ആ രംഗം വെട്ടിയത് നന്നായി; ഫോണില്‍ ഇപ്പോഴും ബേസിലുമായുള്ള കോള്‍ റെക്കോര്‍ഡുണ്ട്: ബിജി പറയുന്നു

സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. ടൊവിനോ തോമസിനെ നായകനാക്കി ചിത്രമൊരുക്കിയിരിക്കുന്ന് ബേസില്‍ ജോസഫ് ആണ്. കുഞ്ഞിരാമായണത്തിനും ഗോദയ്ക്കും ശേഷം ബേസില്‍ ഒരുക്കിയ സിനിമ നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്തത്. നെറ്റ്ഫ്ളിക്സിന്റെ ഗ്ലോബല്‍ ടോപ്പ് ടെന്നില്‍ ഇടം പിടിക്കാന്‍ സാധിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് മിന്നല്‍ മുരളി. ചിത്രത്തിലെ നായികയായ ബ്രൂസ്‌ലി ബിജിയെ അവതരിപ്പിച്ചത് പുതുമുഖ നടിയായ ഫെമിന ജോര്‍ജ് ആയിരുന്നു. ഇപ്പോഴിതാ മിന്നില്‍ മുരളിയെക്കുറിച്ചുള്ള ഫെമിനയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

പുതുമുഖ നടിയെന്ന നിലയില്‍ താന്‍ അനുഭവിച്ചിരുന്ന ടെന്‍ഷനെക്കുറിച്ചും ഈ സമയത്ത് ബേസില്‍ ജോസഫുമായി നടത്തിയ ഫോണ്‍ കോളിനെക്കുറിച്ചുമാണ് ഫെമിന തുറന്ന് പറഞ്ഞിരിക്കുന്നത്. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഫെമിനയുടെ വാക്കുകള്‍ വായിക്കാം വിശദമായി.

Femina George

സിനിമ റിലീസാകുന്നതിന് മുമ്പ് വരെ ഞാന്‍ ഭയങ്കര ഡൗണ്‍ ആയിരുന്നു. ടെന്‍ഷന്‍ താങ്ങാനാകാതെ നവംബര്‍ ഒക്കെ ആയപ്പോള്‍ ഞാന്‍ ബേസിലേട്ടനെ വിളിച്ചു. എനിക്ക് ഭയങ്കര ടെന്‍ഷനാണ്, എനിക്കറയത്തില്ല എന്താണെന്ന്. ബിജിയെങ്ങനെയുണ്ടെന്നാണ് ബേസിലേട്ടന് തോന്നുന്നതെന്ന് ചോദിച്ചു. അദ്ദേഹം സന്തുഷ്ടനായിരുന്നു. ഒരു പുതുമുഖം എന്ന നിലയില്‍ എന്നെ കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്തു. അതില്‍ പുള്ളി വളരെ ഹാപ്പിയാണ്. പുള്ളി ഒരു മണിക്കൂറോളം എന്നോട് സംസാരിച്ചു. അതില്‍ ഇതിനെ പറ്റി മാത്രമല്ല, ഇനി മുന്നോട്ട് എങ്ങനെയായിരിക്കണമെന്നും എന്തൊക്കെ ചെയ്യണം, എങ്ങനത്തെ കഥാപാത്രങ്ങള്‍ ചെയ്യണം, എങ്ങനെ നിക്കണം, വരുന്ന എല്ലാ കഥാപാത്രങ്ങള്‍ ചെയ്യുന്നതിന് പകരം രണ്ട് സിനിമയെങ്കില്‍ രണ്ട് സിനിമ അത് നോട്ട് ചെയ്യപ്പെടുന്നതാകണം, തിരക്കഥ വായിക്കുന്നതും വായനയും സിനമ കാണലുമൊക്കെ പുള്ളി സംസാരിച്ചു. ആ ഒരു മണിക്കൂറത്തെ ഫോണ്‍ കോള്‍ എന്റെ ഫോണില്‍ ഇപ്പോഴും റെക്കോര്‍ഡ് ആയി ഇരിക്കുന്നുണ്ട്. എന്നെങ്കിലും ഡൗണ്‍ ആയാല്‍ വീണ്ടും കേള്‍ക്കാനാണ്. എന്നെ സംബന്ധിച്ച് അതൊരു ബൂസ്റ്റര്‍ ഡോസ് പോലെയാണ്. എന്നാണ് ഫെമിന പറയുന്നത്.

ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രം വര്‍ക്ക് ആകാത്തവരുമുണ്ടാകും. എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. പക്ഷെ എന്റെ സംവിധായകന്‍ ഹാപ്പിയാണ്, ഭൂരിഭാഗം പ്രേക്ഷകരും ഹാപ്പിയാണ്, എനിക്ക് വര്‍ക്ക് ആയി, നിര്‍മ്മാതാക്കളും ഹാപ്പിയാണ്. അതിനാല്‍ ഞാനും ഹാപ്പിയാണെന്നും ഫെമിന പറയുന്നു. ചിത്രത്തില്‍ ഇപ്പോള്‍ കാണുന്ന ഇന്‍ട്രോ സീനിന് പകരം മറ്റൊരു രംഗമായിരുന്നു നേരത്തെ എന്നും ഫെമിന പറയുന്നു. ആ രംഗം മാറ്റിയാണ് ഇപ്പോഴത്തെതാക്കിയത്. അത് നന്നായെന്നാണ് ഫെമിന പറയുന്നത്.

Recommended Video

ബേസിൽ ചൂടായി, പിന്നെയാര് ചെയ്യുമെടോ ഇത്? | Guru Somasundaram Interview | Minnal Murali | FilmiBeat

ഷൂട്ട് ചെയ്തപ്പോള്‍ ബ്രൂസ്‌ലി ബിജിയുടെ ഇന്‍ട്ര ഇതായിരുന്നില്ല. ഇപ്പോള്‍ കാണിച്ചിരിക്കുന്ന സീനിന് തൊട്ട് മുമ്പ് വരുന്ന സീനായിരുന്നു. അനീഷ് തന്നെ തേച്ച് പോയ സങ്കടത്തില്‍ ബിജി കിടന്ന് കരയുന്നതായിരുന്നു ആദ്യം കാണിക്കാനിരുന്നത്. തന്റെ കരാട്ടെ സ്‌കൂളിലെ ഒരു കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു ബിജി കരഞ്ഞിരുന്നത്. ആ സമയത്താണ് അനീഷ് കയറി വരുന്നത്. പെട്ടെന്ന് ബിജി കണ്ണൊക്കെ തുടച്ച്, ഞാന്‍ കരഞ്ഞ കാര്യം നീ ആരോടും പറയരുതെന്ന് കുട്ടിയോട് പറഞ്ഞ് എഴുന്നേല്‍ക്കുകയാണ്. പിന്നെയാണ് അനീഷിനെ കിക്ക് ചെയ്ത് വീഴ്ത്തുന്നത്. പക്ഷെ ആ സീന്‍ ഇപ്പോള്‍ പടത്തില്‍ ഇല്ലാത്തത് നന്നായിയെന്ന് തോന്നുന്നു. കാരണം ഇപ്പോള്‍ ആളുകള്‍ കണ്ട ബിജി വളരെ ബോള്‍ഡ് ആയ, ഇന്‍ഡിപ്പന്‍ഡന്റ് ആയ സ്ത്രീയാണ്. ആ രംഗം സിനിമയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ബിജിയുടെ മറ്റൊരു മുഖം സിനിമയില്‍ കാണുമായിരുന്നു. അപ്പോള്‍ പക്ഷെ ഇപ്പോള്‍ പറയുന്നത് പോലെ ബോള്‍ഡ് എന്ന് പറയില്ലായിരുന്നു. ഷൂട്ട് ചെയ്തതായിരുന്നു. പക്ഷെ ഡബ്ബിംഗില്‍ മാറ്റിയതാണ്. അത് വളരെ നന്നായെന്നാണ് ഫെമിന അഭിപ്രായപ്പെടുന്നത്.

More from Filmibeat

Read more about: minnal murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X