'വിജയ് തോളില്‍ കയ്യിട്ട് സംസാരിച്ചു, കാരവാനിലേക്ക് കൂട്ടിക്കൊണ്ടു പോയി'; അണ്ണനെ നേരില്‍ കണ്ട് ഉണ്ണിക്കണ്ണന്‍

ഒടുവില്‍ ഉണ്ണിക്കണ്ണന്‍ മംഗലം ഡാമിന് നെനച്ച വണ്ടി കിട്ടി. നീണ്ട കാത്തിരിപ്പിനും യാത്രയ്ക്കുമൊടുവില്‍ ഉണ്ണിക്കണ്ണന്‍ തന്റെ ആരാധനാ പാത്രമായ സൂപ്പര്‍ താരം വിജയിയെ കണ്ടു. കഴുത്തില്‍ വിജയിയുടെ ചിത്രവും തൂക്കി പ്ലക്കാര്‍ഡുമായി കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് വിജയിയെ കാണാനായി നടക്കുന്ന ഉണ്ണിക്കണ്ണന്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിജയ് ആരാധനയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ഉണ്ണിക്കണ്ണന്‍. പലരും ഉണ്ണിക്കണ്ണനെ ഇതിന്റെ പേരില്‍ പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്നെ കളിയാക്കവരെക്കൊണ്ട് പോലും കയ്യടിപ്പിച്ചു കൊണ്ട് ഉണ്ണിക്കണ്ണന്‍ തന്റെ സ്വപ്‌നത്തിലെത്തിയിരിക്കുകയാണ്. യാത്ര പുറപ്പെട്ട് 35-ാം ദിവസമാണ് ഉണ്ണിക്കണ്ണന് വിജയിയെ കാണുന്നത്. തന്റെ അണ്ണനെ കണ്ടതിനെക്കുറിച്ച് സിനിമാക്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണിക്കണ്ണന്‍ സംസാരിക്കുന്നുണ്ട്.

Unnikannan

''ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആദ്യം വന്ന് സംസാരിച്ചത് നിര്‍മ്മാതാവാണ്. കാത്തിരിക്കൂ സാര്‍ ഷൂട്ടിലാണ് എന്ന് പറഞ്ഞു. എല്ലാവരും വന്നു സംസാരിച്ചു. ചായ തന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് വന്ന് വിളിച്ചു. ഷൂട്ടിന്റെ ഇടയില്‍ നിന്നും വിജയ് വന്നു. നമ്മുടെയൊക്കെ ഏട്ടനായി കണ്ട മനുഷ്യന്‍ നടന്നു വരികയാണ്. സ്വന്തം ഏട്ടനെ പോലെ തോളില്‍ കയ്യിട്ട് എന്തിനാ ഉണ്ണിക്കണ്ണാ കരയുന്നത് എന്ന് ചോദിച്ചു. എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല അത് വിജയ് അണ്ണന്‍ ആണെന്ന്.

എന്റെ തോളില്‍ കൈ ഇട്ടു കൊണ്ട് കാരവനിലേക്ക് കൂട്ടിക്കൊണ്ടു പോയി. ആദ്യം എന്നോട് കയറാന്‍ പറഞ്ഞു. കാരവനില്‍ ഞാനും വിജയ് അണ്ണനും മാത്രം. എന്തിനാ ഉണ്ണിക്കണ്ണാ ഇങ്ങനെ ചെയ്യുന്നതെന്ന് വിജയ് അണ്ണന്‍ ചോദിച്ചു. കണ്ണ് കലങ്ങിയിട്ടാണ് ചോദിക്കുന്നത്. ഞാനാരാ ഏട്ടാ! പല പ്രാവശ്യം കാണാന്‍ ശ്രമിച്ചുവെന്ന് ഞാന്‍ പറഞ്ഞു. ഭക്ഷണം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് വിജയ് അണ്ണന്‍ പറഞ്ഞു. ദൈവത്തെ ഞാന്‍ കണ്ടു. വിജയ് അണ്ണനെ കണ്ടു.

എന്റെ മുടി വളര്‍ത്തിയതിനെപ്പറ്റിയും സിനിമയില്‍ അഭിനയിക്കണമെന്നുമൊക്കെ ഞാന്‍ പറഞ്ഞു. സംവിധായകനോടും നിര്‍മ്മാതാവിനോടും പറയാമെന്ന് പറഞ്ഞു. ജീവിതത്തില്‍ ഇന്ന് ഞാന്‍ വളരെയധികം ഹാപ്പിയാണ്. ജീവിതത്തില്‍ എന്തെങ്കിലും തകര്‍ച്ചയുണ്ടാകുമ്പോള്‍ ഓര്‍ക്കുക ഉണ്ണിക്കണ്ണന്‍ മംഗലംഡാം എന്ന നാലാം ക്ലാസുകാരന്‍ ഇവിടെയുണ്ട്. നെനച്ച വണ്ടി കിട്ടി'' എന്നാണ് താരം പറയുന്നത്.

Unnikannan

വിജയ് തന്നോട് 10 മിനുറ്റ് നേരം സംസാരിച്ചുവെന്നും തനിക്ക് കഴിക്കാന്‍ ആപ്പിളും ബിസ്‌ക്കറ്റും തന്നുവെന്നും ഉണ്ണിക്കണ്ണന്‍ പറയുന്നുണ്ട്. വിജയ്‌ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു ഉണ്ണിക്കണ്ണന്‍. ഈ ഫോട്ടോ കാണാനായി കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വിജയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം ഉണ്ണിക്കണ്ണന്‍ പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയമായി മാറിയിരിക്കുകയാണ്.

'ഇത് ഉണ്ണിക്കണ്ണന്റെ വിജയം, ആ 4 ആം ക്ലാസുകാരന്‍ അവന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി, കേരളം കാത്തിരുന്ന ദിവസം, ഒരുപാട് തെറി വിളികളും അപമാനവും നേരിട്ട്. അവസാനം ആ ആഗ്രഹം നടന്നു, ആഗ്രഹിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്ന് ഒരു 4 ക്ലാസുകാരന്‍ തെളിയിച്ചു, കളിയാക്കിയവരുടെ കിളി പോയിട്ടുണ്ട് നാട്ടില്‍' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. കമന്റ് ചെയ്ത് സിനിമാ താരങ്ങളും എത്തിയിട്ടുണ്ട്. ഉണ്ണിക്കണ്ണന്റെ നേട്ടത്തില്‍ സോഷ്യല്‍ മീഡിയയും ഹാപ്പിയായിരിക്കുകയാണ്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X