For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപ് മാത്രമേ ഡാൻസേഴ്സിനോട് അങ്ങനെ ചെയ്യാറുള്ളു! മോഹൻലാലിന്റെ സെറ്റിൽ നിന്ന് ഇറക്കി വിട്ടിട്ടുണ്ട്'

  |

  വാണിജ്യ സിനിമകളിലേക്ക് വരുമ്പോൾ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഗാനങ്ങൾ. ചില ഗാനങ്ങൾക്ക് നൃത്തവും അഭിവാജ്യ ഘടകമായി വരാറുണ്ട്. നായകന്റെയും നായികയുടെയും എൻട്രി മുതൽ പ്രണയ രംഗങ്ങൾക്ക് വരെ മനോഹരമായ ഡാൻസ് രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്താറുണ്ട്.

  സിനിമയിലെ ഡാൻസ് രംഗങ്ങൾ സംവിധായകർക്ക് പുറമെ കൊറിയോഗ്രാഫർ മാരാണ് സംവിധാനം ചെയ്യുക. സ്റ്റെപ്പുകൾ ഒരുക്കുന്നത് മുതൽ ഒരു ഡാൻസ് രംഗത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അവരുടേതായിരിക്കും. നായകനും നായികയ്ക്കും പുറമെ നിരവധി ഡാൻസേർസും ഒരു ഗാനരംഗത്തിൽ ഉണ്ടാവാറുണ്ട്.

  Also Read: അഹാന ചെയ്തത് തെറ്റ്; അറിഞ്ഞിട്ടും റിമി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകന്‍!

  ഒരു പാട്ടിന്റെ അലെങ്കിൽ ഡാൻസ് സീനിന്റെ പൂര്ണതയ്ക്ക് കാരണക്കാരാവുന്നത് അവരാണ്. മലയാള സിനിമയിൽ ഈ ഡാൻസർമാരെയെല്ലാം ഒരു കുടകീഴിൽ കൊണ്ടുവരുന്ന സംഘടനയാണ് ഫെഫ്ക ഡാൻസേർസ് യൂണിയൻ.

  ഇപ്പോഴിതാ, അതിന്റെ അമരക്കാരിൽ ഒരാളായ ഉണ്ണി ഫിഡാക് സിനിമയിലെ ഡാൻസ് അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മോഹൻലാൽ, ദിലീപ് എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. വിശദമായി വായിക്കാം.

  'ദേവദൂതൻ എന്ന സിനിമയ്ക്ക് ഊട്ടിയിലായിരുന്നു ഷൂട്ട്. ലാൽ സാറിനെ ഞാനൊക്കെ ആദ്യമായി കാണുന്നത് ഊട്ടിയിൽ വെച്ചിട്ടാണ്. പുള്ളിയെ ആദ്യം കണ്ടപ്പോൾ ഒരുതരം രോമാഞ്ചം ആയിരുന്നു. ഞങ്ങൾ ഇങ്ങനെ സ്റ്റാക്കായി നിന്ന് പോയി. എന്തോ ദൈവം വരുന്നത് പോലെ ഒരു ഫീൽ ആയിരുന്നു. ആകെ ബ്ലാങ്ക് ആയി പോയി. ഡാൻസിനിടെ സ്റ്റെപ്പ് ഒക്കെ തെറ്റിച്ചു. നമ്മുടെ കോൺസൻട്രേഷൻ മുഴുവൻ പള്ളിയിൽ ആയിരുന്നു,'

  'പുള്ളിയുടെ മുഖമൊക്കെയാണ് നമ്മൾ കാണുന്നത്. മാസ്റ്റർ പറയുന്നത് ഒന്നും ശ്രദ്ധിച്ചില്ല. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. നമ്മളെ അപ്പോൾ തന്നെ ഊട്ടിയിൽ നിന്ന് ഗേറ്റ്ഔട്ട് അടിച്ചു. മോഹൻലാൽ സാർ അല്ല, മാസ്റ്ററാണ് പറഞ്ഞത്. അദ്ദേഹം അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല,'

  'ഇപ്പോഴും ചില ഡാൻസേർസിന് അങ്ങനെ ഉണ്ടാവാറുണ്ട്. പുതിയതായി വരുന്ന ഡാൻസേഴ്‌സിന് സംഭവിക്കാറുണ്ട്. വിജയുടെ പടത്തിന് പോയിട്ട് ഒന്നും ചെയ്യാതെ നിന്നെന്ന് അവിടെ നിന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട്. പുള്ളിയെ കണ്ട് സ്റ്റാക്കായി പോയി. ഇവരെയൊക്കെ ആദ്യമായി കാണുമ്പോൾ അങ്ങനെയാണ്. രജനി സാറിന്റെ ഒപ്പം വർക്ക് ചെയ്തപ്പോൾ രണ്ടു മൂന്ന് പയ്യന്മാർക്ക് ഇങ്ങനെ പറ്റിയിട്ടുണ്ട്,'

  'ദിലീപ് സാറിനൊപ്പം വർക്ക് ചെയ്യുമ്പോൾ കംഫർട്ടബിൾ ആണ്. പുള്ളി എല്ലാവരെയും പേര് പറഞ്ഞ് തന്നെ വിളിക്കും. അപ്പോൾ തന്നെ നമ്മൾ കംഫർട്ടബിൾ ആവും. പുള്ളി എല്ലാ കാര്യത്തിനും നമ്മളോടൊപ്പം ചേർന്ന് നിന്ന് വളരെ സപ്പോർട്ടീവ് ആയ ആർട്ടിസ്റ്റാണ്. ദിലീപ് സാറിന്റെ പടം ചെയ്യാൻ എല്ലാവര്ക്കും നല്ല താൽപര്യമാണ്. ഭയങ്കര ജോളിയാണ് ലൊക്കേഷനിൽ,'

  'ചില നടന്മാരോടൊപ്പം ചെയ്യാൻ വലിയ പാടാണ്. ഡാൻസ് അറിയാത്ത ആർട്ടിസ്റ്റ് ആയിരിക്കും. മാസ്റ്റർ വലിയ വലിയ സ്റ്റെപ്പിടും ഇവരെക്കൊണ്ട് അത് പറ്റില്ല. ഞങ്ങൾ നിന്ന് കഷ്ടപ്പെട്ട് 10,25 ടെക്ക് എടുത്താലും ശരിയാവില്ല. ഓരോ ടേക്കിലും ഞങ്ങൾ ചെയ്ത കൊണ്ടിരിക്കും ആർട്ടിസ്റ്റുകൾ തെറ്റിച്ചോണ്ട് ഇരിക്കും. നമുക്കത് ഭയങ്കര കഷ്ടപ്പാടാണ്,'

  'പുതിയ താരങ്ങൾ പലരും ചെയ്യാൻ പറ്റില്ലെങ്കിൽ പറഞ്ഞ് മാറി നിൽക്കാറുണ്ട്. പക്ഷെ മമ്മൂട്ടിയും മോഹൻലാലുമൊക്കെ എന്തിനു റെഡിയാണ്. അതുകൊണ്ടാണ് അവരിപ്പോഴും സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്നത്. ഇപ്പോഴുള്ളവർ കഷ്ടപ്പെട്ടാൽ അവർക്കും ആ പദവിയിൽ എത്താം,'

  Also Read: 'ആ സംഭവത്തോടെ ഇനി സിനിമയിലേക്ക് ഇല്ലെന്ന് തീരുമാനിച്ചിരുന്നു; ഡിവോഴ്‌സ് രസമുള്ള ഓർമ്മയാണ്': ലെന

  'ലാൽ ജോസ് സാറിന് കൊറിയോഗ്രാഫറിന്റെ ആവശ്യമില്ല. അദ്ദേഹം ഗംഭീരമായിട്ട് എടുക്കും. ചില സംവിധായകർ അങ്ങനെയുണ്ട്. ഡാൻസ് ഓറിയെന്റഡ് ആയി വരുമ്പോൾ തീർച്ചയായും മാസ്റ്റർ വേണം. അല്ലാതെ ഒരു സംവിധായകന് മാത്രമായി പറഞ്ഞു കൊടുക്കാൻ കഴിയില്ല. ചില ഡ്യുവറ്റിൽ സംവിധായകൻ മതിയാവും. മിക്കതും ലാൽ ജോസ് സാർ തന്നെയാണ് എടുക്കാറ്. പ്രേമത്തിൽ അൽഫോൺസ് പുത്രനും ചെയ്തിട്ടുണ്ട് അങ്ങനെ,' ഉണ്ണി ഫിഡാക് പറഞ്ഞു.

  Read more about: mohanlal
  English summary
  FEFKA Dancers Union President Unni Fidac Recalls His Working Experience With Mohanlal And Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X