അന്ന് എനിക്കും രാജിവെക്കേണ്ടി വന്നു, പ്രശാന്തിനെ ക്രൂശിച്ചു; കുറിപ്പുമായി ജി വേണുഗോപാല്‍
എന്‍ പ്രശാന്ത് ഐഎഎസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ഗായകന്‍ ജി വേണുഗോപാല്‍. 21 വര്‍ഷങ്ങള്‍ മുമ്പ് സമാനമായ സാഹചര്യത്തിലൂടെ താനും കടന്നു പോയിട്ടുണ്ടെന്നും ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും തനിക്ക് രാജിവെക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് വേണുഗോപാല്‍ പറയുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വേണുഗോപാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
പ്രശാന്തിനെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐ എ എസ് ജോലിയില്‍ കയറിയ സമയം. പ്രശാന്തിന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ആണെന്നെ ആദ്യം ആകര്‍ഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി . ഞങ്ങളുടെ സായാഹ്നങ്ങള്‍ക്കു ദൈര്‍ഘ്യം പോരാതെയായി. ഒരു അബ്‌സര്‍ഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങള്‍ ഒരുമിക്കുന്ന വേളകളില്‍ എല്ലാം.

പ്രശാന്ത് വഹിച്ച പദവികള്‍, ഇരുന്ന തസ്തികകള്‍, ഇവയ്‌ക്കെല്ലാം അയാള്‍ ചാര്‍ത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളില്‍, അധികാര സിംഹാസനങ്ങളില്‍ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാള്‍ സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ ഉണ്ട്. സന്ദേശങ്ങളുണ്ട്. 'Bro' ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആര്‍ട് ഓഫ് റീപാര്‍ടീ എന്ന ഷോണറില്‍ ഒരു ' പ്രശാന്ത് സിഗ്നേച്ചര്‍ ' തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാന്‍ പോകുന്നേയുള്ളു.
സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാന്‍ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രശാന്തിനെ കരിവാരിതേയ്ക്കാന്‍ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ. വി വിജയന്റെ വാക്കുകള്‍ കടമെടുത്താല്‍ ' കരിമ്പനപ്പറ്റകളില്‍ കാറ്റ് പിടിക്കും പോലെ' പ്രശാന്ത് ചിലപ്പോള്‍ ചിലതില്‍ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്.
എന്തും ഉള്ളിലൂറിച്ചിരിച്ചും ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ തന്നെ അനീതികള്‍ക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്. സര്‍ക്കാരുദ്യോഗസ്ഥന്‍ പല വഴികളില്‍ ആക്രമിക്കപ്പെട്ടാല്‍ എങ്ങനെ നേരിടണമെന്ന് സര്‍വീസ് റൂള്‍സില്‍ ഉപദേശങ്ങളൊന്നുമില്ല . നിശബ്ദതയും കണ്ണീരും അല്ലാതെ. ' never depilate a lion in his own den '. അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവര്‍ഗ്ഗത്തെ അവരുടെ ഇടനാഴിയില്‍ ചെന്ന് കയറി കേശ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിച്ചു.

when in a crisis, osmetimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്‌പെന്ഷന്‍ എന്ന ഉര്‍വശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നതു . 21 വര്ഷങ്ങള്ക്കു മുന്‍പ് സമാനമായ സാഹചര്യങ്ങളില്‍ ഒരു സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്. 'nothing vast enters the life of mortals without a curse' എന്നാണു സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to osmebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേര്‍ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയര്‍ത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതല്‍ ഊര്‍ജസ്വലനായി.


Click it and Unblock the Notifications











