എന്നെപ്പോലെ ആരും സജ്‌നയെ സ്‌നേഹിക്കില്ല, ഇപ്പോള്‍ കൂടെയുള്ളവരുടേത് യഥാര്‍ത്ഥ സ്‌നേഹമല്ല: ഫിറോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെയാണ് സജ്‌നയും ഫിറോസും മലയാളികള്‍ക്ക് സുപരിചിതരായി മാറുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് കടന്നു വന്ന ഇരുവര്‍ക്കും അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ ഇംപാക്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും ടെലിവിഷനിലുമെല്ലാം സജീവമായി മാറുകയായിരുന്നു ഇരുവരും.

ഫിറോസിന്റേയും സജ്‌നയുടേയും ആരാധകരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഇരുവരും വിവാഹ മോചനത്തിന് തീരുമാനിച്ചെന്ന വാര്‍ത്ത. സജ്‌നയാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്ത് വിടുന്നത്. ഇപ്പോഴിതാ സജ്‌നയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് ഫിറോസ് മനസ് തുറക്കുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് മനസ് തുറന്നത്. തുടര്‍ന്നും സജ്‌നയെ താന്‍ കെയര്‍ ചെയ്യുമെന്നാണ് ഫിറോസ് പറയുന്നത്.

Firoz

ഇപ്പോഴത്തെ സാഹചര്യമാണെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഞാന്‍ സജ്‌നയെ വിൡക്കുകയും ഉപദേശം നല്‍കുകയും ചെയ്യും. പക്ഷെ നാളത്തെ സാഹചര്യം എന്തായിരിക്കുമെന്ന് അറിയില്ല. നാളെ എന്റെ ജീവിതത്തിലേക്ക് മറ്റൊരാള്‍ വരികയാണെങ്കില്‍ എനിക്ക് സജ്‌നയുടെ കാര്യത്തില്‍ ഇടപെടാനാകില്ല. അത് ആ വ്യക്തിയോട് ഞാന്‍ ചെയ്യുന്ന തെറ്റാകും. ഒരാള്‍ക്ക് ഒരു സമയത്ത് ഒരു സ്ത്രീയെ മാത്രമേ സ്‌നേഹിക്കാനാവൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നാണ് ഫിറോസ് പറയുന്നത്.

അതേസമയം കുട്ടികളുടെ കാര്യം ചിന്തിക്കാം. തിരിച്ചാണെങ്കിലും അതങ്ങനെയാണ്. സജ്‌നയുടെ ജീവിതത്തില്‍ മറ്റൊരാള്‍ വരികയാണെങ്കിലും എനിക്ക് ഇടപെടാനാകില്ല. ഞാന്‍ അങ്ങനെ ചിന്തിക്കില്ല. ആവശ്യത്തിനുള്ള ഉപദേശങ്ങള്‍ എന്റെ ഭാര്യയായിരിക്കെ ഞാന്‍ കൊടുത്തിട്ടുണ്ട്. എനിക്ക് ഉപദേശങ്ങള്‍ കൊടുക്കാനേ സാധിക്കുകയുള്ളൂ. പിടിച്ച് കെട്ടി ചങ്ങലയ്ക്ക് ഇടാനാകില്ല. പറഞ്ഞു കൊടുക്കുക മാത്രമാണ് സാധിക്കുക. കാരണം മറ്റാരും പറഞ്ഞു കൊടുക്കില്ല എന്ന് എനിക്ക് വ്യക്തമായി തന്നെ അറിയാമെന്നും ഫിറോസ് പറയുന്നു.

അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരൊന്നും എന്റെയത്രയും സ്‌നേഹിച്ചവരല്ല. അത് എനിക്ക് അടിവരയിട്ട് പറയാനാകും. ഞാന്‍ സ്‌നേഹിച്ച അത്രയും, ലോകത്ത് ആരു അദ്ദേഹത്തെ സ്‌നേഹിക്കില്ല. അദ്ദേഹത്തിന്റെ കുറവുകള്‍ ഞാനറിയുന്നത് പോലെ വേറെ ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ശരീരത്തെ മാത്രമല്ല, മനസിനേയുമാണ് ഞാന്‍ സ്‌നേഹിച്ചത്. അദ്ദേഹം എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. കൂടെയുള്ളവര്‍ ആരും മുമ്പുള്ളത് ചതിക്കുഴിയാണെന്ന് പറയില്ല. സുഖിപ്പിച്ച് കൂടെ നില്‍ക്കുകയേയുള്ളൂ. അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരില്‍ നിന്നും ലഭിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹമല്ലെന്നും ഫിറോസ് പറയുന്നു.

Firoz

സജ്‌നയുടെ ഉമ്മയെ സ്‌നേഹിച്ചില്ല എന്ന സജ്‌നയുടെ ആരോപണത്തിനും ഫിറോസ് മറുപടി പറയുന്നുണ്ട്. ഒരിക്കലുമില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ കൂടി എനിക്ക് സ്‌നേഹം കൊടുക്കാന്‍ പറ്റിയിട്ടില്ല. എന്റെ സ്‌നേഹ പ്രകടനത്തിന് പരിമിധികളുണ്ടല്ലോ. എന്റെ ഉമ്മയെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. പക്ഷെ ലോകം മുഴുവന്‍ കറക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അവരുടെ ജന്മദിനം പോലും എനിക്കറിയില്ല. പക്ഷെ ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് ഉമ്മയാണ്. സ്‌നേഹം എന്റെ ഉള്ളിലുണ്ട്. പക്ഷെ അത് പുറത്ത് പ്രകടിപ്പിക്കില്ലെന്നാണ് ഫിറോസ് പറയുന്നത്.

സജ്‌ന കാണിക്കുന്ന സ്‌നേഹം എനിക്ക് പ്രകടിപ്പിക്കാനാകില്ല. ഞാന്‍ എന്റെ ഉമ്മയോടും ഇങ്ങനെ തന്നെയാണ്. എന്നു കരുതി സ്‌നേഹം ഇല്ലെന്നാകുമോ? സ്‌നേഹം ഉണ്ട്. പക്ഷെ സജ്‌ന കാണുന്നത് പോലെ എല്ലായിടത്തും കൊണ്ടു നടക്കാന്‍ എനിക്കാകില്ലെന്നും ഫിറോസ് പറയുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X