ഭീമന്റെ വഴിയിലെ ആദ്യഗാനം 'ഒരുത്തി' എത്തി; പ്രണയം പൂവിടുന്ന പാട്ട്!

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഭീമന്റെ വഴി എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. ഒരുത്തി എന്ന് പേരിട്ടിരിക്കുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. നായാട്ടിന് ശേഷം വിഷ്ണു വിജയ് സംഗീതവും ഹലാല്‍ ലൗ സ്റ്റോറിക്ക് ശേഷം മുഹ്‌സിന്‍ പരാരി വരികളും കൈകാര്യം ചെയ്യുന്ന ഗാനമാണ് ഒരുത്തി. വിഷ്ണു വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്‌റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്‌റഫ് ഹംസയുടെ ആദ്യചിത്രം. പ്രമുഖ നടനും തിരക്കഥാകൃത്തുമായ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമന്റെ വഴി. അദ്ദേഹം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിരിയും ആശ്ചര്യവും ഉറപ്പ് നല്‍കുന്ന ദൃഷ്യമികവാര്‍ന്ന രംഗംങ്ങള്‍ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

Bheemante Vazhi

ചെമ്പന്‍ വിനോദ് ജോസിനൊപ്പം നിര്‍മ്മാതാക്കളായി റിമ കല്ലിങ്കല്‍ ആഷിഖ് അബു എന്നീ പേരുകള്‍ ചിത്രത്തിന് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ഡിസംബര്‍ 3ന് ആണ് ലോകമെമ്പാടും ഭീമന്റെ വഴി പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തില്‍ 130 ഓളം തിയറ്ററുകളില്‍ ഭീമന്റെ വഴി പ്രദര്‍ശനത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വര്‍ഷം നാഷണല്‍ അവാര്‍ഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമന്റെ വഴി. ഇരുവരുടെയും മുന്‍പ് ഇറങ്ങിയ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കും ഭീമന്റെ വഴി.

സുരാജ് വെഞ്ഞറമ്മൂടിന്റെ കമിയോ വേഷം ആണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. കുറച്ച് കാലമായി സീരിയസ് വേഷങ്ങളില്‍ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തില്‍ വരുന്ന ചിത്രമാണ് ഭീമന്റെ വഴി. ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും opm സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധായകനായ മുഹ്‌സിന്‍ പരാരി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു.

അഖില്‍ രാജ് ചിറയില്‍ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ജിനു ജോസഫ് എന്ന നടന്റെ ഇതു വരെ കാണാത്ത പ്രകടനം ആണ് ട്രെയിലറില്‍ ഉള്ളത്. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്‌നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈന്‍ - അരുണ്‍ രാമ വര്‍മ്മ, മേക്കപ്പ് - rg വയനാടന്‍, കോസ്റ്റ്യൂംസ് - മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡെവിസണ്‍ cj, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - അര്‍ജ്ജുന്‍ കല്ലിങ്കല്‍, പോസ്റ്റര്‍ ഡിസൈന്‍ - popkon.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X