പ്രണവ് എന്റെ ബെസ്റ്റ് ഫ്രണ്ട്, ഇപ്പോഴും വിളിക്കാറും സംസാരിക്കാറുമുണ്ട്; 'ആദ്യ കാമുകി' പറയുന്നു

അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. ആദ്യ സിനിമ ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു. ചിത്രവും പ്രണവിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. രണ്ടാമതായി പ്രണവ് അഭിനയിച്ചത് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലായിരുന്നു. ഈ ചിത്രത്തിലാണ് പ്രണവിന് ആദ്യമായൊരു നായികയുണ്ടാകുന്നത് റേച്ചല്‍ ഡേവിഡ് എന്ന സോയ ആയിരുന്നു പ്രണവിന്റെ ആദ്യത്തെ നായിക. ഇപ്പോഴിതാ പ്രണവിനെക്കുറിച്ചും തന്റെ പുതിയ സിനിമയായ കാവലിനെക്കുറിച്ചുമുള്ള റേച്ചലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് റേച്ചല്‍ മനസ് തുറന്നത്. സോയ എന്ന പേരുമാറ്റത്തെക്കുറിച്ച് വീണ്ടും ഒറിജിനല്‍ പേരായ റേച്ചല്‍ ഡേവിഡിലേക്കുള്ള മടക്കത്തെക്കുറിച്ചുമൊക്കെ താരം മനസ് തുറക്കുന്നുണ്ട്. തന്റെ ശരിയായ പേര് റേച്ചല്‍ ഡേവിഡ് എന്നാണെന്നും എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ കഥാപാത്രത്തിന്റെ പേര് തന്നെ സ്‌ക്രീന്‍ നെയിമാക്കുകയായിരുന്നു. പക്ഷെ സോയ എന്ന ആ പേര് തനിക്ക് ഉള്‍ക്കൊള്ളാനാകാതെ വരികയായിരുന്നുവെന്നും ഇതോടെ റേച്ചല്‍ എന്ന പേര് തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും റേച്ചല്‍ പറയുന്നു.

പ്രണവ്

തന്റെ നായകനായി അഭിനയിച്ച പ്രണവ് മോഹന്‍ലാലിനെക്കുറിച്ചും റേച്ചല്‍ മനസ് തുറക്കുന്നുണ്ട്. പ്രണവിന്റെ ആദ്യ നായികയാണ് റേച്ചല്‍. തന്റെ അരങ്ങേറ്റ സിനിമയായ ആദിയില്‍ പ്രണവിന് നായകയുണ്ടായിരുന്നില്ല. നായികയും പ്രണയവുമൊക്കെ പ്രണവിനുണ്ടാകുന്നത് രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്. പ്രണയ ചിത്രമായിരുന്നു ഇത്. സിനിമാ മേഖലയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് പ്രണവ് എന്നാണ് റേച്ചല്‍ പറയുന്നത്. അന്നുണ്ടായ സൗഹൃദം ഇന്നും സൂക്ഷിക്കുന്നുണ്ടെന്ന് റേച്ചല്‍ പറയുന്നു. വാട്‌സ്ആപ്പും മറ്റും സജീവമായി തന്നെ ഉപയോഗിക്കുന്നയാളാണ് പ്രണവെന്നും റേച്ചല്‍ പറയുന്നു.

ദര്‍ശന പാട്ട്

യാത്രകളുണ്ടെങ്കിലും എപ്പോഴും ആക്ടീവാണ് പ്രണവെന്ന് റേച്ചല്‍ പറയുന്നു. പ്രണവിലെ അഭിനേതാവിനെക്കുറിച്ച് റേച്ചല്‍ പറഞ്ഞത് സെറ്റില്‍ എത്തുമ്പോള്‍ തന്നെ തന്നിലെ നടനുമായിട്ടാണെന്നാണ്. ഈയ്യടുത്തായിരുന്നു പ്രണവിന്റെ പുതിയ സിനിമയായ ഹൃദയത്തിലെ ദര്‍ശന പാട്ട് പുറത്തിറങ്ങിയത്. പാട്ട് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പാട്ട് കേട്ടപ്പോള്‍ തനിക്ക് പ്രണവിനെക്കുറിച്ച് വളരെയധികം അഭിമാനം തോന്നിയെന്നാണ് റേച്ചല്‍ പറയുന്നത്. ഹൃദയം പ്രണവിനൊരു കരിയര്‍ ബ്രേക്ക് ആയിരിക്കുമെന്നും റേച്ചല്‍ പറയുന്നു. പ്രണവിനെ ഒരുപാട് എക്‌സ്‌പ്ലോര്‍ ചെയ്യാനുണ്ടെന്നും അത് പുറത്ത് കൊണ്ട് വരാന്‍ സംവിധായകര്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും റേച്ചല്‍ പറഞ്ഞു.

കാവല്‍

അതേസമയം കാവല്‍ ആണ് റേച്ചലിന്റെ പുതിയ സിനിമ. സുരേഷ് ഗോപി മാസ് ആക്ഷന്‍ റോളിലേക്ക് തിരിച്ചു വരുന്ന സിനിമയാണ് കാവല്‍. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരികെ വന്നത്. സുരേഷ് ഗോപി പറഞ്ഞതിനാലാണ് തനിക്ക് കാവല്‍ ലഭിച്ചതെന്നാണ് റേച്ചല്‍ പറയുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ് വലിയ അനുഗ്രഹമാണെന്നും പറഞ്ഞ റേച്ചല്‍ സിനിമയുടെ സെറ്റില്‍ എല്ലാവര്‍ക്കും ഭക്ഷണം കൊണ്ടു വന്നിരുന്നത് സുരേഷ് ഗോപിയായിരുന്നുവെന്നും ലൊക്കേഷന് പുറത്തും വളരെയധികം കരുതലുള്ള വ്യക്തിയാണ് സുരേഷ് ഗോപിയെന്നും പറയുന്നു. നിതിന്‍ രഞ്ജി പണിക്കരാണ് കാവലിന്റെ സംവിധാനം.

Recommended Video

വിനീത് ശ്രീനിവാസന്‍ മാജികില്‍ ഹൃദയം ടീസര്‍ | FilmiBeat Malayalam
ഹൃദയം

അതേസമയം പ്രണവിന്റെ മൂന്നാമത്തെ സിനിമയായ ഹൃദയം റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്ററുകളില്‍ തന്നെയായിരിക്കും റിലീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍. ചിത്രത്തിന്റെ ടീസര്‍ കവിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാള സിനിമയിലെ ഹിറ്റ് സിനിമള്‍ ഒരുക്കിയ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍-ശ്രീനിവാസന്‍ എന്നിവരുടെ മക്കള്‍ ഒരുമിക്കുന്നുവെന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X