ്തിട്ടുള്ളത്. എല്ലാ താരങ്ങളുടെയും ഉള്ളിൽ ഡാൻസ് ഉണ്ട്. അവരെക്കൊണ്ട് ചെയ്യിച്ച് എടുക്കുന്നതിലാണ് കൊറിയോഗ്രാഫർ മാരുടെ കഴിവ്,'

'മമ്മൂക്ക കൈ കൊണ്ട് ഡാൻസ് ചെയ്യുന്ന ആളാണ്. പുള്ളിക്ക് കൈകൊണ്ട് കളിക്കാനാണ് ഈസി. കയ്യിലെ സ്റ്റെപ്പുകൾ വളരെ എളുപ്പത്തിൽ പുള്ളി ചെയ്യും. കാലിന്റെ കാര്യത്തിൽ പുള്ളിക്ക് കുറച്ച് പ്രശ്‌നമുണ്ട്. കയ്യിലെ മൂവ്മെന്റ് ആണെങ്കിൽ പുള്ളി കംഫർട്ടബിൾ ആണ്. അതിപ്പോൾ ശ്രദ്ധിച്ചാൽ അറിയാം. എല്ലാ മാസ്റ്റേഴ്സും കൈ ഉപയോഗിക്കുന്ന സ്റ്റെപുകളാണ് പുള്ളിക്ക് നൽകുക,'

'ലാലേട്ടൻ ശരീരം മുഴുവൻ ഉപയോഗിച്ച് ഡാൻസ് ചെയ്യും. എങ്ങനെ കൊടുത്താലും ആൾ ചെയ്യും. കയ്യാണെങ്കിലും കാലാണെങ്കിലും ഏത് രീതിക്കും വഴങ്ങുന്ന ആളാണ് ലാൽ സാർ. അങ്ങനെയൊരു ബോഡിയാണ് പുള്ളിയുടേത്. നമ്മളും കംഫർട്ടബിൾ ആണ് പുള്ളിയുടെ കൂടെ ചെയ്യാൻ,'

'സുരേഷ് ഗോപിയും ഈ പറഞ്ഞപോലെ കൈ കൊണ്ടുള്ള മൂവ്മെന്റ്സ് ആണ് ചെയ്യുക. അങ്ങനെയുള്ളതാകും കൂടുതൽ. അതാണ് കംഫർട്ടബിൾ. കുഞ്ചാക്കോ ബോബനും എന്ത് കൊടുത്താലും ചെയ്യും. പൃഥ്വിരാജും നല്ല ഡാൻസറാണ്. നന്നായി ചെയ്യുന്നുണ്ട്. ദിലീപ് മുഖത്ത് കോമഡി എക്സ്പ്രഷൻസ് കൊണ്ടുവരാനാണ് നോക്കുക,'

dulquer mammootty

'കൂടുതൽ എക്സ്പ്രഷനുകൾ വരുത്താനാണ് പുള്ളി ശ്രമിക്കുക. നല്ല ഡാൻസറാണ്. ടോവിനോ തോമസൊക്കെ കുറച്ചുകൂടെ പഠിക്കാനുണ്ട്. ശരിയായി വരാനുണ്ട്. പക്ഷെ ശരിയാകും. തല്ലുമാലയിൽ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്. ഇവരൊക്കെ പിൻവലിഞ്ഞു നിൽക്കുന്നതാണ് പ്രശ്‌നം. ഇവരൊക്കെ കുറച്ചു കൂടെ മുന്നോട്ട് വന്ന് ഡാൻസിനെ ഇഷ്ടപ്പെട്ട് ചെയ്താൽ ഇവർക്കെല്ലാം പറ്റും,'

'ടോവിനോ തോമസ് ആയാലും നിവിൻ പോളി ആയാലും നന്നായി ചെയ്യാൻ പറ്റും. ഫഹദ് ഫാസിൽ നല്ല ഡാൻസറാണ്. പക്ഷെ ഡാൻസ് ചെയ്യാൻ പറ്റുന്ന ഒരു സിനിമ കിട്ടിയിട്ടില്ല. ഏതോ ഒരു പടത്തിൽ ചെറുതായി ചെയ്തതായി ഒരു ഓർമയുണ്ട്. ഗോവയിൽ വെച്ച് ഷൂട്ട് ചെയ്ത ഒരു സോങ്ങാണ്. അത് പുള്ളി നന്നായി തന്നെ ചെയ്തു. വളരെ കഷ്ടപ്പെട്ടാണ് ചെയ്തത്,'

'കമ്മിറ്റ്മെന്റ് ഉണ്ടെങ്കിൽ ചെയ്യാൻ പറ്റുമെന്ന് മനസിലാക്കിയ കാര്യമാണ്. ദുൽഖർ ഗംഭീര ഡാൻസറാണ്. കിംഗ് ഓഫ് കൊത്തയിൽ ദുൽഖർ ഒരു ഉഗ്രൻ ഡാൻസ് ചെയ്തിട്ടുണ്ട്. മമ്മൂക്കയെ പോലെയല്ല. നന്നായി ചെയ്യും. പുള്ളിക്ക് ഡാൻസുമായി ബന്ധപ്പെട്ട് ഒരു സിനിമ കൊടുത്താൽ അടിപൊളി ആയിട്ട് ചെയ്യും. അതാണ് പുള്ളിയുടെ ഒരു ആറ്റിറ്റ്യൂഡിൽ നിന്ന് നമ്മുക്ക് മനസിലായത്,' ഉണ്ണി ഫിഡാക് പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X