For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള; മോനെ കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വച്ചു!

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. എന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന ഒരുപിടി പാട്ടുകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. മനസിനെ തൊട്ട് തലോടാനും ചേര്‍ത്തുപിടിക്കാനുമൊക്കെ സാധിക്കുന്ന പാട്ടുകള്‍ ഒരുപാടുണ്ട് ജി വേണു ഗോപാലിന്റേതായി. സംഗീത റിയാലിറ്റി ഷോ വിധി കര്‍ത്താവായും ജി വേണുഗോപാല്‍ ശ്രദ്ദ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വേണുഗോപാല്‍.

  Also Read: എവിടെയാണ് ജാഡ കാണിക്കേണ്ടതെന്ന് അറിയില്ല, ഓരോ സിനിമയും പ്രാർത്ഥിച്ചു കിട്ടുന്നതാണ്; ഇന്ദ്രൻസ് പറയുന്നു

  തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ഓര്‍മ്മകളുമൊക്കെ വേണുഗോപാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജി വേണുഗോപാലിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ദിവസത്തിന്റെ പ്രത്യേകത പറഞ്ഞു കൊണ്ടുള്ള വേണുഗോപാലിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഈ ഗാനമേളയ്ക്കും ദിവസത്തിനും ഒരു പ്രത്യേകതയുണ്ട് എന്ന തലക്കെട്ടോടെയാണ് വേണുഗോപാല്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം പഴയൊരു ഗാനമേളയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ വേണുഗോപാലിനൊപ്പം ഗാനം ആലപിക്കുന്ന സുജാതയേയും കാണാം. താരം പങ്കുവച്ച ഓര്‍മ്മ വായിക്കാം തുടര്‍ന്ന്.

  Also Read: റോബിനോട് അനാവശ്യ ചോദ്യം ചോദിച്ചാല്‍ മറുപടി എങ്ങനെയാവും? എന്നെ ഗൈഡ് ചെയ്യാന്‍ ആരുമില്ലായിരുന്നുവെന്ന് റോബിന്‍

  സുജുവും ഞാനും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ ഇല്‍ ഒരു റോട്ടറി ഫണ്ട് റെയ്‌സിങ് പരിപാടിക്ക് പാടുന്നു. സെപ്റ്റമ്പര്‍ 28, 1991. രശ്മി പാലക്കാട് ആശുപത്രിയില്‍ അഡ്മിറ്റെഡ് ആയിരിക്കുന്നു. ഏതു നിമിഷവും പ്രസവിക്കാം എന്ന അവസ്ഥയിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഞാന്‍ കൊച്ചിക്കു വന്നു, നേരത്തെ ഏറ്റുപോയ ഗാനമേളയ്ക്കു പങ്കെടുക്കുന്നു. ഭാര്യക്ക് പ്രസവ വേദന, ഭര്‍ത്താവിന് ഗാനമേള. ഏതാണ്ട് വൈകുന്നേരം ഒരു എട്ടരമണിക്കു അടുത്ത ബന്ധുവിന്റെ വീട്ടില്‍ ഫോണ്‍ വരുന്നു, ആണ്‍കുട്ടി ജനിച്ചിരിക്കുന്നു എന്ന് അറിയിച്ചെന്നും വേണുഗോപാല് പറയുന്നു. മൊബൈലുകള്‍ക്കു മുന്‍പുള്ള കാലമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

  ഉടന്‍ സ്റ്റേജില്‍ അനൗണ്‍സ്മെന്റും. ചറപറാ റിക്വസ്റ്ററ്റുകള്‍ വരുന്നു, 'രാരീരാരീരം' എന്ന ഗാനം പാടുവാന്‍. അങ്ങനെ ഒരു താരാട്ടു പാടി പരിപാടി അവസാനിപ്പിക്കുന്നു. തൊട്ടടുത്ത ദിവസം, സെപ്റ്റംബര്‍ 29/ 1991 ന് തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയും ഗാനമേളയും.(താനേ പൂവിട്ട മോഹം, 1990), അങ്ങനെ മകന്‍ ജനിച്ച് കൃത്യം രണ്ട് ദിവസം കഴിഞ്ഞ്, ഞാന്‍ പാലക്കാട് ആശുപത്രിയിലെത്തുമ്പോള്‍, രശ്മിയുടെ മുഖത്ത് നിരാശയും അമര്‍ഷവും കലര്‍ന്നൊരു നോട്ടം!

  നിന്നെപ്പിന്നെക്കണ്ടോളാം എന്ന് മനസ്സില്‍ വിചാരിച്ച്, ഞാന്‍ കഴുത്ത് വരെ മൂടിപ്പുതച്ച് കിടത്തിയിരിക്കുന്ന പുതിയ അതിഥിയെ നോക്കി. നല്ല നീളവും നിറവും, പാല്‍മണവുമുള്ള എന്റെ മകനെ അമ്മ ഒരു കമ്പിളിപ്പുതപ്പില്‍ പൊതിഞ്ഞ് എന്റെ മടിയില്‍ വയ്ച്ച് തരുന്നു. സത്യം പറഞ്ഞാല്‍ അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം പറഞ്ഞറിയിക്കാനാകില്ല. ഒരു കാര്യം തീര്‍ച്ച. പൂര്‍ണ്ണത നിറഞ്ഞ ഒരു പാട്ടിനോ, ഏതൊരവാര്‍ഡിനോ അതിന് പകരമാകാനാകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  പോസ്റ്റിന് കമന്റുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. ശരിയാണ് സാര്‍. നമുക്ക് വേറെന്തു സൗഭാഗ്യം ദൈവം തന്നാലും ഒരച്ഛനും അമ്മയുമാവുയെന്നതിനപ്പുറമാവില്ല. അങ്ങയുടെ സൗഭാഗ്യമാം മുത്തിന്ന് അങ്ങയുടെ സ്വരമാധുരിയില്‍ പാടി ഇരട്ടി മധുരമേകുന്നു. അങ്ങയുടെ നന്മ മനസ്സിനു ഈശ്വരന്‍ തരുന്ന സൗഭാഗ്യങ്ങള്‍ ഉത്തമ ഭാര്യയും മക്കളും. നല്ല വഴികാട്ടിതരുന്ന മാതാപിതാക്കളും ഗുരുക്കന്‍മാരും. വന്ന വഴി മറക്കാത്ത വന് നല്ലതുവരുമെന്ന പഴച്ചൊല്ലി വിടെ ഓര്‍ത്തു പോകുന്നു. അങ്ങയുടെ ഓര്‍മ്മച്ചെപ്പുറന്നു തന്നു ഞങ്ങള്‍ക്കേകി ആനന്ദം. എന്നും നന്മകളോടെ നന്ദി സാര്‍ എന്നായിരുന്നു ഒരു കമന്റ്.

  Read more about: g venugopal
  English summary
  G Venugopal Shares A Memory About His Son's Birth And Singing At A Ganamela Away From His Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X