'ഞാൻ വിവാഹത്തിന് എതിരാണ്, ഒരു കൂട്ടിന് കല്യാണം കഴിക്കണമെന്നില്ലല്ലോ; ലാലേട്ടനെ വെച്ച് സിനിമ എടുക്കണം': മോനിഷ

ലോകേഷ് കനകരാജ് അവതരിപ്പിച്ച ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിലൂടെ താരമായി മാറിയിരിക്കുകയാണ് മോനിഷ മോഹൻ മേനോൻ. മലയാള സിനിമയിൽ സംവിധായക സഹായിയായും സൂപ്പർ ഹിറ്റായ ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകയായും ശ്രദ്ധ നേടിയിട്ടുള്ള മോനിഷ ആദ്യമായി അഭിനയിച്ച സിനിമയാണ് ഫൈറ്റ് ക്ലബ്. അബ്ബാസ് എ റഹ്‌മത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായാണ് മോനിഷ എത്തിയത്. ലോകേഷ് കനകരാജിന്റെ ടീമിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മോനിഷ ഇപ്പോൾ.

അതിനിടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് മോനിഷ. സംവിധാന മോഹവുമായി നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വന്ന അവസരമാണ് ഫൈറ്റ് ക്ലബ് എന്ന് മോനിഷ പറയുന്നു. മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും മോനിഷ പറഞ്ഞു. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോനിഷ.

Fight Club Movie Actress, Actress Monisha Mohan Menon, Monisha Mohan Menon news, Monisha Mohan Menon photos

'ഷോർട്ട്ഫിലിമിന്റെ കാര്യങ്ങൾ നടക്കുന്ന സമയത്താണ് ഫൈറ്റ് ക്ലബ്ബിലേക്ക് വിളി വരുന്നത്. ഇൻസ്റ്റാഗ്രാമിലെ എന്റെ ഫുഡ് കഴിക്കുന്ന ഒരു റീൽ കണ്ടാണ് അവർ മെസ്സേജ് ചെയ്തത്. അതുവരെ അഭിനയിക്കണം എന്ന ചിന്തയൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇതൊരു നല്ല ടീമാണെന്ന് കണ്ടോപ്പോൾ കൂടെയുള്ളവരെല്ലാം ചെയ്യാൻ നിർദേശിച്ചു. അങ്ങനെ കഥ കേട്ട് ചെയ്യുകയായിരുന്നു. ഓഡിഷൻ ഒന്നും ഉണ്ടായിരുന്നില്ല. അഭിനയിക്കാൻ എനിക്ക് കോൺഫിഡൻസില്ല. നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ എടുത്തോളൂ എന്നാണ് പറഞ്ഞത്,' മോനിഷ പറയുന്നു.

'ട്വൽത്ത് കഴിഞ്ഞപ്പോൾ മുതൽ സിനിമ എന്ന ആഗ്രഹമുണ്ട്. മീഡിയ ഫീൽഡുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ആയിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് എഞ്ചിനീയറിങ് ചെയ്യേണ്ടി വന്നു. പക്ഷെ അതിനിടെ സിനിമ കാണലും എഴുത്തും എല്ലാം ഉണ്ടായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ ശേഷമാണ് പിന്നീട് സിനിമയ്ക്കായി ഇറങ്ങുന്നത്. കായംകുളം കൊച്ചുണ്ണിയിൽ റിസർച് ടീം അംഗമായാണ് ആദ്യം കയറുന്നത്. പിന്നീട് അതിൽ തന്നെ അസിസ്റ്റന്റായി. അതിനു ശേഷമാണ് സ്വന്തമായി ഷോർട്ട് ഫിലിം ചെയ്യാൻ ഇറങ്ങുന്നത്,'

'ലാലേട്ടനെ വെച്ചൊരു സിനിമ ചെയ്യണമെന്നത് ആഗ്രഹമാണ്. ഒരു ഫാൻ ഗേൾ എന്ന നിലയിൽ അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. രജനി സാറിനെ വെച്ച് കാർത്തിക് സുബ്ബരാജ് ചെയ്തത് പോലെ ഒരു സിനിമ ചെയ്യണം എന്നതാണ് ആഗ്രഹം,' മോനിഷ കൂട്ടിച്ചേർത്തു. തന്റെ വ്യക്തിജീവിതം സംബന്ധിച്ച ചില കാര്യങ്ങളും കാഴ്ചപ്പാടുകളും മോനിഷ പങ്കുവെച്ചു.

'സുഹൃത്തുക്കളാണ് എല്ലാം. കൊച്ചിയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. വിഷമം വരുമ്പോൾ അവർക്കൊപ്പം ഇരിക്കുകയാണ് ചെയ്യാറുള്ളത്. യാത്രകൾ ഇഷ്ടമാണ്. വണ്ടി എടുത്ത ശേഷം ധാരാളം യാത്രകൾ ചെയ്യുന്നുണ്ട്. യാത്രകൾ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം തന്നെയാണ്,' മോനിഷ പറഞ്ഞു. വിവാഹം എന്നതിനോട് താൻ എതിരാണെന്നും മോനിഷ അഭിമുഖത്തിൽ വ്യക്തമാക്കി.

Fight Club Movie Actress, Actress Monisha Mohan Menon, Monisha Mohan Menon news, Monisha Mohan Menon photos

'ഞാൻ മാര്യേജ് എന്ന സിസ്റ്റത്തിനോട് എതിരാണ്. കല്യാണം എന്നൊരു കോൺസെപ്റ്റിനോട് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല. സ്ത്രീധനം കൊടുക്കലൊന്നും ഒട്ടും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ്. ഇതൊന്നും ആരെയും പറഞ്ഞ് മനസിലാക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഞാൻ കല്യാണം കഴിക്കാനുള്ള സാധ്യതയില്ല. എന്തെങ്കിലും ലിവിങ് റിലേഷൻഷിപ്പ് ഉണ്ടായെങ്കിലെ ഉള്ളൂ. ഒരു കൂട്ടിന് വിവാഹം കഴിക്കണം എന്നൊന്നും ഇല്ലല്ലോ,'

'എനിക്ക് ഇഷ്ടംപോലെ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർച്ചയായി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ ഒരു ബ്രേക്ക് ഉണ്ടായിട്ടില്ല. ഒന്ന് രണ്ടു മാസങ്ങളൊക്കെ എന്തെങ്കിലും ബ്രേക്ക് വന്നിട്ടുണ്ടെങ്കിലേ ഉള്ളൂ. ഒരു പ്രണയം കഴിഞ്ഞ് അടുത്ത പ്രണയം അതുകഴിഞ്ഞ് അടുത്തത്. അങ്ങനെ ആയിരുന്നു. ഭയങ്കര മോശമായി തോന്നും. പക്ഷെ അതാണ് സത്യം. ഒത്തിരി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്,' മോനിഷ മോഹൻ മേനോൻ പറഞ്ഞു.

കായകുളം കൊച്ചുണ്ണിയിലൂടെ സംവിധാന സഹായിയായി തുടങ്ങിയ മോനിഷ സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ തന്നെ പ്രതി പൂവൻ കോഴി, സല്യൂട്ട് തുടങ്ങിയ സിനിമകളിലും അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X