എന്നെ പൂര്‍ണമാക്കിയ ആള്‍; കാത്തിരിപ്പിന് വിരാമമിട്ട് വരനെ പരിചയപ്പെടുത്തി അമേയ മാത്യു

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അമേയ മാത്യു. അമേയയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ക്യാപ്ഷന്‍ സിംഹം എന്നാണ് അമേയയെ ആരാധകര്‍ വിളിക്കുന്നത്. അടിപൊളി ചിത്രങ്ങള്‍ക്കൊപ്പം അമേയ കുറിക്കുന്ന രസികന്‍ ക്യാപ്ഷനുകള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ചിത്രമാണോ ക്യാപ്ഷനാണോ കൂടുതല്‍ അടിപൊളി എന്ന സംശയമേ ആരാധകര്‍ക്ക് വരാറുള്ളൂ.

കരിക്കിന്റെ വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമയിലേക്ക് എത്തി. ആട് 2, ഒരു ബോംബ് കഥ തുടങ്ങിയ സിനിമകളിലൂടെ അമേയ സിനിമാ ലോകത്ത് സാന്നിധ്യം അറിയിച്ചു. സോഷ്യല്‍ മീഡിയയിലെ മിന്നും താരമായ അമേയ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ആരാധകരോട് പങ്കുവെക്കാറുണ്ട്.

Ameya Mathew

ഇപ്പോഴിതാ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ് അമേയ. വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണ് അമേയ. ഈയ്യടുത്താണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കിയാണ് അമേയ തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വാര്‍ത്ത പുറത്ത് വിടുന്നത്. എന്നാല്‍ അപ്പോഴും ട്വിസ്റ്റ് അവസാനിച്ചിരുന്നില്ല. ആരേയാണ് വിവഹം കഴിക്കുന്നത് എന്ന വിവരം അമേയ പുറത്തു വിട്ടിരുന്നില്ല. താരം പങ്കുവച്ച ചിത്രങ്ങളിലൊന്നും വരന്റെ മുഖം കാണാന്‍ സാധിച്ചിരുന്നില്ല.

തന്റെ വരന്റെ പേരും അമേയ പുറത്ത് വിട്ടിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയ ആരാണ് അമേയയുടെ വരന്‍ എന്ന് അറിയാനുള്ള ആകാംഷയിലായി. പലരേയും സോഷ്യല്‍ മീഡിയ തന്നെ അമേയയുടെ വരനായി കണ്ടെത്തുകയും ചെയ്തു. എന്തായാലും ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. താന്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് അമേയ. പുതിയ പോസ്റ്റിലൂടെയാണ് അമേയ വരനെ പരിചയപ്പെടുത്തിയത്.

തന്റെ പിറന്നാള്‍ ദിനത്തിലാണ് അമേയ വരനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത്രയും കാലം ആഘോഷിച്ച എന്റെ ബര്‍ത്ത്‌ഡേകളില്‍ ഈ ബര്‍ത്ത്‌ഡേ മാത്രം എനിക്ക് വളരെ സ്‌പെഷ്യല്‍ ആയിരുന്നു. അതിന്റെ കാരണം, ഈ ബര്‍ത്ത്‌ഡേ മുതല്‍ എന്റെ ലൈഫില്‍ മറ്റൊരാള്‍കൂടി കടന്നു വരുകയാണ് എന്നാണ് അമേയ പറയുന്നത്. കിരണ്‍ എന്നാണ് അമേയയുടെ വരന്റെ പേര്. എന്റെ പിറന്നാള്‍ ദിനം എന്റെ പ്രതിശ്രുത വരനെ പരിചയപ്പെടുത്താന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. എന്റെ ഭാഗ്യം, എന്റെ ജീവിതം പൂര്‍ണ്ണമാക്കിയ ആള്‍- കിരണ്‍ എന്നും അമേയ കുറിക്കുന്നു.

Ameya Mathew

അധികം വൈകാതെ തന്നെ പോസ്റ്റ് വൈറലായി മാറി. ഇതോടെ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തി. അങ്ങനെ കാത്തിരുന്ന ആളെ കണ്ടു, ഇതായിരുന്നല്ലേ വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത് എന്നെക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍. നേരത്തെ, മോതിരം പരസ്പരം കൈമാറി. ഞങ്ങളുടെ സ്നേഹം എന്നന്നേക്കുമായി വലയം ചെയ്യപ്പെട്ടിരിയ്ക്കുന്നു' എന്ന കുറിപ്പോടെയാണ് അമേയ തന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.

എന്നാല്‍ വരന്റെ മുഖം കാണിക്കാത്തതിന്റെ പേരില്‍ അമേയ കടുത്ത വിമര്‍ശനങ്ങളും നേരിട്ടു. മുഖം കാണിക്കാന്‍ ധൈര്യമില്ലേ. അത്രയ്ക്ക് ചുന്ദരനാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. വിമര്‍ശനങ്ങള്‍ക്ക് അന്നേ ദിവസം തന്നെ അമേയ മറുപടിയും നല്‍കി. 'ഞാന്‍ എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മുഖം കാണിക്കും. അത് നിങ്ങള്‍ നോക്കേണ്ട കാര്യമില്ല' എന്നായിരുന്നു നടിയുടെ മറുപടി. താരത്തിന്റെ മറുപടി കയ്യടി നേടുകയും ചെയ്തു. ഒടുവില്‍ ഇപ്പോഴിതാ അമേയയുടെ വരനെ പരിചയപ്പെട്ടിരിക്കുകയാണ് ആരാധകര്‍.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X