പാലും പഴവുമാണ് ഇപ്പോഴും എല്ലാവരുടേയും മനസില്‍, ഞാന്‍ വളര്‍ന്നെന്ന് അംഗീകരിക്കാനാകില്ല: ഗണപതി

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഗണപതി. തന്റെ പന്ത്രണ്ടാം വയസിലാണ് ഗണപതി സിനിമയിലെത്തുന്നത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളില്‍ ഗണപതി അഭിനയിച്ചിട്ടുണ്ട്. വിനോദയാത്രയിലേയും മറ്റും വേഷങ്ങള്‍ മലയാളികള്‍ മറക്കില്ല. പാലും പഴവും എന്ന ഗണപതിയുടെ പാട്ട് ആരാധകര്‍ ഏറ്റെടുത്തതായിരുന്നു. എന്നാല്‍ ഈ ഇമേജ് കാരണം തനിക്ക് ചില ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഗണപതി പറയുന്നത്.

ബാലതാരമായി സിനിമയിലെത്തിയ ഗണപതി പിന്നീട് ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന നടനായി മാറിയിരിക്കുകയാണ്. ഹണിബീ, ചങ്ക്‌സ്, മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി, തുടങ്ങിയ സിനിമകളിലെ ഗണപതിയുടെ ക്യാരക്ടര്‍ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയ ജാനേ മന്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു വേഷത്തില്‍ ഗണപതിയെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥാ രചനയിലും ഗണപതിയുണ്ട്.

Ganapathi

ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗണപതി മനസ് തുറക്കുകയാണ്. ബാലതാരം എന്ന ഇമേജ് മൂലം ക്യാരക്ടര്‍ റോള്‍ ചെയ്യുന്നത് പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഗണപതി പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ചെറുപ്പത്തില്‍ ചെയ്ത വേഷങ്ങള്‍, പ്രത്യേകിച്ചും വിനോദയാത്രയിലെ 'പാലും പഴവും' എന്ന പാട്ട് പാടിയ രംഗമൊക്കെ ആളുകള്‍ ഓര്‍ത്തുവെയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗണപതി പറയുന്നു. എന്നാല്‍ 'മാസ്റ്റര്‍' എന്ന സ്റ്റേജില്‍ നിന്നും താന്‍ മാറിയത് പലപ്പോഴും ആളുകള്‍ അംഗീകരിക്കുന്നില്ലെന്നാണ് എന്നാണ് എന്നാണ് താരം പറയുന്നത്. മാസ്റ്റര്‍ ഗണപതിയെന്ന പേരില്‍ നിന്ന് മാറണം, തിരിച്ചറിയപ്പെടുന്ന വേറെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.

''സന്തോഷമുള്ള കാര്യമാണത്. എല്ലാവര്‍ക്കും മാസ്റ്റര്‍ ഗണപതിയാണ്. പ്രായമായി എന്ന് പറയുമ്പോള്‍, ഞാന്‍ വളര്‍ന്നു എന്ന് പറയുമ്പോള്‍ അംഗീകരിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. ചൈല്‍ഡ് ആക്ടര്‍ എന്ന സ്റ്റേജില്‍ നിന്ന് ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റിലേയ്ക്കുള്ള മാറ്റത്തിന് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു.ഇപ്പോള്‍ പിന്നെ വലിയ കുഴപ്പമില്ല. ചൈല്‍ഡ് ആക്ടര്‍ എന്ന ടാഗ് ബ്രേക്ക് ചെയ്യാന്‍ വേണ്ടി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അതിന് വേണ്ടിയുള്ള ഒരു ശ്രമം കൂടിയാണ് ജാന്‍ എ മന്‍,'' എന്നായിരുന്നു ഗണപതിയുടെ മറുപടി.

ബേസില്‍ ജോസഫ്, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് മേനോന്‍, റിയ സൈറ തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമയാണ് ജാനേ മന്‍. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍ ആണെന്നാണ് കണ്ടവര്‍ പറയുന്നത്.
വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ജാന്‍ എ മന്‍ നിര്‍മിച്ചിരിക്കുന്നത്.

2007 ല്‍ പുറത്തിറങ്ങിയ ബീഫോര്‍ ദ റെയ്ന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു ഗണപതിയുടെ അരങ്ങേറ്റം. വിനോദ യാത്രയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇന്നത്തെ ചിന്താ വിഷയം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെന്റ്. സ്പിരിറ്റ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സല്യൂട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X