ഞാനത് ചെയ്യാന്‍ പാടില്ലായിരുന്നു! ഒടുവില്‍ ആരതിയോട് മാപ്പ് പറഞ്ഞ് റിയാസ്; ഫാന്‍സിനെ പേടിച്ചിട്ടല്ല!

ബിഗ് ബോസ് താരം റോബിന്റെ കാമുകി ആരതി പൊടിയെക്കുറിച്ചുള്ള ബിഗ് ബോസ് താരം റിയാസ് സലീമിന്റെ പരാമര്‍ശം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആരാണ് ആരതി? അവള്‍ ഫെയ്മസാണോ? എന്നായിരുന്നു തന്റെ ഒരു വീഡിയോയില്‍ റിയാസ് ചോദിച്ചത്. പിന്നാലെ റിയാസിനെതിരെ ചിലര്‍ വിമര്‍ശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ പരാമര്‍ശത്തില്‍ ആരതിയോട് മാപ്പ് ചോദിച്ചെത്തിയിരിക്കുകയാണ് റിയാസ് സലീം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു റിയാസ് മാപ്പ് ചോദിച്ചത്. അതേസമയം താന്‍ മാപ്പ് ചോദിക്കുന്നത് ആരാധകരെ ഭയന്നിട്ടല്ലെന്നും റിയാസ് പറയുന്നുണ്ട്. തന്റെ പരാമര്‍ശം അനാവശ്യമായിരുന്നുവെന്നും റിയാസ് സമ്മതിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

എനിക്കതിലൊന്നും താല്‍പര്യമില്ലായിരുന്നു

'കുറച്ച് കാര്യങ്ങളില്‍ വ്യക്തത നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നു. ഞാനിതൊട്ടും ഇഷ്ടപ്പെടുന്നില്ല. ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് പിന്നെ വിവാദമായി മാറും, ആളുകള്‍ അയാള്‍ക്കെതിരെ രംഗത്തെത്തും. പിന്നെ മറ്റൊരാള്‍ വന്ന് വിശദീകരണം നല്‍കും'

'ഞാനിത് ഇഷ്ടപ്പെടുന്നില്ല. ഷോയ്ക്ക് ശേഷം, പല മത്സരാര്‍ത്ഥികളും മറ്റൊരാളെക്കുറിച്ച് എന്തെങ്കിലും പറയുന്നതും അതിന് മറുപടി നല്‍കുന്നതും കണ്ടിട്ടുണ്ട്. പിന്നെ മൂന്നാമതൊരാള്‍ വന്ന് അതില്‍ തന്റെ അഭിപ്രായം പറയുന്നതും കാണാം. ഇതൊന്നും ഞാന്‍ ചെയ്തില്ല. എനിക്കതിലൊന്നും താല്‍പര്യമില്ലായിരുന്നു'

അവര്‍ക്ക് മൂവ് ഓണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് നാണക്കേടാണ്

'ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ മൂവ് ഓണ്‍ ചെയ്തു കഴിഞ്ഞു. പക്ഷെ ചിലര്‍ ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനങ്ങളിലും മറ്റും പോയി എന്റെ പേര് വിളിച്ച് കൂവുകയും എന്നെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് മൂവ് ഓണ്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്നത് നാണക്കേടാണ്. പക്ഷെ ആളുകള്‍ ആ വശം കാണില്ല. അത് സാരമില്ല. അവരില്‍ നിന്നും അത് പ്രതീക്ഷിക്കുന്നുമില്ല'

അത് തീര്‍ത്തും അനാവശ്യമായിരുന്നു

'കഴിഞ്ഞ ദിവസത്തെ ക്യൂ ആന്റ് എയില്‍ ഈ വ്യക്തിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചിലര്‍ ചോദിച്ചിരുന്നു. എനിക്ക് അയാളെക്കുറിച്ച് അറിയില്ലെങ്കില്‍ എനിക്ക് അറിയില്ല അവള്‍ ആരാണെന്ന് പറയാമായിരുന്നു അപ്പോള്‍ എനിക്ക്. പക്ഷെ അതിന് പകരം ആരാണവള്‍ എന്നായിരുന്നു ഞാന്‍ ചോദിച്ചത്. അത് തീര്‍ത്തും അനാവശ്യമായിരുന്നു. ഞാന്‍ അങ്ങനെ ചെയ്യേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് വേണമെങ്കില്‍ എന്നോട് ആരാണ് റിയാസ് എന്നു ചോദിക്കാമായിരുന്നു. കാരണം ഞാനിവിടെ മല മറിച്ചിട്ടൊന്നുമില്ല'

'എന്നെ ആളുകള്‍ക്ക് അറിയുന്നത് ഞാനൊരു ഷോയുടെ ഭാഗമായതു കൊണ്ടും എന്റെ വീഡിയോകള്‍ കണ്ടതു കൊണ്ടുമാണ്. നിങ്ങള്‍ക്ക് ഒരു നടനെ അറിയുന്നത് ഒരു സിനിമയില്‍ അവര്‍ അഭിനയിച്ച് കൊണ്ടാകും. അല്ലാതെ നിങ്ങളുടെ അപ്പൂപ്പന്‍ ആയതു കൊണ്ടല്ല. ഇങ്ങനൊക്കെ തന്നെയാണ്. ഏത്ര ചെറിയ എസ്റ്റാബ്ലിഷ്‌മെന്റ് ആയാലും അതിന് പിന്നിലെ കഴ്ചപ്പാടുണ്ടായിട്ടുണ്ട്. അതിന്റെ മൂല്യം അതിനുണ്ട്. അതിനാല്‍ ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറയേണ്ടതുണ്ടായിരുന്നില്ല'

ഞാന്‍ നിങ്ങളില്‍ നിന്നും ഇതിലും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല

'ചിലപ്പോള്‍ വേറെന്തെങ്കിലും കാരണം കൊണ്ടാകും അവര്‍ക്ക് പെട്ടെന്നൊരു ഹൈപ്പ് ലഭിച്ചത്. പക്ഷെ ഇതൊന്നും ബാധിക്കുന്നില്ല. ഞാന്‍ അവരോട് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാനവരോട് മാപ്പ് ചോദിക്കുന്നു'

'ഈ മാപ്പ് ഞാന്‍ പറഞ്ഞത് എന്നെക്കുറിച്ചോ എന്റെ കുടുംബത്തെക്കുറിച്ചോ വൃത്തികെട്ട കമന്റ് പറയുന്നവര്‍ കാരണമോ, ഇത്രയും തറയായിട്ടുള്ള കാര്യങ്ങള്‍ പറയുന്നവര്‍ കാരണമോ അല്ല. യൂട്യൂബ് വീഡിയോ ചെയ്യുന്നവര്‍ കാരണമോ അല്ല. കാരണം നിങ്ങളുടെയൊക്കെ ലെവല്‍ എന്താണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളില്‍ നിന്നും ഇതിലും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ല. ഒരാളെക്കുറിച്ച് ഇത്രയും മോശമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പറയാം പറ്റും. കാരണം നിങ്ങള്‍ ഏത് സൈഡിലാണെന്ന് എനിക്കറിയാം. അപ്പോള്‍ നിങ്ങള്‍ കാരണമല്ല ഞാനിത് പറയുന്നത്'

 അല്ലാതെ അവരുടെ ആരാധകര്‍ മൂലമല്ല. അവരുടെ നിലവാരം എനിക്കറിയാം

ഞാന്‍ ഒരു സ്ത്രീയെക്കുറിച്ച് ഭയങ്കര മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ഞാനവരെ അനാവശ്യമായി ഇതിലേക്ക് വലിച്ചിടുകയായിരുന്നു. അതിനാണ് മാപ്പ് പറയുന്നത്. അല്ലാതെ അവരുടെ ആരാധകര്‍ മൂലമല്ല. അവരുടെ നിലവാരം എനിക്കറിയാം. ആ റീല്‍ ഞാന്‍ പിന്‍വലിച്ചിട്ടുണ്ട്. യൂട്യൂബില്‍ നിന്നും ആ വീഡിയോ ട്രിം ചെയ്തിട്ടുണ്ട്. പക്ഷെ കുറച്ച് ദിവസത്തേക്ക് നിങ്ങള്‍ എന്റെ കമന്റില്‍ വൃത്തികേട് എഴുതുമെന്ന് അറിയാം. അത് നടക്കട്ടെ എന്നു പറഞ്ഞാണ് റിയാസ് നിര്‍ത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X