മമ്മൂട്ടി കാറില്‍ നിന്നും ഇറക്കി വിട്ടത് നേര്, പക്ഷെ ഫിറോസ് പറഞ്ഞത് കള്ളം; റീച്ചിന് വേണ്ടി തോന്ന്യാസം പറയരുത്!

മമ്മൂട്ടിയെക്കുറിച്ചുള്ള ബിഗ് ബോസ് താരം പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. മമ്മൂട്ടി പാവം മനുഷ്യനാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ അംഗീകരിക്കാന്‍ പറ്റില്ലെന്നുമാണ് ഫിറോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സെറ്റില്‍ തന്നേക്കാള്‍ നല്ല ഷര്‍ട്ട് ഒരാള്‍ ഇട്ടു വന്നാല്‍ മമ്മൂട്ടി ഊരിപ്പിക്കുമെന്നാണ് ഫിറോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ചില ആര്‍ട്ടിസ്റ്റുകള്‍ മമ്മൂട്ടിയുടെ അടയാളന്മാരെ പോലെ നില്‍ക്കുന്നുണ്ടെന്നും അവര്‍ക്കൊക്കെ വീണ്ടും വീണ്ടും അവസരം കൊടുക്കുമെന്നും ഫിറോസ് പറയുന്നുണ്ട്. താന്‍ അങ്ങനെ നിന്നിരുന്നുവെങ്കില്‍ തനിക്കും അവസരങ്ങള്‍ കിട്ടുമെന്നും ഫിറോസ് പറയുന്നുണ്ട്. പിന്നാലെ ഒരു സംവിധായകനോട് മമ്മൂട്ടി മോശമായി പെരുമാറിയ സംഭവവും ഫിറോസ് വെളിപ്പെടുത്തിയിരുന്നു.

Mammootty

ഒരിക്കലൊരു സെറ്റില്‍ നിന്നും മടങ്ങി വരവെ മമ്മൂട്ടി ഒരാളെ നിര്‍ബന്ധിച്ച് തന്റെ കാറില്‍ കയറ്റി കൊണ്ടു പോയി. യാത്രയ്ക്കിടെ അയാളോട് ദേഷ്യപ്പെട്ട മമ്മൂട്ടി കാറില്‍ നിന്നും ഇറിക്കി വിട്ടുവെന്നാണ് ഫിറോസ് പറയുന്നത്. അരമണിക്കൂര്‍ കഴിഞ്ഞ് വന്ന് അയാളെ വീണ്ടും വണ്ടിയില്‍ കയറ്റിയെന്നും ഫിറോസ് പറയുന്നുണ്ട്. ഫിറോസിന്റെ വാക്കുകള്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഫിറോസ് പറഞ്ഞത് പൂര്‍ണമായും സത്യമല്ലെന്നാണ് യൂട്യുബര്‍ വിവി ഹിയര്‍ പറയുന്നത്.

അന്ന് യഥാര്‍ത്ഥത്തില്‍ നടന്നത് എന്തെന്ന് പറയുകയാണ് വിവി. സംഭവത്തില്‍ മമ്മൂട്ടി കാറില്‍ നിന്നും ഇറക്കി വിട്ട വ്യക്തിയുടെ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ പങ്കുവച്ചു കൊണ്ടുള്ള വിവിയുടെ റിയാക്ഷന്‍ വീഡിയോ ശ്രദ്ധ നേടുകയാണ്. സംവിധായകന്‍ പോള്‍സണിനെയാണ് അന്ന് മമ്മൂട്ടി കാറില്‍ നിന്നും ഇറക്കി വിട്ടത്. എന്നാല്‍ അത് ഫിറോസ് പറയുന്നത് പോലൊരു സംഭവമല്ലെന്നാണ് വിവി പറയുന്നത്.

അഭിമുഖത്തില്‍ പോണ്‍സണ്‍ പറയുന്നത് പ്രകാരം ഒരു സിനിമാസെറ്റില്‍ നിന്നും മടങ്ങി വരവെ മമ്മൂട്ടി സംവിധായകനെ തന്റെ കാറില്‍ നിര്‍ബന്ധിച്ചു കയറ്റി. യാത്രയ്ക്കിടെ വീട്ടുകാര്യങ്ങളൊക്കെ സംസാരിക്കാന്‍ തുടങ്ങി. താന്‍ ഈയ്യടുത്താണ് വിവാഹം കഴിച്ചത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു വിവാഹം. സാമ്പത്തികമായ പ്രയാസത്തിലാണ്. സ്വന്തമായി വീടില്ലെന്നും സംവിധായകന്‍ മമ്മൂട്ടിയോട് പറഞ്ഞു.

അത് കേട്ട് മമ്മൂട്ടിയ്ക്ക് വിഷമമായി. നിറക്കൂട്ട് അടക്കമുള്ള അഞ്ച് സിനിമകള്‍ തന്റേതായി പുറത്തിറങ്ങാനുണ്ട്. അത് ഇറങ്ങുന്നതോടെ താന്‍ സൂപ്പര്‍ താരം ആകും. അതിനാല്‍ തന്റെ അഞ്ച് സിനിമകളുടെ ഡേറ്റ് പോള്‍സണിന് തരാം. ഒരു പടത്തിന്റെ അഡ്വാന്‍സ് 25000 രൂപ. താന്‍ താരമാകുന്നതോടെ പലരും ഡേറ്റ് തേടി വരും. അപ്പോള്‍ ഡേറ്റ് പോണ്‍സണിന്റെ കയ്യിലാണന്നും അദ്ദേഹം ഒരു ലക്ഷം തന്നിട്ടുണ്ടെന്നും അത് നല്‍കിയാല്‍ അദ്ദേഹം ഡേറ്റ് തരുമെന്നും താന്‍ പറയാമെന്നും മമ്മൂട്ടി പറഞ്ഞു.

എന്നാല്‍ തന്റെ പക്കല്‍ അത്രയും പണമില്ലെന്നും ഭാര്യയുടെ സ്വര്‍ണം വിറ്റാലും കിട്ടില്ലെന്നും അദ്ദേഹം മമ്മൂട്ടിയോട് പറഞ്ഞു. പണം എങ്ങനെയെങ്കിലും സംഘടിപ്പിച്ചാലും മമ്മൂട്ടിയുടെ പടങ്ങളില്‍ ഏതെങ്കിലും പരാജയപ്പെട്ടാല്‍ നഷ്ടമാകുമെന്നും പോണ്‍സണ്‍ പറഞ്ഞു. ഇതോടെ മമ്മൂട്ടി ദേഷ്യം പിടിക്കുകയും വണ്ടി നിര്‍ത്തുകയും തന്നെ രാത്രി മൂന്ന് മണിയ്ക്ക് റോഡില്‍ ഇറക്കി വിട്ടുവെന്നുമാണ് സംവിധായകന്‍ പറയുന്നത്. പിന്നീട് നടന്നത് എന്തെന്നും വീഡിയോയില്‍ സംവിധായകന്‍ പറയുന്നുണ്ട്.

Mammootty

അരമണിക്കൂറിന് ശേഷം തിരികെ വന്ന മമ്മൂട്ടി തന്നോട് ക്ഷമ ചോദിക്കുകയും നിര്‍ബന്ധിച്ച് വീണ്ടും വണ്ടിയില്‍ കയറ്റുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തെ മമ്മൂട്ടി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മമ്മൂട്ടിയുടേയും കുടുംബത്തിന്റേയും കൂടെയാണ് താന്‍ അന്ന് രാത്രി ഭക്ഷണം കഴിച്ചതെന്നും അതിന് ശേഷം തനിക്ക് പോകേണ്ടിടത്ത് മമ്മൂട്ടി തന്നെയാണ് തന്നെ കൊണ്ടു വിട്ടതെന്നും സംവിധായകന്‍ പറയുന്നുണ്ട്. എന്നാല്‍ ഈ ഭാഗങ്ങളൊന്നും ഫിറോസ് പറഞ്ഞിട്ടില്ലെന്നാണ് വിവി ചൂണ്ടിക്കാണിക്കുന്നത്.

ഫിറോസ് റീച്ചിന് വേണ്ടി തോന്ന്യാസം വിളിച്ച് പറയുകയാണെന്നാണ് വിവി പറയുന്നത്. പൊളി ഫിറോസ് എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകുന്നില്ല. അവിടേയും ഇവിടേയും കേട്ടത് ചുമ്മാ വന്നിരുന്നു പറയരുത്. പറയുന്നതില്‍ വ്യക്തത വേണം. അതാണ് മാന്യതയെന്നും ഫിറോസിനോടായി വിവി പറയുന്നുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X