എത്ര അകന്നു നിന്നാലും എന്റെ കൊച്ച് എന്റെ കൂടെ നിക്കും, മുടിയനെ കുറിച്ച് നീലു; ഓളം തീര്‍ത്ത് ഉപ്പും മുളകും ടീം!

ജനപ്രീയ പരമ്പരയായിരുന്നു ഉപ്പും മുകളും. വര്‍ഷങ്ങളോളും മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായിരുന്നു പരമ്പരയുടെ യാത്ര. ബാലുവും നീലുവും കേശുവും ശിവയും മുടിയനും ലച്ചുവും പാറുക്കുട്ടിയുമെല്ലാം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ടവരാണ്.

നിധിയാണിവള്‍! നിധി അഗര്‍വാളിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍

അപ്രതീക്ഷിതമായി പരമ്പര അവസാനിച്ചുവെങ്കിലും ഉപ്പും മുളകും സമ്മാനിച്ച മനോഹരമായ ഓര്‍മ്മകള്‍ മലയാളികളുടെ മനസിലുണ്ട്. അഭിനയിക്കുകയല്ല ജീവിക്കുകയാണെന്നാണ് പരമ്പരയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ താരങ്ങളെ അവരുടെ കഥാപാത്രങ്ങളുടെ പേരിലാണ് മിക്കവരും തിരിച്ചറിയുന്നത് പോലും. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് ഉപ്പും മുകളും താരങ്ങള്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

പരമ്പരയുടെ അതേ മൂഡിലായിരുന്നു താരങ്ങള്‍

പരമ്പരയുടെ അതേ മൂഡിലായിരുന്നു താരങ്ങള്‍ അഭിമുഖത്തിലും പങ്കെടുത്തത്. കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ പരസ്പരം വിളിച്ചും അതേ രീതിയില്‍ സംസാരിച്ചും രസകരമായ നിമിഷങ്ങളായിരുന്നു ഇവര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പരമ്പരയിലേത് പോലെ തന്നെ അഭിമുഖത്തിലും കേശു അച്ഛനോടുള്ള സ്‌നേഹം കാണിച്ചപ്പോള്‍ മുടിയന്‍ വിഷ്ണു അമ്മയോടൊപ്പം തന്നെ നിന്നു.

ഇപ്പോഴും കേശുവിന് അച്ഛനോടാണ് സ്‌നേഹം, കണ്ടില്ലേ ആദ്യം ചോദിക്കുന്നത് തന്നെ അച്ഛാ സുഖമല്ലേ എന്നാണ് എന്ന് അവതാരകന്‍ പറയുന്നു. ഒരു കാര്യം തുടങ്ങുമ്പോള്‍ ഗൃഹനാഥനില്‍ നിന്നും വേണമല്ലോ തുടങ്ങാന്‍ എന്നായിരുന്നു ഇതിന് കേശു നല്‍കിയ മറുപടി. പിന്നാലെ മറ്റുള്ളവര്‍ കേശുവിനെ കളിയാക്കാന്‍ ആരംഭിക്കുകയായിരുന്നു. പഠിപ്പിച്ചതൊന്നും മറന്നിട്ടില്ലല്ലേ എന്ന് വിഷ്ണു പറഞ്ഞു. പിന്നാലെ നീലു ഇടപെട്ടു. എങ്ങനെ പോയാലും തുടങ്ങുന്നത് അമ്മയില്‍ നിന്നാണെന്നായിരുന്നു നീലു പറഞ്ഞത്.

എന്റെ കൊച്ച് എന്റെ കൂടെയെ നില്‍ക്കൂ

അമ്മ പറഞ്ഞത് ശരിയാണെന്ന് മുടിയന്‍ സമ്മതിച്ചു. പതിവ് പോലെ അമ്മയ്ക്ക് പിന്തുണയുമായി മകന്‍ എത്തുകയായിരുന്നു. കണ്ടോ എത്ര അകന്നു നിന്നാലും എന്റെ കൊച്ച് എന്റെ കൂടെയെ നില്‍ക്കൂ എന്നായിരുന്നു ഇതിനോട് നീലുവിന്റെ പ്രതികരണം. മാതാപിതാഗുരു ദൈവം എന്നല്ലേ പിന്നെ എന്താക്കുമെന്നായിരുന്നു ശിവയുടെ പ്രതികരണം. അങ്ങനെ തന്നെയായിരിക്കണമെന്നും എന്നാല്‍ നമുക്ക് നമ്മളുടേതായൊരു അഭിപ്രായമുണ്ടായിരിക്കണമെന്ന് നിഷ പറഞ്ഞു. അത് കൂട്ടിയായിരുന്നാലും കിളവനായിരുന്നാലും ശരിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരില്‍ കാണാന്‍ സാധിക്കാത്തതിലെ സങ്കടം


ഇതിലൂടെ കാര്യം വ്യക്തമായെന്ന് വിശ്വസിക്കുന്നുവെന്നും നിഷ പറഞ്ഞു. രസകരമായ നിമിഷങ്ങളായിരുന്നു ഇത് സമ്മാനിച്ചത്. പിന്നാലെ കേശുവിനെ നേരില്‍ കാണാന്‍ സാധിക്കാത്തതിലെ സങ്കടം ബാലു പറഞ്ഞു. തന്നെ സൂം മീറ്റിംഗ് ചതിച്ചതാണെന്നാണായിരുന്നു കേശു പറഞ്ഞത്. പിന്നാലെ കാമുകിമാരെ വിളിക്കലുണ്ടോ എന്ന് കേശുവിനോടും മുടിയനോടും ചോദിച്ചു. എത്ര ലൈനുണ്ടെന്നായിരുന്നു അമ്മ മകനോട് ചോദിച്ചത്. കൊറോണ കാരണം പെട്ടിരിക്കുകയാണ് എന്നായിരുന്നു മുടിയന്റെ മറുപടി. ലോക്ക്ഡൗണ്‍ ്കാരണം എല്ലാവരും വീട്ടിലാണെന്ന കാര്യത്തില്‍ സമാധാനമുണ്ടെന്നും നീലു പറഞ്ഞു.

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam
ഉപ്പും മുളകും

ആരാധകരെ ഏറെ വിഷമിപ്പിച്ചു കൊണ്ടായിരുന്നു ഉപ്പും മുളകും പരമ്പര അവസാനിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ ആദ്യകാലത്ത് ചിത്രീകരണം അവസാനിച്ച പരമ്പര വീണ്ടും ആരംഭിക്കാതെ അവസാനിപ്പിക്കുകയായിരുന്നു. പരമ്പര വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതേസമയം ചാനലിന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി പേരാണ് ഇപ്പോഴും പരമ്പര കാണുന്നത്.

Read more about: uppum mulakum nisha sarang
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X